ADVERTISEMENT

ആരോഗ്യഗുണങ്ങൾക്കു പുറമെ ഔഷധഗുണങ്ങളും ഉള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കറുവാപ്പട്ടയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കറുവാപ്പട്ട ചേർത്ത വെള്ളം ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 
അറിയാം കറുവാപ്പട്ട ചേർത്ത വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തിൽ കറുവാപ്പട്ട ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കുടിക്കാം.

ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ മികച്ച ഒരു പാനീയമാണിത്. കറുവാപ്പട്ട ഉപാപചയപ്രവർത്തനം (matabolism) വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറുംവയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും ചെയ്യുന്നു. 

Image Credits: ola_p/Istockphoto.com
Image Credits: ola_p/Istockphoto.com

രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചാസാരയുടെ അളവ് കൂടുതലാണെങ്കിൽ ദിവസവും രാവിലെ വെറും വയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കാം. ഇത് ഇൻസുലിന്റെ ഉൽപാദനം നിയന്ത്രിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു ഇതുവഴി ഇൻസുലിനെ ഫലപ്രദമായി ഉപയോഗിക്കാൻ ശരീരത്തിനു കഴിയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. 

ദഹനം മെച്ചപ്പെടുത്തുന്നു
ദഹനക്കേട്, ബ്ലോട്ടിങ്ങ് അസിഡിറ്റി ഇവയെല്ലാമിന്ന് സർവസാധാരണമാണ്. വയറിലെ പ്രശ്നങ്ങൾക്കും ദഹനക്കേടിനുമെല്ലാം മരുന്നുകൾ ലഭ്യമാണെങ്കിലും ഒരു ഗ്ലാസ്സ് കറുവാപ്പട്ടവെള്ളം കുടിക്കുന്നത് ഗുണകരമാവും. വെറുംവയറ്റിൽ കറുവാപ്പട്ടവെള്ളം കുടിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട എൻസൈമുകളുടെ ഉൽപാദനത്തിനു സഹായിക്കുകയും ഇത് ബ്ലോട്ടിങ്ങ്, ദഹനക്കേട്, മലബന്ധം ഇവ അകറ്റുകയും ചെയ്യും. 

ചർമത്തിന്റെ ആരോഗ്യം 
കറുവാപ്പട്ട വെള്ളം ഒരു നാച്വറൽ ഡീടോക്സിഫയർ ആയി പ്രവർത്തിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളയും മലിനവസ്തുക്കളെയും ഇത് നീക്കുന്നു. ദിവസവും വെറുംവയറ്റിൽ ഇത് കുടിക്കുന്നത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു
ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ കറുവാപ്പട്ട, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. കറുവാപ്പട്ടയിലടങ്ങിയ പോളിഫിനോളുകൾ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിച്ച് കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അണുബാധകൾ അകറ്റാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ദിവസവും വെറുംവയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കാം. 

Representative Iamge. Photo Credit : Westock Productions / Shutterstock.com
Representative Iamge. Photo Credit : Westock Productions / Shutterstock.com

സന്ധിവേദന അകറ്റുന്നു
സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങൾക്ക് ഗുരുതരമായ ഇൻഫ്ലമേഷൻ കാരണമാകുന്നു. കറുവാപ്പട്ടയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. ക്ഷീണവും സന്ധിവേദനയും ഉണ്ടെങ്കിൽ ദിവസവും കറുവാപ്പട്ട വെള്ളംകുടിക്കുന്നത് ഗുണകരമാണ്. 

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് കറുവാപ്പട്ട നല്ലതാണ്. ന്യൂറോപ്രൊട്ടക്ടീവ് ഗുണങ്ങള്‍ ഉള്ള കറുവാപ്പട്ട ചേർത്ത വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഓർമശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അൾഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും കറുവാപ്പട്ടയിലടങ്ങിയ സംയുക്തങ്ങൾ സഹായിക്കും. 

പാർശ്വഫലങ്ങൾ
കറുവാപ്പട്ട വെള്ളം ആരോഗ്യകരമെങ്കിലും കൂടിയ അളവിൽ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. കരളിന് ക്ഷതം, ഉദരസംബന്ധമായ അസ്വസ്ഥത ഇവയ്ക്ക് കാരണമാകാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കറുവാപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. ഇതു സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ഡോക്ടറിന്റെ അഭിപ്രായം തേടണം.

English Summary:

Melt Fat & Boost Immunity The Amazing Health Benefits of Cinnamon Water. Beat Blood Sugar, Boost Digestion, & More: Your Guide to Cinnamon Water.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com