രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ഗുണങ്ങളെക്കാളേറെ ദോഷഫലങ്ങളാണ് മനുഷ്യരിൽ ഉണ്ടാക്കുക എന്നാണ് മുന്നറിയിപ്പ്. ചെലവു കുറഞ്ഞതും എളുപ്പമേറിയതുമായ മാർഗമെന്ന നിലയിലാണ് മാങ്ങ അടക്കമുള്ള ഫലങ്ങൾ പഴുക്കുന്നതിനായി കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത്. ഒരേ നിറത്തിൽ തിളക്കമേറിയ നിലയിൽ പഴങ്ങൾ കാണപ്പെടുന്നതിനാൽ ഉയർന്ന വിലയ്ക്ക് വിൽക്കാനും കഴിയും. പച്ച മാങ്ങ, കാർബൈഡിന്റെ സാമീപ്യമുണ്ടാകുന്നതോടെ നിറം മാറുന്നതിനാൽ മാമ്പഴമെന്ന നിലയിൽ‌ വിൽക്കാനും കഴിയും. കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ കഴിച്ചാൽ ത്വക്കിൽ ചൊറിച്ചിൽ, ശ്വാസ തടസ്സം തുടങ്ങിയവയ്ക്കു പുറമേ തൊണ്ട വേദന, ചുമ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 22 - ദേശീയ മാമ്പഴ ദിനം. മാമ്പഴത്തിന്റെ മാധുര്യം മനസിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. പഴക്കടകളിൽ കാണുന്ന മാമ്പഴത്തിന്റെ അഴക് കണ്ട് വാങ്ങിയാൽ ചിലപ്പോൾ പണികിട്ടാനും സാധ്യതയുണ്ട്. മാമ്പഴം പെട്ടെന്നു പഴുക്കാൻ കാൽസ്യം കാർബൈഡ്, ആഴ്സനിക്, ഫോസ്ഫറസ് എന്നീ രാസവസ്തുക്കളാണു പ്രധാനമായും ചേർക്കുന്നത്. ഇവ കഴിക്കുന്നത് ത്വക്ക് രോഗം, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കു പുറമേ അർബുദത്തിനു വരെ കാരണമാകും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വിഷാംശം കലർന്ന പഴങ്ങൾ കഴിച്ചാൽ മരണം സംഭവിക്കാനും സാധ്യതയുണ്ട്.  

കൃത്രിമമാണോയെന്ന് എങ്ങനെ മനസ്സിലാക്കാം?
ചെറിയ മാങ്ങ മുതൽ വലിയ മാങ്ങ വരെ കടകളിൽ ലഭ്യമാണ്. വാങ്ങുന്ന മാങ്ങ സ്വാഭാവികമായി പഴുത്തതാണോ അല്ലയോയെന്ന് സ്വയം കണ്ടെത്താം.
∙ സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ ചില സ്ഥലങ്ങളിൽ മാത്രമാകും മഞ്ഞ നിറം.
∙ കൃത്രിമമായി പഴുപ്പിച്ചവയിൽ കറുത്ത പാടുകൾ ഉണ്ടാകും
∙ മാങ്ങയിൽ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയിൽ ലഭിക്കില്ല
∙ സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തിൽ മുറിക്കാനാകും. എന്നാൽ മറ്റുള്ളവ എളുപ്പത്തിൽ മുറിക്കാൻ സാധിക്കില്ല
∙ കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റിൽ പൊങ്ങിക്കിടക്കും. എന്നാൽ മറ്റുള്ളവ വെള്ളത്തിൽ മുങ്ങി അടിയിലേക്കു പോകും.

