അലർജി ഉള്ളവരും ഗർഭിണികളും പപ്പായ ഉപയോഗിക്കാമോ? അറിയാം

പപ്പായ ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ

ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് തരം ആൾക്കാർ ആരൊക്കെ എന്നറിയാം.
1. പപ്പായയിൽ അടങ്ങിയിട്ടുള്ള എൻസൈം ആയ പപ്പെയ്ൻ ശക്തിയേറിയ ഒരു അലർജൻ ആണ്. അതായത് അലർജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്നങ്ങൾ വർധിപ്പിക്കും. ചില ആളുകളിൽ അലർജി ഉണ്ടാകാൻ പപ്പായയുടെ ഉപയോഗം കാരണമാകും.
2. പപ്പായയിൽ നാരുകൾ (fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ വയറിളക്കത്തിനും നിർജലീകരണത്തിനും കാരണമാകും.
3. സാധാരണയായി നാരുകള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാൽ അമിതമായ ഉപയോഗം ആശ്വാസം നൽകുന്നതിനു പകരം മലബന്ധത്തിനു കാരണമാകും.
4. പച്ചയോ പകുതി പഴുത്തതോ ആയ പപ്പായ ഗർഭിണികൾ കഴിക്കുന്നത് സുരക്ഷിതമല്ല. ദോഷഫലങ്ങൾ ഉണ്ടാകും എന്നതിനാൽ ഗർഭിണികൾ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്.
5. പപ്പായ അമിതമായി ഉപയോഗിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉദരപ്രശ്നങ്ങൾ ഉള്ളവർ സങ്കീർണതകൾ ഒഴിവാക്കാൻ പപ്പായയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
നിരവധി ആരോഗ്യഗുണങ്ങൾ പപ്പായയ്ക്കുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിന് പപ്പായ സഹായിക്കും. അവശ്യ വൈറ്റമിനുകളെല്ലാം പപ്പായയിലുണ്ട്. എങ്കിലും മുന്‍പ് സൂചിപ്പിച്ച വിഭാഗത്തിലുള്ളവർ അപകടങ്ങൾ ഒഴിവാക്കാൻ പപ്പായ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തും മുൻപ് ഇത്തരക്കാർ തീർച്ചയായും ഒരു ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയും ഭക്ഷണാവശ്യവും അനുസരിച്ച് വേണ്ട നിർദേശം ഡോക്ടർമാർ നൽകും. മിക്കഭക്ഷണരീതികളിലും പപ്പായ ഉൾപ്പെടുമെങ്കിലും വൃക്കയില്‍ കല്ല്, ലാറ്റക്സ് അലർജി, ചില രോഗാവസ്ഥകൾ ഇവയുള്ളവർ പപ്പായ ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടണം.