Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല കുഞ്ഞിന് പ്രകൃതി വഴികള്‍

new-born-baby

ആരോഗ്യവും, ആയുസും, അഴകും, ബുദ്ധി ശക്തിയും, സല്‍സ്വഭാവവും എല്ലാം തികഞ്ഞ ഒരു കുഞ്ഞ് ഏതൊരു അച്ഛന്റെയും അമ്മയുടെയും പ്രാര്‍ഥനയാണ്. അച്ഛന്‍െറയും അമ്മയുടെയും ശരീരം മാത്രമാണ് കുഞ്ഞിന്‍െറ ആരോഗ്യായുസുകള്‍ക്ക് അടിസ്ഥാനമാകുന്നതെന്ന ചിന്ത ശരിയല്ല. രണ്ടുപേരുടെ മനസും ചിന്തയും ഭാവനയുമെല്ലാം കുഞ്ഞിലേക്ക് പകരുക തന്നെ ചെയ്യും. ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ അച്ഛനമ്മമാരും ഒരുങ്ങണം.

നല്ല അച്ഛനും അമ്മയും ആവുക എന്നതാണ് നല്ല കുഞ്ഞുണ്ടാവാനുള്ളതിനുള്ള ആദ്യത്തെ ചുവടുവയ്പ്. ശുദ്ധ രക്തത്തില്‍ നിന്നും ആരോഗ്യമുള്ള കോശങ്ങളില്‍ നിന്നുമാണ് നവജാത കോശത്തിന് ആരോഗ്യമുള്ള ജീവന്‍ സ്വീകരിക്കാന്‍ സാധിക്കുക. ആരോഗ്യമുള്ള അച്ഛനു മാത്രമേ ആരോഗ്യമുള്ള ബീജത്തെ സൃഷ്ടിക്കാന്‍ കഴിയൂ. അണ്ഡവും അതു വളരുന്ന ചുറ്റുപാടും പരിശുദ്ധമായിരുന്നാലേ തുടര്‍ന്നുള്ള കോശവിഭജനങ്ങളും ഒരു കുഞ്ഞിലേക്കുള്ള വളര്‍ച്ചയും പൂര്‍ണമാവൂ. അണ്ഡവും ബീജവും ഒന്നുചേരുന്നതു മുതല്‍ പുതിയൊരു ജീവന്‍െറ തുടിപ്പ് സ്ത്രീ ഉദരത്തില്‍ ഏറ്റുവാങ്ങുകയാണ്. ഈ നിമിഷം മുതല്‍ അവള്‍ വിധേയയാവുന്ന ഓരോ വികാരവും അനുഭൂതിയും ആരോഗ്യപരിപാലനവും, ജീവിതരീതിയും എല്ലാം തന്നെ അവളിലെ നവചൈതന്യ തുടിപ്പിനെ ബാധിക്കുന്നു. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലഘട്ടം ശാരീരികവും മാനസികവുമായ പല മാറ്റങ്ങളുടേതുമാകുന്നു.

ശരീരം ശുദ്ധമാക്കുക

ഗര്‍ഭധാരണവും പ്രസവവും ഒരു രോഗാവസ്ഥയല്ലെന്നും ശരീരത്തിന്‍െറ നൈസര്‍ഗികമായൊരവസ്ഥയാണെന്നുമുള്ള തിരിച്ചറിവ് അനിവാര്യമാണ്. ആരോഗ്യമുള്ള ശരീരമാണു ഗര്‍ഭം ധരിക്കുന്നത്. ശരീരമാലിന്യങ്ങളെ നീക്കം ചെയ്ത് ശുദ്ധീകരിക്കാന്‍ പല നടപടികളും ശരീരം സ്വീകരിക്കും. ഛര്‍ദ്ദിയും വയറിളക്കവും ചിലപ്പോള്‍ പനിയും ഭക്ഷണത്തോടുള്ള വിരക്തിയുമെല്ലാം ശരീരം പ്രകടിപ്പിക്കും. ഏറ്റവും ശ്രേഷ്ഠമായ അന്തരീക്ഷം കുഞ്ഞിനായി ഒരുക്കുക എന്നതാണു ശരീരത്തിന്‍െറ ആവശ്യം. പ്രകൃതി ജീവനം അനുഷ്ഠിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും കാണാറില്ല. ഗര്‍ഭാവസ്ഥയില്‍ ആഹാരമല്ലാതെ മറ്റൊന്നും തന്നെ ശരീരത്തിലേക്കു കടക്കരുത്. യാതൊരുവിധ രാസവിഷയങ്ങളും ഹെര്‍ബല്‍, നാച്ചുറല്‍, കെമിക്കല്‍ മരുന്നുകളായോ പ്രിസര്‍വേറ്റീവ്സ്, അഡിക്റ്റീവ്സ് തുടങ്ങിയ ഭക്ഷണ ചേരുവകളായോ ശരീരത്തിലെത്തരുത്.

