തടി കുറയ്ക്കാൻ കൊറിയൻ വിഭവം; അടുക്കളയിലെ ഈ പച്ചക്കറി മാത്രം മതി
കൊറിയൻ ഭക്ഷണമായ കിംചി ഇത് ആരോഗ്യഭക്ഷണം എന്ന നിലയിൽ ആഗോള ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി അകറ്റനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കിംചി സഹായിക്കും എന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിംചിയിലെ സങ്ങ് വൂക്ക് ഹോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

കൊറിയൻ ഭക്ഷണമായ കിംചി ആരോഗ്യഭക്ഷണം എന്ന നിലയിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി അകറ്റനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കിംചി സഹായിക്കും എന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിംചിയിലെ സങ്ങ് വൂക്ക് ഹോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ലോകജനസംഖ്യയിൽ 16 ശതമാനത്തോളം പേർ പൊണ്ണത്തടി ബാധിച്ചവരാണ്. ദിവസവും കിംചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
ബോഡിമാസ് ഇൻഡക്സ് (BMI) 23 മുതൽ 30 കിഗ്രാം വരെ ഉള്ള, അമിതഭാരമുള്ള 55 സ്ത്രീപുരുക്ഷന്മാരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരെ ഗ്രൂപ്പകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് എല്ലാ ഭക്ഷത്തോടൊപ്പവും മൂന്ന് കിംചി ക്യാപ്സൂളുകൾ വീതം മൂന്നു മാസക്കാലം നൽകി. ഇത് 60 ഗ്രാം കിംചിയ്ക്ക് തുല്യമായിരുന്നു.
ഇവരുടെ ബോഡി ഫാറ്റ് മാസ് ശരാശരി 2.6 ശതമാനം കുറഞ്ഞതായി കണ്ടു. പൊണ്ണത്തടിലുള്ളവരിൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 31.8 ശതമാനമായും കുറഞ്ഞു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യവും അതുവഴി ഉദരാരോഗ്യവും മെച്ചപ്പെട്ടതായും ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞതായും പഠനത്തിൽ പറയുന്നു.
ഉദരാരോഗ്യം
കിംചി ദിവസവും കഴിക്കുന്നവരുടെ ഉദരാരോഗ്യം മെച്ചപ്പെടുന്നതായി പഠനത്തിൽ തെളിഞ്ഞു . ഉപകാരിയായ അക്കർമാൻസിയ മ്യൂസിനിഫില എന്ന ഉദരത്തിലെ ബാക്ടീരിയകളുടെ എണ്ണം കൂടിയതായി കണ്ടു. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുകയും മെറ്റബോളിക് സിൻഡ്രോം കുറയ്ക്കാനും പൊണ്ണത്തടി നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു.
ഇതേ സമയം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട പ്രോട്ടോബാക്ടീരിയയുടെ അളവ് കുറയുന്നതായും കണ്ടു. കിംചി പതിവായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുക മാത്രമല്ല ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടാനും ഉപദ്രവകാരികളായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാനും സഹായിക്കുന്നു.
ആരോഗ്യഗുണങ്ങൾ
. ഉദരാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുമൊപ്പം കിംചിക്ക് മറ്റ് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്.
. പ്രോബയോട്ടിക്സുകളാൽ സമ്പന്നം, പുളിപ്പിക്കുന്ന പ്രക്രിയ (fermentation) നടക്കുന്നതിനാൽ പ്രോബയോട്ടിക്സുകൾ കിംചിയിൽ ധാരാളമുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യും.
. രോഗപ്രതിരോധശക്തി - വൈറ്റമിൻ എ,ബി,സി ഇവ ധാരാളമടങ്ങിയ കിംചി രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും
. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ - കിംചിയിൽ നല്ല ബാക്ടീരിയകളും ആന്റിഓക്സിജന്റെുകളും ഉണ്ട്. ഇത് ഇന്‍ഫ്ലമേഷൻ കുറയ്ക്കുന്നു.
.ഹൃദയാരോഗ്യം - കിംചിക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും എന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.
.ചർമ്മത്തിന്റെ ആരോഗ്യം - കിംചിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ പ്രതിരോധിച്ച് ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു.