ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലങ്ങളില്‍ ഒന്നാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭകാലത്തുടനീളം താന്‍ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നാലോ? വണ്ണമോ വയറോ വയ്ക്കാതെ, യാതൊരുവിധ അസ്വസ്ഥതകളും ഇല്ലാതെ ഒരു സ്ത്രീക്ക് തന്റെ ഗര്‍ഭകാലം കഴിച്ചു കൂട്ടാന്‍ സാധിക്കുമോ ? അതിനൊരുദാഹരണമാണ് ന്യൂ കാസില്‍ സ്വദേശിനിയായ ഷാര്‍ലറ്റ് തോംസണ്‍ എന്ന 21 കാരി.
2015 ഡിസംബറിലാണ് ഷാര്‍ലറ്റ് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായത്. എന്നാല്‍ പ്രസവിക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പ് വരെ അവള്‍ക്കു താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് യാതൊരു അറിവും ഇല്ലായിരുന്നു. ഷാര്‍ലറ്റ് തന്റെ പഴയ കാമുകനുമായി കഴിഞ്ഞ സമയത്താണ് ഗര്‍ഭിണിയായത്. എന്നാല്‍ ഗര്‍ഭം ധരിച്ചത് അവള്‍ അറിഞ്ഞിരുന്നില്ല. എല്ലാ മാസവും ആര്‍ത്തവം കൃത്യമായി എത്തിയതോടെ സംശയിക്കത്തക്ക ഒന്നും അവള്‍ക്ക് തോന്നിയതുമില്ല. വെറും ഒന്നര കിലോ മാത്രമാണ് ഗര്‍ഭകാലത്ത് ആകെ ഭാരം വര്‍ധിച്ചത്. ആകാരവടിവ് എടുത്തു കാണിക്കുന്ന എല്ലാ വേഷങ്ങളും നന്നായി ചേരുമായിരുന്നു.
ആകെ ഉണ്ടായിരുന്ന പ്രശ്നം ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെട്ടു എന്നതു മാത്രമാണ്. അതാകട്ടെ പാര്‍ട്ടി ലൈഫും സദാസമയവും കറങ്ങി നടക്കുന്ന സ്വഭാവം കാരണമാകുമെന്നും അവള്‍ കരുതി. മദ്യപാനം അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതും ഈ സമയങ്ങളില്‍ തുടര്‍ന്നിരുന്നു.
ഒരു രാത്രി കടുത്ത രക്തസ്രാവം മൂലമാണ് അവള്‍ ഉണര്‍ന്നത്. ഉടന്‍ തന്നെ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഷാര്‍ലറ്റ് പൂര്‍ണഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആദ്യം ആ വാര്‍ത്ത അവള്‍ക്കു തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല. മാത്രമല്ല തന്റെ മാതാപിതാക്കളോട് എന്ത് പറയും എന്നതായിരുന്നു അവളുടെ ആശങ്ക. എന്നാല്‍ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കള്‍ മകള്‍ക്ക് എല്ലാവിധ പരിചരണവും നല്‍കി. രണ്ടു മണിക്കൂറുകള്‍ക്കകം ഷാര്‍ലറ്റ് ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.
തീര്‍ത്തും പ്രതീക്ഷിക്കാതെ എത്തിയ മകളെ ഷാര്‍ലറ്റ് ആദ്യകാഴ്ചയില്‍ തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. മോളി എന്നാണ് മകള്‍ക്ക് നല്‍കിയ പേര്. ഇപ്പോഴും എങ്ങനെ തന്റെ ഗര്‍ഭകാലം കഴിച്ചു കൂട്ടി എന്നത് ഷാര്‍ലറ്റിന് അദ്ഭുതമാണ്. ഒരു ചെറിയ ഉണ്ണിവയര്‍ പോലും തനിക്ക് ഇല്ലായിരുന്നു എന്ന് അവള്‍ പറയുന്നു.
മോളി ഇപ്പോള്‍ പ്ലേ സ്കൂളിൽ പോകാന്‍ തുടങ്ങിയി. മുഴുവന്‍ സമയവും കുഞ്ഞിനൊപ്പം കഴിയാനായി ഷാര്‍ലറ്റ് അവിടെ ഒരു ജോലിയും തരപ്പെടുത്തി. മകള്‍ വളര്‍ന്നു വരുമ്പോള്‍ താന്‍ കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസുകളില്‍ ഒന്ന് അവളുടെ അമ്മയുടെ അദ്ഭുതഗര്‍ഭത്തെ കുറിച്ചാകും എന്നും ഷാര്‍ലറ്റ് പറയുന്നു.
Read More : ആരോഗ്യവാർത്തകൾ