ഭക്ഷണത്തിൽ ഉൾപ്പെടുത്താം ശംഖുപുഷ്പ ചായ; അറിയാം ഗുണങ്ങൾ
ഒരു ആയുർവേദ ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശംഖുപുഷ്പം സഹായിക്കും. ഓർമശക്തി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഒരു ആയുർവേദ ഔഷധച്ചെടിയായ ശംഖുപുഷ്പത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായ ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. സമ്മർദം അകറ്റാനും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശംഖുപുഷ്പം സഹായിക്കും.
ഓർമശക്തി
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ് ശംഖുപുഷ്പച്ചായയുടെ ഒരു പ്രധാന ഗുണം. ഓർമക്കുറവ്, മറവി, ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെവരുക ഇവയ്ക്കെല്ലാം പരിഹാരമാണ് ഈ ചായ.
മേധ്യരസായനം ആയാണ് ആയുർവേദം ശംഖുപുഷ്പത്തെ കരുതുന്നത്. അതായത് ശക്തിയേറിയ ഒരു ബ്രെയ്ൻ ടോണിക് ആണിത്. തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഈ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശംഖുപുഷ്പം സഹായിക്കും. പതിവായി ശംഖുപുഷ്പച്ചായ കുടിക്കുന്നത് ശ്രദ്ധയ്ക്കും മാനസികവ്യക്തതയ്ക്കും ബുദ്ധി വളർച്ചയ്ക്കും സഹായകമാണ്.
സമ്മർദം അകറ്റുന്നു
സ്ട്രെസ് അകറ്റാൻ ഫലപ്രദമായ ഒന്നാണ് ശംഖുപുഷ്പച്ചായ. സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം നിയന്ത്രിക്കുകയും സെറാടോണിൻ, ഡോപമിൻ പോലുള്ള ‘ഫീൽ ഗുഡ്’ ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മനസിനെ ശാന്തമാക്കാനും ഉത്കണ്ഠ അകറ്റാനും ഇത് സഹായിക്കുന്നു.
ഉറക്കം
രാത്രി ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ശംഖുപുഷ്പച്ചായ അതിനു പരിഹാരമേകും. സമ്മർദവും ഉത്കണ്ഠയും അകറ്റി മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും. വൈകുന്നേരങ്ങളിൽ ശംഖുപുഷ്പച്ചായ കുടിക്കുന്നത് രാത്രി സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
ദഹനം
ദഹനം മെച്ചപ്പെട്ടാൽ ആരോഗ്യം മെച്ചപ്പെടും ബ്ലോട്ടിങ്ങ് കുറച്ച് ദഹനം മെച്ചപ്പെടുത്താൻ ശംഖുപുഷ്പച്ചായ സഹായിക്കും. ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.
ഹൃദയാരോഗ്യം
ശംഖു പുഷ്പച്ചായ പതിവായി കുടിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയെല്ലാം ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമാണ്. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കി, സമ്മർദം അകറ്റി ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ശംഖുപുഷ്പച്ചായ സഹായിക്കും.
നിരോക്സീകാരികൾ
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ശംഖുപുഷ്പച്ചായ. ഇത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും തിളക്കവും ആരോഗ്യവും ഉള്ള ചർമത്തിനും ഇത് ഫലപ്രദമാണ്.
പതിവായി ശംഖുപുഷ്പച്ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുകയും മലിനീകരണം, സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയുടെ ദോഷഫലങ്ങളെ അകറ്റുകയും ചെയ്യും പ്രതിരോധശക്തി വർധിപ്പിച്ച് ആരോഗ്യവും സൗഖ്യവും നിലനിർത്താൻ ശംഖുപുഷ്പച്ചായ ശീലമാക്കാം.