നാരങ്ങാവെള്ളം മുതൽ കറ്റാർ വാഴ ജ്യൂസ് വരെ: ദഹനം മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ
ആരോഗ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ദഹനവ്യവസ്ഥ. വായുകോപം, വയറുവേദന, വയറു കമ്പിക്കൽ, വയറിളക്കം, മലബന്ധം തുടങ്ങി പല ദഹനപ്രശ്നങ്ങളും മിക്കവർക്കും നേരിടേണ്ടി വരാറുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമോ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നതു മൂലമോ ഒക്കെ അസ്വസ്ഥത ഉണ്ടാകാം. ഈ പ്രശ്നങ്ങളെയെല്ലാം

ആരോഗ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ദഹനവ്യവസ്ഥ. വായുകോപം, വയറുവേദന, വയറു കമ്പിക്കൽ, വയറിളക്കം, മലബന്ധം തുടങ്ങി പല ദഹനപ്രശ്നങ്ങളും മിക്കവർക്കും നേരിടേണ്ടി വരാറുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമോ, വെറും വയറ്റിൽ കാപ്പി കുടിക്കുന്നതു മൂലമോ ഒക്കെ അസ്വസ്ഥത ഉണ്ടാകാം. ഈ പ്രശ്നങ്ങളെയെല്ലാം അകറ്റാൻ മാർഗമുണ്ട്. രാവിലെ വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിച്ചാൽ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും. അവ ഏതൊക്കെ എന്നറിയാം.
∙നാരങ്ങാവെള്ളം
രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെളളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റും. ഇളം ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് വെറുംവയറ്റിൽ കുടിക്കാം. നാരങ്ങയിലെ വൈറ്റമിൻ സി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ശരീരത്തിന്റെ പിഎച്ച് നിലയെ ബാലൻസ് ചെയ്യുകയും വിഷാംശങ്ങളെ നീക്കുകയും ചെയ്യും. രാവിലെ ഈ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജം നിലനിർത്തുകയും ചെയ്യും. എന്നാൽ അസിഡിറ്റി പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത് കുടിക്കുക.
∙ഇഞ്ചിച്ചായ
ചായ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങൾ എങ്കിൽ വായുകോപവും വയറു കമ്പിക്കലും അകറ്റാനും ദഹനം മെച്ചപ്പെടുത്താനും മികച്ച ഒന്നാണ് ഇഞ്ചിച്ചായ. ഇഞ്ചിക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും പിത്തരസത്തിന്റെ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്തും. ചതച്ച ഇഞ്ചി പതിനഞ്ചു മിനിറ്റോളം തിളപ്പിച്ച ശേഷം അരിക്കുക. ഇത് തേനും നാരങ്ങാനീരുമായി ചേർത്ത് കുടിക്കാം.
∙പ്രൂൺ ജ്യൂസ്
ഉണക്കിയ പ്ലമ്മിൽ നിന്ന് ഉണ്ടാക്കുന്ന പഴച്ചാറാണ് പ്രൂൺ ജ്യൂസ്. നാരുകളും ഷുഗർ ആൽക്കഹോൾ ആയ സോർബിറ്റോളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ബവൽ മൂവ്മെന്റ് ക്രമമാക്കുകയും ചെയ്യും. ദിവസവും അരകപ്പ് പ്രൂൺ ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റും.
∙കുക്കുമ്പർ– പുതിന ജ്യൂസ്
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പാനീയമാണിത്. കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയിൽ ഭക്ഷണത്തെ വിഘടിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്. ഇവ ബ്ലോട്ടിങ്ങും വായുകോപവും തടഞ്ഞ് ദഹനം മെച്ചപ്പെടുത്തും. ഒരുപിടി പുതിനയിലയോടൊപ്പം കുക്കുമ്പർ കഷണങ്ങളും ഒരു ചെറിയ കഷണം നാരങ്ങയും, ഏതാനും തുള്ളി തേനും ചേർത്ത് ജ്യൂസ് ആക്കുക. വയറിനു തണുപ്പും ശരീരത്തിന് ഉന്മേഷവും നൽകുന്ന ഒരു പാനീയമാണിത്.
∙ആപ്പിൾ സിഡർ വിനഗർ
അൽപം പുളിയുള്ള, ആരോഗ്യമേകുന്ന ഈ പാനീയം ദഹനത്തിനു സഹായിക്കും. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കുക. ദഹനത്തിനു സഹായിക്കുന്നതു കൂടാതെ പിഎച്ച് നില ബാലൻസ് ചെയ്യാനും ബ്ലോട്ടിങ്ങ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും രാവിലെ ഈ പാനീയം കുടിക്കുന്നതിലൂടെ സാധിക്കും.
∙കറ്റാർ വാഴ ജ്യൂസ്
കറ്റാര്‍ വാഴ, കുക്കുമ്പർ, പുതിനയില, നാരങ്ങാ നീര് ഇവ തണുത്തവെള്ളത്തിൽ ചേർക്കുക. ബവൽമൂവ്മെന്റ് മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന ഈ പാനീയം ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും.
ഈ പാനീയങ്ങളെല്ലാം ദഹനപ്രശ്നങ്ങൾ അകറ്റും. രാവിലെ ഇത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ആരോഗ്യവും സൗഖ്യവും ഏകും.