ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,

ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം, കഫം) സന്തുലിതമാക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന അസന്തുലിതാവസ്ഥയെ തടയുമെന്ന തത്വമാണ് ഇവയുടെ കേന്ദ്രബിന്ദു. 

ആധികാരിക ആയുർവേദ ഗ്രന്ഥങ്ങൾ പകർന്നു നൽകിയ അറിവുകളിൽ ദഹനവ്യൂഹവും ശ്വസനവ്യവസ്ഥയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധവും പ്രതിപാദിച്ചിട്ടുണ്ട്. ആയുർവേദ ശാസ്ത്രപ്രകാരം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉദരത്തിലും കുടലിലും നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, ശരിയായ ദഹനവും കുടലിൻ്റെ ആരോഗ്യവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശ്വസന ആരോഗ്യത്തിൻ്റെ പുനഃസ്ഥാപനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ദഹനപ്രക്രിയകളിലെ  വൈകല്യങ്ങൾ ശരിയാക്കുന്നത് ശ്വസന രോഗ ചികിത്സയുടെ പ്രാഥമിക ഘട്ടമാണ്. ഈ ഘട്ടത്തിൽ, രോഗിക്ക് ബലം കുറവായിരുന്നാൽ ശോധനം എന്ന ചികിത്സാ രീതിയ്ക്ക് വിധേയനാക്കാറില്ല.  അഗ്നി അഥവാ  ദഹനപ്രക്രിയയെ  ജ്വലിപ്പിക്കുന്നതിനായി ദ്രാവക ഭക്ഷണക്രമത്തിൽ തുടങ്ങി ഒരു സാധാരണ ഭക്ഷണത്തിലേക്ക് ക്രമാനുഗതമായി എത്തിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികൾ രോഗികളിൽ നിര്ദേശിക്കപ്പെടുന്നു.

Representative image. Photo Credit: Jogy Abraham/istockphoto.com
ADVERTISEMENT

∙പൊതുവായി പാലിക്കേണ്ട ആഹാര നിയമങ്ങൾ
മിതമായ ഭക്ഷണം: അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ശരിയായ ദഹനത്തിനു സമയം അനുവദിക്കുകയും ചെയ്യുക. കാരണം, മോശം ദഹനം ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന വിഷവസ്തുക്കളുടെ (ആമം) ശേഖരണത്തിലേക്ക് നയിച്ചേക്കാം.
മനസ്സോടെയുള്ള ഭക്ഷണം: സമാധാനപരമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുക, ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നതിന് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
സീസണൽ ഭക്ഷണം: നിങ്ങളുടെ ഭക്ഷണക്രമം ഋതുക്കളുമായി പൊരുത്തപ്പെടുത്തുക, സീസണൽ പഴങ്ങൾ, പച്ചക്കറികൾ, ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

മഴക്കാല ആഹാരചര്യകൾ
മഴക്കാലത്ത് അഗ്നി ഏറ്റവും മന്ദമായി പ്രവർത്തിക്കുന്നതിനാൽ ശ്വാസകോശ രോഗങ്ങളുള്ളവർ ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തേണ്ടതുണ്ട്. മഴക്കാലത്ത് ചൂടുള്ളതും പോഷകപ്രദവുമായ ആഹാരവും പാനീയങ്ങളും ഉപയോഗിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന ദഹനപ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. വൈറ്റമിനുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും ജലാംശം നിലനിർത്തുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ശ്വസന ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

ചൂടോടുകൂടിയതും ലഘുവായതുമായ ആഹാരം ശീലിക്കുക. കഞ്ഞി, ആവിയിൽ വേവിച്ച പച്ചക്കറികൾ, ധാന്യങ്ങൾ,സൂപ്പ് തുടങ്ങിയവ പോലെ എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇഞ്ചി, കുരുമുളക്, മഞ്ഞൾ, ഗ്രാമ്പൂ തുടങ്ങിയ തീക്ഷ്ണ ഗുണമുള്ള ചേരുവകൾ പാചകത്തിൽ ഉൾപ്പെടുത്തുക. ഇത് അധിക കഫം നീക്കം ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഞവരയരി, ഗോതമ്പ്, മുതിര, യവം തുടങ്ങിയ ധാന്യങ്ങൾ വേവിച്ചുണ്ടാക്കുന്ന കഞ്ഞി മഴക്കാലത്തിന് അനുയോജ്യമായ ആഹാരമാണ്. ചെറുപയർ, റാഗി തുടങ്ങിയവ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഉറപ്പുവരുത്തുന്നു. 

