Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ വളർച്ചയ്ക്ക് വേണ്ട ഭക്ഷണങ്ങൾ

saketh-food

അമ്മമാർക്ക് എപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ടെൻഷനാണ്. ഒപ്പം ഒരുപിടി സംശയങ്ങളും. ആഹാരം ആവശ്യത്തിനു കഴിച്ചില്ലെങ്കിൽ അതോർത്ത് ടെൻഷൻ. കഴിച്ചാലോ ആവശ്യത്തിനുള്ള പോഷകങ്ങൾ ആഹാരത്തിലൂടെ അവന്റെ ഉള്ളിൽ എത്തിയിട്ടുണ്ടോ എന്ന സംശയം? ഇനി ഇതൊന്നും അല്ല, ആഹാരം കഴിക്കാത്ത കുട്ടികളുടെ കാര്യത്തിൽ. എന്ത് ട്രിക്ക് ഉപയോഗിച്ചാണ് ഇവനെ എന്തെങ്കിലും ഒന്ന് കഴിപ്പിക്കുക എന്ന അന്വേഷണം. പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത്യാവശ്യവുമാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ അളവിൽ പോഷകാഹാരം നൽകുകയും വേണം. ഇതിനുള്ള പോംവഴികൾ എന്തൊക്കെയെന്നു നോക്കാം

കുട്ടികളുടെ പോഷണ വർധനവിന്

സമീകൃതമായ പ്രഭാതഭക്ഷണം വളരെ പ്രധാനം, പ്രോട്ടീനും ഊർജ്ജവുമടങ്ങിയ വിഭവങ്ങളാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ഉദാ. പുട്ട്, കടല, ഇഡ് ലി, സാമ്പാർ, ബ്രൗൺ ബ്രഡ്, മുട്ട സാൻഡ് വിച്ച്..

വളർച്ചയ്ക്കാവശ്യമായ മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക

ദിവസവും ഒരു നേരം ഓരോ കപ്പ് പച്ചക്കറി സാലഡ് (തക്കാളി, വെള്ളരിക്ക, കാരറ്റ്, കാബേജ്, സവാള) തുടങ്ങിയവ നാരങ്ങാനീര് ചേർത്ത് കുട്ടികൾക്ക് നൽകുക.

പഴങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പേരയ്ക്ക, പപ്പായ, ചെറുപഴം....

കൊഴുപ്പും ഊർജ്ജവും കൂടിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. ഇവയ്ക്കു പകരം നിലക്കടല, എള്ളുണ്ട, ഈന്തപ്പഴം, ഇലയട, കൊഴുക്കട്ട തുടങ്ങിയവ കൊടുക്കാം

ദിവസവും എട്ട് പത്ത് ഗ്ലാസ് (2-2 1/2 ലീറ്റർ വെള്ളം) കുട്ടികൾ ദിവസവും കുടിക്കണം.

നല്ല ആരോഗ്യത്തിന് വ്യായാമം ശീലമാക്കാം. നടത്തം, സ്കിപ്പിങ്, ഡാൻസിങ്, സൈക്ലിങ്, നീന്തൽ തുടങ്ങിയവ കുട്ടികൾക്ക് അനുയോജ്യമായ വ്യായാമ മുറകളാണ്.

child-health-diet-plan

_വിവരങ്ങൾക്കു കടപ്പാട് _

ജീന വർഗീസ്

ഡയറ്റീഷൻ

ജനറൽ ആശുപത്രി, ആലപ്പുഴ