Representative Image. Photo Credit : Nungning20 / Shutterstock.com

ദോഷഫലങ്ങളേറെ
രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ഗുണങ്ങളെക്കാളേറെ ദോഷഫലങ്ങളാണ് മനുഷ്യരിൽ ഉണ്ടാക്കുക എന്നാണ് മുന്നറിയിപ്പ്. ചെലവു കുറഞ്ഞതും എളുപ്പമേറിയതുമായ മാർഗമെന്ന നിലയിലാണ് മാങ്ങ അടക്കമുള്ള ഫലങ്ങൾ പഴുക്കുന്നതിനായി കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത്. ഒരേ നിറത്തിൽ തിളക്കമേറിയ നിലയിൽ പഴങ്ങൾ കാണപ്പെടുന്നതിനാൽ ഉയർന്ന വിലയ്ക്ക് വിൽക്കാനും കഴിയും. പച്ച മാങ്ങ, കാർബൈഡിന്റെ സാമീപ്യമുണ്ടാകുന്നതോടെ നിറം മാറുന്നതിനാൽ മാമ്പഴമെന്ന നിലയിൽ‌ വിൽക്കാനും കഴിയും. കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ കഴിച്ചാൽ ത്വക്കിൽ ചൊറിച്ചിൽ, ശ്വാസ തടസ്സം തുടങ്ങിയവയ്ക്കു പുറമേ തൊണ്ട വേദന, ചുമ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്. കൃത്രിമമായി പഴുപ്പിക്കുന്നത് നിയമ വിരുദ്ധവും അപകടകരവുമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. 2006ലെ ഭക്ഷ്യ സുരക്ഷ, നിലവാര ചട്ടപ്രകാരം മാങ്ങകൾ പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംസ്കരണം, പരിപാലന ഘട്ടങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന ഏതെങ്കിലും വസ്തുക്കൾ ഉപയോഗിക്കുന്നത് ഈ ചട്ടപ്രകാരം കുറ്റകരമാണ്. 

Representative Image. Photo Credit : Image Bug / Shutterstock.com
ADVERTISEMENT

എത്തിലിൻ മുതൽ കാർബൈഡ് വരെ
ഫലങ്ങൾ മൂപ്പെത്തുന്നതോടെ  ഉൽപാദിപ്പിക്കപ്പെടുന്ന സസ്യ ഹോർമോണായ എത്തിലിൻ വാതകമാണ് ഫലങ്ങൾ പഴുക്കാൻ കാരണം. മാങ്ങ വച്ചിട്ടുള്ള മുറിയിൽ ഈ വാതകം ഉപയോഗിച്ചും മാങ്ങകൾ പഴുപ്പിക്കാറുണ്ട്. എന്നാൽ താരതമ്യേന ചെലവേറിയതായതിനാൽ ചെലവു കുറഞ്ഞ കാർബൈഡ് സംയുക്തങ്ങളാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്.  വാങ്ങിയ പഴങ്ങളിൽ കാൽസ്യം കാർബൈഡ് ചേർത്തിട്ടുള്ളതായി സംശയം തോന്നിയാൽ ഉപയോഗിക്കുന്നതിന് മുൻപ് 12 മണിക്കൂർ നേരം, 2 ശതമാനം സോഡിയം കാർബണേറ്റ് ചേർത്ത ലായനിയിൽ മുക്കി വയ്ക്കുന്നത് ഇവയിലെ ആഴ്സനിക് പദാർഥങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കാൽസ്യം കാർബൈഡ്
ത്വക്കിലുണ്ടാകുന്ന ചൊറിച്ചിൽ, ശ്വസന പ്രശ്നങ്ങൾ തുടങ്ങി കാൻസറിനു വരെ കാരണമാകാവുന്ന അപകടകാരിയായ രാസവസ്തുവാണ് കാൽസ്യം കാർബൈഡ്. മാങ്ങകൾ പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുമ്പോൾ ആഴ്സനിക്, ഫോസ്ഫറസ് തുടങ്ങിയ വിഷ പദാർഥങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കാൻസറിനു വരെ കാരണമാകുന്ന ഈ രാസ പദാർഥങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും കാലക്രമേണ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

English Summary:

Beware of Toxic Chemicals in Mangoes: Your Health Guide