പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ഒരു ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം. പാലു ചേർത്ത ഓട്സ് ഊർജമേകുന്ന ഒരു പ്രഭാത ഭക്ഷണമാണ്. ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അറിയാം. ∙ഹൃദയാരോഗ്യം ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ഒരു ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം. പാലു ചേർത്ത ഓട്സ് ഊർജമേകുന്ന ഒരു പ്രഭാത ഭക്ഷണമാണ്. ദിവസവും രാവിലെ ഓട്സും പാലും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അറിയാം. 

∙ഹൃദയാരോഗ്യം 
ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓട്സ് സഹായിക്കും. പാലിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കും. 

ADVERTISEMENT

∙ശരീരഭാരം നിയന്ത്രിക്കാം
ഓട്സും പാലും ഊർജമേകും. നാരുകൾ ധാരാളം ഉള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണ് ഓട്സ്.

∙നീർക്കെട്ട് കുറയ്ക്കുന്നു
ഓട്സിൽ ഒരിനം ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാലിൽ ആന്റിഇൻഫ്ലമേറ്ററി ഫാറ്റി ആസിഡുകൾ ഉണ്ട്. 

ADVERTISEMENT

∙പോഷകപ്രദം
ഓട്സും പാലും ചേരുമ്പോൾ ശരീരത്തിനാവശ്യമായ വിറ്റമിനുകള്‍, ധാതുക്കൾ, മാക്രോന്യൂട്രിയന്റുകളായ അയൺ, സിങ്ക്, ബി വിറ്റമിനുകൾ ഇവ ലഭിക്കുന്നു. 

∙രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഓട്സിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഓട്സ് കാരണമാകില്ല. പാലിലാകട്ടെ പ്രോട്ടീനും കൊഴുപ്പുകളും ഉണ്ട്. ഇതും പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. 

ADVERTISEMENT

∙എല്ലുകളുടെ ആരോഗ്യം
എല്ലുകളെ ശക്തിപ്പെടുത്താൻ ആവശ്യമായ കാൽസ്യം, വിറ്റമിൻ ഡി, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് പാൽ. ഓട്സിൽ സിലിക്കോൺ ഉണ്ട്. ഇത് എല്ലുകളുടെ ധാതുവൽക്കരണത്തിന് സഹായിക്കുന്നു. 

∙ഉദരാരോഗ്യം
ഓട്സിൽ പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പാലിലാകട്ടെ പ്രോബയോട്ടിക്സ് ഉണ്ട്. ഇതും ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു.

English Summary:

Milk and Oats for Breakfast: 7 Powerful Health Benefits You Don't Want to Miss