പ്രഭാതഭക്ഷണത്തോടൊപ്പം കാപ്പി കുടിക്കുന്നവർ ഏറെയാണ് ദിവസം മുഴുവൻ ഊർജം നൽകും എന്നു മാത്രമല്ല. നിരവധി ആരോഗ്യഗുണങ്ങളും കാപ്പിക്കുണ്ട്. ഇൻഫ്ലമേഷൻ തടയുകയും ഓക്സീകരണ സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാൻസറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഇതോടൊപ്പം പോഷകങ്ങളുടെ ആഗിരണത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാതഭക്ഷണത്തോടൊപ്പം കാപ്പി കുടിക്കുന്നവർ ഏറെയാണ് ദിവസം മുഴുവൻ ഊർജം നൽകും എന്നു മാത്രമല്ല. നിരവധി ആരോഗ്യഗുണങ്ങളും കാപ്പിക്കുണ്ട്. ഇൻഫ്ലമേഷൻ തടയുകയും ഓക്സീകരണ സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാൻസറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഇതോടൊപ്പം പോഷകങ്ങളുടെ ആഗിരണത്തെയും കാപ്പി സ്വാധീനിക്കുന്നു. കാപ്പിയോടൊപ്പം എന്തു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകൾ.

ഭക്ഷണങ്ങളോടും കാപ്പിയോടും എല്ലാവരുടെയും ശരീരം വ്യത്യസ്ത തരത്തിലാവും പ്രതികരിക്കുന്നത്. ചില ഫുഡ് കോമ്പിനേഷനുകൾ അതുകൊണ്ടു തന്നെ ഒഴിവാക്കേണ്ടതാണ്. എന്തൊക്കെയാണ് കാപ്പിയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്നറിയാം.

Representative image. Photo Credit: Denira777/istockphoto.com
ADVERTISEMENT

ഓറഞ്ച്
പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും പഴങ്ങൾ കഴിക്കുന്നവർ ധാരാളമായുണ്ട്. ഇതിനൊപ്പം കാപ്പിയും കുടിക്കും. എന്നാൽ അമ്ലഗുണമുള്ള കാപ്പിയോടൊപ്പം നാരക ഫലങ്ങളായ ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ ഒക്കെ കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. നാരക ഫലങ്ങളും കാപ്പിയെപ്പോലെ അമ്ല (acidic) ഗുണമുള്ളതായതിനാൽ അത് ഗുരുതരമായ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് അഥവാ GERD യ്ക്ക് കാരണമാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം കുറെ സമയം കഴിഞ്ഞു മാത്രം കാപ്പി കുടിക്കുക.

റെഡ്മീറ്റ്
ഇരുമ്പിന്റെ ഉറവിടമായ റെഡ്മീറ്റിനൊപ്പം കാപ്പി കുടിക്കാൻ പാടില്ല. ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കും. ദിവസം മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് ഇരുമ്പിന്റെ അളവിനെ കുറയ്ക്കും. രക്തചംക്രമണം വർധിപ്പിക്കാനും ഹോർമോണുകളുടെ ഉൽപാദനത്തിനു രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിൽ ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം ശരീരത്തിനു ദോഷം ചെയ്യും. അതുകൊണ്ട് രാവിലെ കാപ്പിയോടൊപ്പം പ്രോട്ടീൻ ധാരാളമായടങ്ങിയ ഭക്ഷണം കഴിക്കാം.

Representative image. Photo Credit:grafvision/istockphoto.com
ADVERTISEMENT

പാൽ
കാപ്പി ഉന്മേഷം നൽകും. പാൽ ചേർത്ത കാപ്പി ആണ് നാം കുടിക്കുന്നതും. പാലിൽ കാൽസ്യം ധാരാളം ഉണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഹോർമോൺ ഉൽപാദനം, രക്തം കട്ടപിടിക്കൽ എന്നിവയ്ക്കും സഹായകമാണ്. എന്നാൽ പാലിൽ കാപ്പി ചേർക്കുമ്പോൾ അത് പോഷകങ്ങളുടെ ആഗിരണം 20 ശതമാനം കുറയ്ക്കുന്നു. ശരീരം ആഗിരണം ചെയ്യപ്പെടാത്ത കാൽസ്യം, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇത് വൃക്കയിൽ കല്ലിനും എല്ലു സംബന്ധമായ മറ്റ് രോഗങ്ങൾക്കും കാരണമാകും.

വറുത്ത ഭക്ഷണങ്ങൾ
അനാരോഗ്യകരമായ ജങ്ക് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും കാപ്പിയോടൊപ്പം കഴിക്കുന്നത് ഡിസ്‌ലിപ്പിഡെമിയയ്ക്കു കാരണമാകും. രക്തത്തില്‍ കൂടിയ അളവിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. കാപ്പി കൂടിയ അളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. കാപ്പിയോടൊപ്പം ഫ്രൈഡ് ചിക്കൻ, പനീർ ഇവ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും.

Representative image. Photo Credit: kiboka/istockphoto.com
ADVERTISEMENT

ബ്രേക്ക്ഫാസ്റ്റ് സെറീയൽസ്
സാധാരണ ബ്രേക്ക്ഫാസ്റ്റ് സെറീയലുകൾ പാലിൽ ചേർത്താണ് കഴിക്കുന്നത്. കാപ്പി ഇഷ്ടപ്പെടുന്നവർ ഈ ഭക്ഷണത്തോടൊപ്പം കാപ്പിയും കുടിക്കും. മിക്ക സെറീയലുകളും വിറ്റമിനുകളും സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയതാവും. ഇത് കാപ്പിയോടൊപ്പം ഉപയോഗിക്കാനേ പാടില്ല. രണ്ടും ഒരേ സമയം കഴിക്കാതെ വ്യത്യസ്ത സമയങ്ങളില്‍ കഴിക്കാൻ ശ്രദ്ധിക്കാം.

English Summary:

5 Food Combinations You Should Avoid with Your Morning Coffee to Protect Your Health