അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടേണ്ടതുണ്ട്. പതിവായുള്ള ഭക്ഷണത്തിൽ ആവശ്യത്തിനു നാരുകൾ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. വേണം പാത്രത്തിന്റെ പകുതിയോളം ∙പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ദിവസവും മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടേണ്ടതുണ്ട്. പതിവായുള്ള ഭക്ഷണത്തിൽ ആവശ്യത്തിനു നാരുകൾ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

വേണം പാത്രത്തിന്റെ പകുതിയോളം
∙പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ദിവസവും മൂന്നു തവണ പച്ചക്കറികളും രണ്ടു തവണ പഴങ്ങളും കഴിക്കണം. പച്ച നിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ ഇവയെല്ലാം നാരുകളാൽ സമൃദ്ധമാണ്. ഇവ സാലഡ് രൂപത്തിൽ കഴിക്കാം.
∙തവിടോടു കൂടിയ അരിയിൽ നാരുകളടങ്ങിയിട്ടുണ്ട്. മൈദ പോലെ സംസ്കരിച്ച പൊടികൾക്കു പകരം തവിടോടു കൂടിയ ധാന്യങ്ങൾ പൊടിച്ച മാവ് ഉപയോഗിച്ചു വിഭവങ്ങൾ തയാറാക്കാം. ഇതു ഭക്ഷണത്തിലെ നാരുകളുടെ അളവ് വർധിക്കാൻ സഹായകമാണ്.

Representative image. Photo Credit:Ridofranz/istockphoto.com
ADVERTISEMENT

∙ലഘുഭക്ഷണമായി മധുര പലഹാരങ്ങൾക്കു പകരം പഴങ്ങൾ കഴിക്കുക. ജ്യൂസിനു പകരം പഴങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്താം. പഴച്ചാറുകൾ അരിച്ചശേഷം ഉപയോഗിക്കുന്നതു നാരുകൾ നഷ്ടപ്പെടാൻ ഇടയാക്കും.

∙പതിവായി നട്സ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുമുണ്ട്.
∙പരിപ്പ്, കടല തുടങ്ങിയ പരിപ്പു – പയർ വർഗങ്ങൾ കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തുക. സൂപ്പ്, സ്റ്റ്യൂ, സാലഡ് ഇവ തയാറാക്കുമ്പോൾ  പരിപ്പു – പയർ വർഗങ്ങൾ കൂടി ചേർക്കാം. ഇങ്ങനെ നാരുകളുടെ അളവും രുചിയും വർധിപ്പിക്കാനാകും.

Representative image. Photo Credit: t_kimura/istockphoto.com
ADVERTISEMENT

∙സ്മൂത്തി തയാറാക്കുമ്പോൾ വാഴപ്പഴം, ബെറി, അവക്കാഡോ, ചീര, കെയ്ൽ തുടങ്ങി പലതരം പച്ചക്കറികളും പഴങ്ങളും കൂടി ചേർക്കാം. ഇങ്ങനെ ചെയ്താൽ സ്മൂത്തിയുടെ പോഷക മൂല്യവും നാരുകളുടെ അളവും കൂടും.
∙ചിയ, ഫ്ളാക്സ് സീഡ് തുടങ്ങിയ വിത്തുകളിൽ നാരുകൾ സമൃദ്ധമായുണ്ട്. തൈര്, ഓട്സ് വേവിച്ചത്, സ്മൂത്തി ഇവയിലെല്ലാം പലതരം വിത്തുകൾ ചേർത്തു കഴിക്കുന്നത് നാരുകൾ ലഭ്യമാക്കും.

English Summary:

Eat More, Weigh Less: The Fiber Secret to Healthy Weight Loss. The Simple Diet Swap for Easy Weight Loss