Representative image. Photo Credit:Motortion/Shutterstock.com

സുരക്ഷിതവും വൃത്തിയുള്ളതും ശുദ്ധവുമായ വെള്ളം ആവശ്യമായ  അളവിൽ കുടിക്കുന്നത് എല്ലാ കാലാവസ്ഥയിലും പ്രധാനമാണ്. ആരോഗ്യകരമായ പാനീയങ്ങൾ മഴക്കാലത്ത് ജലാംശം നിലനിർത്താൻ സഹായിക്കും, കൂടാതെ ഇലക്ട്രോലൈറ്റ് ബാലൻസ്, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കും സഹായിക്കുന്നു.ഒരു ലിറ്ററിനു 15 ഗ്രാം എന്ന അളവിൽ മല്ലി / ചുക്ക് / ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കാനായി ഉപയോഗിക്കാം. 

ADVERTISEMENT

വാത അസന്തുലിതാവസ്ഥ ശ്വാസകോശ കലകളിൽ വരൾച്ചയിലേക്കു നയിച്ചേക്കാം, ഇത് വരണ്ട ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ പോലുള്ള അവസ്ഥകൾക്ക് കാരണമാകും. വാതത്തെ ശമിപ്പിക്കാൻ ഹെർബൽ ടീ (ഉദാ. ഇഞ്ചി ചായ), തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം മുതലായ ചൂടുള്ള പാനീയങ്ങൾ ഇടയ്ക്കിടെ കുടിക്കാം.

അഗ്നിയെ വർധിപ്പിക്കുന്ന ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കരിം ജീരകം, മഞ്ഞൾ, ഉലുവ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത മാംസരസം അഥവാ സൂപ്പ് മൺസൂൺകാലത്തിനനുയോജ്യമായ ആഹാരമാണ്. സസ്യാഹാരികൾ ചെറുപയർ സൂപ്പ് കഴിക്കുക.

പാവയ്ക്ക, മത്തങ്ങാ, വെള്ളരിക്ക, പടവലം, ബീൻസ്, തുടങ്ങിയ സാധാരണയായി ലഭ്യമായ പച്ചക്കറികൾ വേവിച്ചുണ്ടാക്കുന്ന  ആഹാരങ്ങൾ ഉപയോഗിക്കാം.

പോഷകപ്രദമായ എണ്ണകൾ പാചകത്തിൽ ഉൾപ്പെടുത്തുക. ശ്വാസനാളം മൃദുവാക്കുന്നതിനും സ്നിഗ്ദ്ധമാക്കുന്നതിനും ശുദ്ധമായ  നെയ്യും വെളിച്ചെണ്ണയും എള്ളെണ്ണയും മിതമായി ഉപയോഗിക്കുക.

Representative image. Photo Credit: South_agency/istockphoto.com
ADVERTISEMENT

മഴക്കാലത്തിൽ വർജ്ജിക്കേണ്ട ആഹാരങ്ങൾ
തൈര്, ഉഴുന്ന്, പുളിപ്പിച്ചുണ്ടാക്കുന്ന ആഹാര വസ്തുക്കൾ, എണ്ണയിൽ വറുത്തുണ്ടാക്കുന്നവ, മുരിങ്ങയില,  മൽസ്യങ്ങൾ തുടങ്ങിയ ആഹാരങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ശീതളപാനീയങ്ങൾ, തണുത്ത ഭക്ഷണം, പഴങ്ങളോടൊപ്പം പാൽ, മാംസത്തോടൊപ്പം തൈര് മുതലായ വിരുദ്ധങ്ങളായ വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ആഹാര വസ്തുക്കൾ പൂർണമായും ഒഴിവാക്കുക. ഗുരു ഗുണമുള്ളതും അധികം എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ, തണുത്ത അല്ലെങ്കിൽ അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. കാരണം ഇവ കഫ- അസന്തുലിതാവസ്ഥ വർധിപ്പിക്കും.

ശരിയായ ആഹാരക്രമം ശരിയായ ആരോഗ്യം പ്രദാനം ചെയ്യുന്നു എന്നതിനാൽ, ആയുർവ്വേദം ആഹാരത്തെ മഹാഭൈഷജ്യമായി കണക്കാക്കുന്നു. പോഷകപ്രദമായ ആഹാരം ഉചിതമായ അളവിൽ കൃത്യസമയത്തു കഴിക്കുന്നവർക്ക് മരുന്നുകളെ അകറ്റി നിർത്താം.

ഡോ. ജെ ഹരീന്ദ്രൻ നായർ

(ലേഖകന്‍ പങ്കജകസ്തുരി ഹെർബെൽസിന്റെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ആണ്)

English Summary:

Ayurvedic Diet Tips for Lung Health: Essential Foods and Habits to Adopt