ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരു കേട്ടതുമാണ്. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഇതിൽ തൈമോൾ, കുമിനാൽഡിഹൈഡ് തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരു കേട്ടതുമാണ്. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഇതിൽ തൈമോൾ, കുമിനാൽഡിഹൈഡ് തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരു കേട്ടതുമാണ്. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഇതിൽ തൈമോൾ, കുമിനാൽഡിഹൈഡ് തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്കു പേരുകേട്ടതുമാണ്. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഇതിൽ തൈമോൾ, കുമിനാൽഡിഹൈഡ് തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ, വീക്കം കുറയ്ക്കൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ കാരണം നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇത് ഉപയോഗിച്ചുവരുന്നു. 2023-ൽ നടത്തിയ ഒരു പഠനത്തിൽ ജീരകത്തിന്റെ  നിരവധി ആരോഗ്യ ഗുണങ്ങൾ കണ്ടെത്തി. ശരീരഭാരം കുറയ്ക്കൽ, ചർമാരോഗ്യം, ദഹനാരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, കാൻസർ വിരുദ്ധ പ്രവർത്തനം എന്നിവയ്ക്കും ജീരകം ഗുണങ്ങൾ നൽകുന്നതായി കണ്ടെത്തി.

ജീരകം ശരീരത്തിന്റെ വീക്കം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ അളവ് ക്രമപ്പെടുത്തുക എന്നിവയിൽ ഗുണകരമായ ഫലങ്ങൾ ഉൾപ്പടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ ഉപയോഗത്തിന് ആവശ്യമായ ഏറ്റവും അനുയോജ്യമായ അളവു പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള ലളിതമായ മാർഗമായിരിക്കും എന്നു ഗവേഷകർ പറയുന്നു. പഠനത്തിന്റെ കണ്ടെത്തലുകൾ ഇന്റർനാഷനൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് & ഹെൽത്ത് സയൻസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ ഗുണങ്ങൾക്കായി ജീരകം കഴിക്കുന്നതിന് രണ്ട് പൊതു വഴികളുണ്ട്, ഒന്ന് ജീരക വിത്തുകൾ ചവയ്ക്കുക, അടുത്തത് ജീരക വെള്ളം കുടിക്കുക. ഈ രണ്ട് രീതികളും വ്യത്യസ്തമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഏതാണ് ആരോഗ്യകരമെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

∙ജീരകം ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു
ജീരകം ചവയ്ക്കുന്നത് നേരിട്ട് ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹന പ്രക്രിയയെ സഹായിക്കുന്നു. ഉമിനീരിൽ നിന്നു പുറത്തുവരുന്ന എൻസൈമുകൾ ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുന്നു, ഇത് വയറു വീർക്കുന്നതും, ദഹനക്കേടും കുറയ്ക്കുന്നു. ജീരകം ചവയ്ക്കുന്നത് വായുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ജീരകത്തിന് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്, ഇത് വായിലെ ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്നു, വായ്‌നാറ്റവും, മോണയിലെ അണുബാധയും കുറയ്ക്കുന്നു. ചവയ്ക്കുന്നത് മോണയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള വായയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലത്തെ മനംപുരട്ടൽ പോലുള്ള പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ, ജീരകം നല്ലൊരു രക്ഷകനാണ്. ജീരകത്തിലെ സുഗന്ധമുള്ള സംയുക്തങ്ങൾ മനം പുരട്ടൽ, ഛർദ്ദി എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം കിട്ടാൻ സഹായിക്കും. കുറച്ച് വിത്തുകൾ ചവയ്ക്കുന്നത് വയറുവേദന ശമിപ്പിക്കാനും ഛർദ്ദി തടയാനും സഹായിക്കും. എന്നിരുന്നാലും, ജീരകത്തിന്റെ പാർശ്വഫലങ്ങൾ  കൂടി ശ്രദ്ധിക്കണം. അമിതമായി ജീരകം ഉപയോഗിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുന്നതിനു കാരണമാകും.

Representative image. Photo Credit:Deepak-Sethi/istockphoto.com

∙ജീരക വെള്ളം പോഷകസമ്പുഷ്ടമാണ് മാത്രമല്ല ശരീരത്തിന് ജലാംശം നൽകുകയും ചെയ്യുന്നു.
വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ സന്തുലിതമാക്കാനും, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും. ഇത് ദഹന എൻസൈമുകളുടെ പ്രവർത്തനം കൂട്ടുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജീരകത്തിന്റെ ഗുണങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ജലാംശം നിലനിർത്താനും ജീരക വെള്ളം ഒരു മികച്ച മാർഗമാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു, ചർമത്തെ വൃത്തിയായി സൂക്ഷിക്കുന്നു, വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ADVERTISEMENT

ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരം?
ദഹനവും വായുടെ ആരോഗ്യവുമാണ് പ്രധാന പ്രശ്‌നങ്ങളെങ്കിൽ, ജീരകം ചവയ്ക്കുന്നതാണ് നല്ലത്. മറുവശത്ത്, ജലാംശം, വിഷവിമുക്തമാക്കൽ, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് മുൻഗണനയെങ്കിൽ ജീരക വെള്ളം കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

English Summary:

Boost Your Health with Cumin: Is Chewing Seeds or Drinking Water More Effective. Boost Digestion & More The Ultimate Guide to Cumin Seeds & Cumin Water.

Show comments