ബ്രാ ഉപയോഗിക്കുന്നതാണോ ഉപയോഗിക്കാത്തതാണോ നല്ലത്. വര്‍ഷങ്ങളായി സ്ത്രീകള്‍ ചോദിച്ചു കൊണ്ടിരിക്കുന്നൊരു സംശയമാണിത്.' ഗോ ബ്രാ ലെസ്സ്' എന്നൊക്കെ പറഞ്ഞു പലകാലത്തും പല വിപ്ലവങ്ങളും നടന്നിട്ടുണ്ടെങ്കിലും ബ്രാ സ്ത്രീശരീരത്തിന്റെ ആരോഗ്യത്തിനു യോജിച്ചതാണോ അല്ലയോ എന്നത് ഇപ്പോഴും നൂറുശതമാനം വ്യക്തമല്ല.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ രംഗത്ത് ഇതുവരെ വലിയ ഗവേഷണങ്ങള്‍ ഒന്നും വേണ്ടവിധം നടന്നിട്ടുമില്ല. എന്നാല്‍ ആദ്യമേ തന്നെ ഒന്നു പറയാം ബ്രാ ഒരിക്കലും സ്ത്രീകളുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്നില്ല. ബ്രാ ധരിക്കാത്തതു കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഉണ്ടാകുന്നുമില്ല.
ബ്രാ ഉപയോഗിക്കുന്നതു കൊണ്ട് സ്ത്രീകള്‍ക്ക് പറയത്തക്ക ഫലങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. എന്നാല്‍ ദൂഷ്യവശങ്ങള്‍ ധാരാളമുണ്ടെന്നു പതിനഞ്ചു വര്‍ഷമായി ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ജീന്‍ ഡെന്നീസ് പറയുന്നു. ഇതു ധരിക്കാതിരുന്നാൽ സ്തനങ്ങള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കില്ല എന്നതാണ് സാധാരണ എല്ലാവരും പറയുന്ന പ്രശ്നം. എന്നാല്‍ ഇതില്‍ കാര്യമില്ല എന്നാണു ചില ഗവേഷകര്‍ പറയുന്നത്.
18-35 ഇടയ്ക്കു പ്രായമുള്ള മുന്നൂറു സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ബ്രാ ധരിക്കാതായാല്‍ സ്വാഭാവികമായും സ്തനങ്ങളിലെ മസ്സിലുകള്‍ സ്തനങ്ങൾക്കു സപ്പോര്‍ട്ട് നല്‍കാന്‍ തുടങ്ങും. ഇത് സ്തനം ഇടിഞ്ഞുതൂങ്ങാതെ സംരക്ഷിക്കും. സ്ഥിരമായി ധരിച്ചാല്‍ ബ്രായുടെ ഉപയോഗം മൂലം സ്തനങ്ങളിലെ മസ്സില്‍ ടിഷ്യൂകള്‍ വികസിക്കുന്നത് തടയപ്പെടുന്നു. ഇതുമൂലം ഇവയ്ക്കു സ്വാഭാവികമായി വികസിക്കാനും സ്തനത്തെ സപ്പോര്‍ട്ട് ചെയ്യാനുമുളള കഴിവ് നഷ്ടമാകുന്നു. പലപ്പോഴും സ്തനം ഇടിഞ്ഞുതൂങ്ങാന്‍ കാരണമാകുന്നതും ഇതാണ്.
Read More : Ladies Health