ഒരു സ്പൂൺ തേൻ കൊണ്ട് ഇത്രയേറെ ഗുണങ്ങളോ? വെറുംവയറ്റിൽ തേൻ കഴിച്ചാലോ?
രുചികരവും പോഷകസമ്പുഷ്ടവുമായ പ്രകൃതിദത്ത മധുരമായ തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. 100 ഗ്രാം തേനിൽ 304 കലോറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ

രുചികരവും പോഷകസമ്പുഷ്ടവുമായ പ്രകൃതിദത്ത മധുരമായ തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. 100 ഗ്രാം തേനിൽ 304 കാലറി ഉണ്ട്. ഇത് അന്നജത്തിൽ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗറിൽ നിന്നും ആണ് ലഭിക്കുന്നത്. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ് ഒട്ടുമില്ല. വൈറ്റമിൻ സി, ബി വൈറ്റമിനുകൾ ഇവ അടങ്ങിയ തേനിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അയൺ തുടങ്ങിയ ധാതുക്കളും ഉണ്ട്. കൂടാതെ ഫ്ലേവനോയ്ഡുകളും ഫിനോളിക് ആസിഡുമടങ്ങുന്ന ആന്റിഓക്സിഡന്റുകളും തേനിലുണ്ട്. ഇവ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിക്കുകയും ആരോഗ്യമേകുകയും ചെയ്യും. രാവിലെ വെറുംവയറ്റിൽ തേൻ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
∙രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു
തേൻ വെറും വയറ്റിൽ കഴിക്കുന്നത് പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തേൻ ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു. പനി, ജലദോഷം, മറ്റ് അണുബാധകൾ ഇവയൊന്നും വരാതെ തടയാനും തേൻ സഹായിക്കും.
∙മെച്ചപ്പെട്ട ദഹനം
തേൻ ഒരു നാച്വറൽ പ്രീബയോട്ടിക് ആയി പ്രവർത്തിക്കും. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവയെ ഇല്ലാതാക്കുന്നു. രാവിലെ വെറും വയറ്റിൽ തേൻ കഴിക്കുന്നത് ദഹനത്തിന് സഹായകമാണ്.
∙ചർമത്തിന്റെ ആരോഗ്യം
രാവിലെ തേൻ ശീലമാക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചർമത്തിൽ ജലാംശം നിലനിർത്തുകയും തിളക്കമേകുകയും ചെയ്യും. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. വെറുംവയറ്റിൽ തേൻ കഴിക്കുന്നതു പ്രായമാകലിന്റെ ലക്ഷണങ്ങളെ കുറയ്ക്കും. തേൻ രുചികരമാണെന്നു മാത്രമല്ല സൗന്ദര്യവർധകം കൂടിയാണ്.
∙ഊർജമേകുന്നു
ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറൽ ഷുഗർ അടങ്ങിയ തേൻ ഊർജം മെച്ചപ്പെടുത്തുന്നു. പ്രഭാതഭക്ഷണത്തിനു മുൻപ് തേൻ കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജമേകുകയും ചെയ്യും. മധുരം അടങ്ങിയ ഊർജപാനീയങ്ങളെക്കാൾ മികച്ച തേൻ, കായികതാരങ്ങൾക്കും ഏറെ പ്രയോജനം ചെയ്യും.
∙ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും. തേൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അനാരോഗ്യഭക്ഷണങ്ങൾ കഴിക്കാനുള്ള താൽപര്യത്തെ ഇല്ലാതാക്കുകയും ചെയ്യും. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ ഇല്ലാതാക്കാനും തേൻ സഹായിക്കും. രാവിലെ പതിവായി തേൻ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.
∙തേൻ കഴിക്കേണ്ടത് എങ്ങനെ?
ഇളം ചൂടുവെള്ളത്തിൽ ചേർത്തോ ഹെർബൽ ടീയിൽ കലർത്തിയോ തേൻ ഉപയോഗിക്കാം. ഇത് ദഹനത്തിന് സഹായകമാണ്. മറ്റൊരു മാർഗം നാരങ്ങാനീരിൽ തേൻ ചേർത്ത് കഴിക്കുക എന്നതാണ്. ഇത് മികച്ച ഒരു റിഫ്രഷിങ്ങ് ഡീടോക്സ് പാനീയമാണ്. ഓട്മീൽ, യോഗർട്ട്, ഹോൾ ഗ്രെയ്ൻ ടോസ്റ്റ് ഇവയിൽ ഒഴിച്ചും തേൻ ഉപയോഗിക്കാം.