അരിയോ മില്ലറ്റോ കൂടുതൽ നല്ലത്? ആരോഗ്യഗുണങ്ങൾ അറിയാം
മില്ലറ്റ് അഥവാ ചെറുധാന്യങ്ങളെപ്പറ്റി എല്ലാവർക്കും അറിയുന്നതാണ്. റാഗി പഞ്ഞപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന ഇവ കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകാറുമുണ്ട്. സൂപ്പർ മാർക്കറ്റുകളിലെ ഏറ്റവും ട്രെൻഡി ഭക്ഷണങ്ങളും ഈ മില്ലറ്റ് തന്നെ. ഉപ്പുമാവ്, ഇഡ്ഡലി, ദോശ തുടങ്ങി പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നതിനാൽ

മില്ലറ്റ് അഥവാ ചെറുധാന്യങ്ങളെപ്പറ്റി എല്ലാവർക്കും അറിയുന്നതാണ്. റാഗി പഞ്ഞപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന ഇവ കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകാറുമുണ്ട്. സൂപ്പർ മാർക്കറ്റുകളിലെ ഏറ്റവും ട്രെൻഡി ഭക്ഷണങ്ങളും ഈ മില്ലറ്റ് തന്നെ. ഉപ്പുമാവ്, ഇഡ്ഡലി, ദോശ തുടങ്ങി പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നതിനാൽ മില്ലറ്റിന് ഇഷ്ടക്കാരോറെയാണ്.
ഇത്രയൊക്കെ ഡിമാന്റുള്ള മില്ലറ്റിന് എന്താണ് ഗുണമെന്ന് അറിയാമോ?
റാഗി പോലുള്ള മില്ലറ്റിനകത്ത് ധാരാളം കാൽത്സ്യം അടങ്ങിയിട്ടുണ്ട്. മിക്ക മില്ലറ്റിനും അരിയെക്കാൾ കൂടുതൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഏതൊരു ധാന്യവും പാകം ചെയ്യുന്നതിന് ഒരു രീതിയുണ്ട്. പ്രമേഹം ഉള്ളവർക്കും അമിത വണ്ണമുള്ളവർക്കും വണ്ണം കുറയ്ക്കാനുമൊക്കെ മിതമായ അളവിൽ മില്ലറ്റുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഫൈബറുകളും മില്ലറ്റിൽ ഉൾപ്പെട്ടിരിക്കുന്നു.
ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിട്ടും മില്ലറ്റിന് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്നതാണ് സത്യം. അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. സമൂഹം അരിയാഹാരവും ഗോതമ്പുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. കാലങ്ങളായുള്ള ശീലത്തിൽനിന്നു മാറി മില്ലറ്റിലേക്കു പൂർണമായി മാറാനുള്ള ബുദ്ധിമുട്ട്. രണ്ടാമത്തെ കാരണം രുചിയാണ്. ഗോതമ്പും അരിയും പോലെയല്ല, മില്ലറ്റിന് അതിന്റേതായ പ്രത്യേകതയുള്ള ടേസ്റ്റാണ്. അക്വാടേസ്റ്റ് എന്നാണ് അതിനെ പറയുന്നത്. തുടരെ കഴിക്കുമ്പോൾ പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് അരിഭക്ഷണവും ഗോതമ്പും ഉപയോഗിക്കുന്നതോടൊപ്പം തന്നെ മില്ലറ്റ്സും ഉൾപ്പെടുത്തേണ്ടതാണ്. ഭാവിയിലേക്കുള്ള ഒരു കരുതൽ കൂടിയാണ് മില്ലറ്റ്സ് എന്ന് പറയാം.