നമ്മുടെ കറികളിലും അച്ചാറുകളിലും അവിഭാജ്യ ഘടകമായ കാന്താരി മുളകിന്റെ ജൻമദേശം അമേരിക്കൻ നാടുകളിലാണ്. കാന്താരി മുളകുപോലെ കാന്താരി ഇലയും പല രാജ്യങ്ങളിലും ഒരു ഇലക്കറിയായി ഉപയോഗിക്കുന്നു.
കാന്തരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന capsaicin ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ capsaicin നു ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്ട്രോൾ ആയ LDL ഉം TG യും HDL ൽ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു.
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്.
Nutritive Value
Energy - 40kcal
Protein - 2 gm
Fat - .2200g
Carbohydrate - 9. 4g
Fiber - 1.5
Calcium - 18 mg
Iron - 1.2 mg
phosphorus - 46 mg
Potassium - 340 mg
Sodium - 7 mg
Vit C - 242 mg
folate - 23 meg
Vit A - 11791
Vit E - .69 mg
Vit K - 14.3 meg
* USDA, Nutritive Value of foods
ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം.
ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്ക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് നന്നല്ല.
സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1–2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേർക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു് കഴിക്കുന്നതാണ് ഉത്തമം.
കാന്താരിമുളക് നാരങ്ങ അച്ചാർ (എണ്ണയില്ലാതെ)
നാരങ്ങ – 6–8 എണ്ണം
കാന്താരിമുളക് – 20–25 എണ്ണം
ഉപ്പ് – 3 tsb spoon
മഞ്ഞൾപ്പൊടി – 1/2 tsp
ഉലുവ പൊടിച്ചത് – 1 tsp
കായപ്പൊടി – 1 tsp
കഴുകി തുടച്ച നാരങ്ങ ചെറുകഷ്ണങ്ങളായി മുറിച്ച് ഒരു ചില്ലുകുപ്പിയിൽ ഇടുക. രണ്ടായി മുറിച്ച കാന്താരി മുളകും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നാരങ്ങ നന്നായി ഇളക്കുക.
നാലു ദിവസം രാവിലെ ഇത് ഇളക്കി വെക്കുക. അഞ്ചാം ദിവസം ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാൻ തുടങ്ങാം. ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന ഈ അച്ചാർ 2–3 ദിവസം കൂടുമ്പോൾ ഇളക്കിവയ്ക്കാം.