നമുക്ക് തെറ്റി; ഈ പഴങ്ങൾ വിചാരിച്ചത്ര ഹെൽത്തി അല്ല, കഴിക്കുമ്പോള്‍ ശ്രദ്ധ വേണം
ഈ പഴങ്ങൾ അത്ര ആരോഗ്യകരമല്ല പഴങ്ങൾ എന്നാൽ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം എന്നാണ് നമ്മൾ ചിന്തിക്കുന്നത്. വിറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പഴങ്ങൾ ആരോഗ്യകരം തന്നെ. എന്നാൽ എല്ലാ പഴങ്ങളും ഒരുപോലെയല്ല. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അനാരോഗ്യകരമാകും. ഇങ്ങനെയുള്ള അഞ്ചു പഴങ്ങൾ
ഈ പഴങ്ങൾ അത്ര ആരോഗ്യകരമല്ല പഴങ്ങൾ എന്നാൽ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം എന്നാണ് നമ്മൾ ചിന്തിക്കുന്നത്. വിറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പഴങ്ങൾ ആരോഗ്യകരം തന്നെ. എന്നാൽ എല്ലാ പഴങ്ങളും ഒരുപോലെയല്ല. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അനാരോഗ്യകരമാകും. ഇങ്ങനെയുള്ള അഞ്ചു പഴങ്ങൾ
ഈ പഴങ്ങൾ അത്ര ആരോഗ്യകരമല്ല പഴങ്ങൾ എന്നാൽ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം എന്നാണ് നമ്മൾ ചിന്തിക്കുന്നത്. വിറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പഴങ്ങൾ ആരോഗ്യകരം തന്നെ. എന്നാൽ എല്ലാ പഴങ്ങളും ഒരുപോലെയല്ല. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അനാരോഗ്യകരമാകും. ഇങ്ങനെയുള്ള അഞ്ചു പഴങ്ങൾ
പഴങ്ങൾ എപ്പോഴും ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം എന്നാണല്ലോ നമ്മൾ ചിന്തിക്കുന്നത്. വൈറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പഴങ്ങൾ ആരോഗ്യകരം തന്നെ. എന്നാൽ എല്ലാ പഴങ്ങളും ഒരുപോലെയല്ല. ചില പഴങ്ങൾ അമിതമായി കഴിച്ചാൽ അനാരോഗ്യകരമാകും. ഇങ്ങനെയുള്ള അഞ്ചു പഴങ്ങൾ ഏതൊക്കെ എന്നറിയാം.
∙ഓറഞ്ച് – വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് രോഗപ്രതിരോധശക്തി വർധിപ്പിക്കും. എന്നാൽ ഓറഞ്ച് അമ്ലഗുണം ഉള്ള പഴമായതിനാൽ ആസിഡ് റിഫ്ലക്സിനു കാരണമാകും. വയറ്റിലെ ആസിഡുകൾ അന്നനാളത്തിലേക്ക് തിരിച്ചൊഴുകുകയും ഇത് നെഞ്ചെരിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസിഡ് റിഫ്ലക്സ്.
ഓറഞ്ച് പോലുള്ള നാരകഫലങ്ങൾ ആസിഡ് റിഫ്ലക്സ് വരാൻ കാരണമാകുന്നതായി ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ആസിഡ് റിഫ്ലക്സ് അഥവാ GERD (Gastroesophageal Reflux Disease) വരാൻ സാധ്യതയുളളവർ ഓറഞ്ച് കഴിച്ചാൽ അത് ലക്ഷണങ്ങൾ അധികരിക്കാനിടയാക്കും. അന്നനാളത്തിന്റെ ആവരണത്തെ അസിഡിറ്റി അസ്വസ്ഥമാക്കുകയും ഇൻഫ്ലമേഷൻ കൂടുകയും ചെയ്യും. ഇടയ്ക്ക് വല്ലപ്പോഴും ഓറഞ്ചു കഴിച്ചു എന്നു കരുതി പ്രശ്നമില്ല. എങ്കിലും ഉദരപ്രശ്നങ്ങൾ വേഗത്തിൽ പിടിപെടും എന്നുള്ളവര്‍ മിതമായി മാത്രം ഓറഞ്ച് കഴിക്കാനും അല്ലെങ്കിൽ അമ്ലഗുണം കുറഞ്ഞ വാഴപ്പഴം, മെലണുകൾ ഇവ കഴിക്കാനും ശ്രദ്ധിക്കാം.
∙ലിച്ചി – രുചിയും മധുരവും ഏറെയുള്ള ലിച്ചിപ്പഴത്തിൽ വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. എന്നാൽ ഇവയിൽ ഹൈപ്പോഗ്ലൈസിൻ എന്ന ഒരു വിഷപദാർഥം അടങ്ങിയിട്ടുണ്ട്. ഇത് വെറുംവയറ്റിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞു പോകും.
മറ്റ് ഭക്ഷണം ഒന്നും കഴിക്കാതെ കൂടിയ അളവില്‍ ലിച്ചിപ്പഴം കഴിച്ച കുട്ടികൾക്ക് അക്യൂട്ട് ഹൈപ്പോഗ്ലൈസീമിയ ഉണ്ടായതായി ഇൻവെസ്റ്റിഗേറ്റീവ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചില കേസുകളിൽ ഇത് മരണത്തിനു പോലും കാരണമാകാം. ഇതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നവരും ഹൈപ്പോഗ്ലൈസീമിയ വരാൻ സാധ്യതയുള്ളവരും ലിച്ചിപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. സമീകൃതഭക്ഷണത്തോടൊപ്പം മിതമായ അളവിൽ മാത്രം ലിച്ചിപ്പഴം കഴിക്കാൻ ശ്രദ്ധിക്കണം.
∙ഈന്തപ്പഴം
ഊർജവർധകവും നാച്വറൽ സ്വീറ്റ്നറുമാണ് ഈന്തപ്പഴം. ഉയർന്ന തോതിൽ പഞ്ചസാര അടങ്ങിയ പഴമാണിത്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഈന്തപ്പഴത്തിലുണ്ട്. പഞ്ചസാരയുടെ അളവ് ഏറെ കൂടുതലാണ്. ഒരു ഈന്തപ്പഴത്തിൽ മാത്രം 16 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം പോലെ പഞ്ചസാര കൂടുതൽ അടങ്ങിയ പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും എന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു. പ്രത്യേകിച്ചും പ്രമേഹരോഗം ഉള്ളവർക്കാണ് ഇത് ദോഷകരമാകുന്നത്. മിതമായ രീതിയിൽ മാത്രം ഈന്തപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
∙കൊപ്ര
തേങ്ങയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ട്. എന്നാൽ ഉണങ്ങിയ തേങ്ങ അഥവാ കൊപ്രയിലെ കലോറി വളരെയധികം കൂടുതലാണ്. ഒരു ചെറിയ അളവ് കൊപ്രയിൽ പോലും ധാരാളം കലോറിയും പൂരിതകൊഴുപ്പും ഉണ്ട്. ഇത് ശരീരഭാരം കൂടാനും കൂടിയ അളവിൽ ഉപയോഗിച്ചാൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കും സാധ്യത കൂടുതലാണ്.
പൂരിത കൊഴുപ്പുകൾ പ്രത്യേകിച്ച് കൊപ്രയിൽ ഉള്ളവ കൂടിയ അളവിൽ ഉപയോഗിക്കുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വളരെ ചെറിയ അളവിൽ കൊപ്ര കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. എന്നിരുന്നാലും കൊഴുപ്പു കുറഞ്ഞ ഫലങ്ങളും തേങ്ങയും ആണ് ആരോഗ്യകരം.
∙സംസ്കരിച്ച പഴ ഉൽപന്നങ്ങള്‍
പഴങ്ങളിൽ പ്രകൃതിദത്ത മധുരം ഉണ്ട്. എന്നാൽ സംസ്കരിച്ച പഴ ഉൽപന്നങ്ങളിൽ ആഡഡ് ഷുഗർ ആണുള്ളത്. ഫ്രൂട്ട് സിറപ്പുകൾ, പഞ്ചസാര ചേർത്ത ഉണക്കപ്പഴങ്ങൾ ഇവയെല്ലാം ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് കൂട്ടും. പൊണ്ണത്തടിയും പ്രമേഹവും വരാനുള്ള സാധ്യത കുറയ്ക്കാൻ ദിവസവും 10 ശതമാനത്തില്‍ താഴെ മാത്രമേ ആഡഡ് ഷുഗര്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ എന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.