ആഹാരം മുതല്‍ വ്യായാമം വരെ

മൊബൈല്‍ ഫോണ്‍, എക്സ്റേ, സ്കാനിങ് തുടങ്ങിയ റേഡിയേഷനില്‍ നിന്നും അകന്നുനില്‍ക്കണം. പ്രത്യേക സംരക്ഷണവും ശാന്തമായ ചുറ്റുപാടും തികഞ്ഞ മനോശാരീരിക പാലനവും ഉറപ്പുവരുത്തണം. ശുദ്ധവായു, ശുദ്ധാഹാരം, ശുദ്ധജലം എന്നിവ അനിവാര്യമാണ്. ആവശ്യത്തിനു വെള്ളം കുടിക്കണം. നിര്‍ജലീകരണം പല പ്രതിസന്ധികള്‍ക്കും ഇടയാക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും സൂര്യ പ്രകാശമേല്‍ക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ചൂട് ഉള്ളില്‍ പിടിച്ചുനിര്‍ത്താതെ എത്രയും വേഗത്തില്‍ വായുവുമായുള്ള സമ്പര്‍ക്കത്തിന് ഇടകൊടുക്കണം. ഖാദി വസ്ത്രങ്ങള്‍ ഈയൊരു കാര്യം ഭംഗിയായി ചെയ്യുന്നുണ്ട്.

മിതമായ വ്യായാമങ്ങളും നിര്‍ബന്ധം തന്നെ. ഗര്‍ഭാവസ്ഥയില്‍ ചെയ്യാവുന്ന ചില യോഗമുദ്രകള്‍ പരിശീലിക്കുക. അല്‍പദൂരം നടക്കുക എന്നിവയെല്ലാം തന്നെ സുഖപ്രസവത്തിനു സഹായകമാവും. അമ്മയുടെ ആഹാരക്രമങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഗര്‍ഭധാരണത്തിനുവേണ്ടി തയാറെടുക്കുമ്പോള്‍ തന്നെ ആഹാരപാനീയങ്ങളാല്‍ ശരീരത്തെ ശുദ്ധമാക്കണം.

പ്രത്യേകം കഴിക്കേണ്ടത്

ഒരു മാസമെങ്കിലും വേവിക്കാത്ത ആഹþരം (പഴങ്ങള്‍, പച്ചക്കറികള്‍, ജ്യൂസ്, കരിക്ക്) മാത്രം കഴിച്ച് ശരീരത്തെ പാകപ്പെടുത്തുന്നത് അത്യുത്തമമാണ്. ഇങ്ങനെ ചെയ്താല്‍ ഗര്‍ഭകാലത്ത് പറയത്തക്ക യാതൊരു ബുദ്ധിമുട്ടുകളും കാണില്ല. വളരെ സ്വാഭാവികതയോടെ ആരോഗ്യം അനുഭവിക്കാം. ഗര്‍ഭകാലത്തും വേവിക്കാത്ത ആഹാരമാണ് ഏറ്റവും നല്ലത്. ഈ രീതി തുടരാന്‍ പ്രയാസം തോന്നുന്നവര്‍ക്ക് ഒരുനേരം വേവിച്ച ആഹാരവും രണ്ടു നേരം പഴങ്ങളും എന്ന ക്രമത്തില്‍ കഴിക്കാം. രാവിലെയും, വൈകുന്നേരവും പഴങ്ങളോ പച്ചക്കറികളോ പഴച്ചാറുകളോ കഴിക്കുക. ഉച്ചയ്ക്ക് തവിടു കളയാത്ത അരിയുടെ ചോറും പച്ചക്കറികളും. വേവിച്ച കറികളും വേവിക്കാതെയുള്ളതും ഉള്‍പ്പെടുത്തണം. ആവശ്യത്തിനു വിറ്റമിനും ഫോളിക് ആസിഡുമെല്ലാം ഇതില്‍നിന്നും ലഭിക്കും. ഇലക്കറികള്‍, കാബേജ്, കോളിഫ്ളവര്‍, തക്കാളി, നെല്ലിക്ക തുടങ്ങി എല്ലാ പച്ചക്കറികളും ഉപയോഗിക്കാം. ഏറ്റവും ശുദ്ധമായി വേണം ആഹാരം പാചകം ചെയ്യുന്നതും കഴിക്കുന്നതും. മണ്‍പാത്രത്തിലേ ആഹാരം പാചകം ചെയ്യാവൂ. പാചകം ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ കഴിക്കുകയും ചെയ്യണം.

ഭക്ഷണത്തില്‍ ഉപേക്ഷിക്കേണ്ടവ

. ചായ, കാപ്പി, പാല്‍, പഞ്ചസാര, മൈദ ചേര്‍ത്തുണ്ടാക്കിയവ. . കൃത്രിമ കളര്‍, രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയവ. . പുളിപ്പിച്ച മാവു കൊണ്ടുള്ള പലഹാരങ്ങള്‍, ടിന്‍ ഫുഡ്, പരിപ്പ് വര്‍ഗങ്ങള്‍, ഉഴുന്ന്. . മത്സ്യം, മാംസം, മുട്ട, നെയ്യ്, വനസ്പതി എണ്ണകള്‍ എന്നിവ ഒഴിവാക്കാം. . ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, എണ്ണയില്‍ വറുത്തതും പൊരിച്ചതും. . പുഴുക്കലരി, ഫ്രിഡ്ജില്‍ വച്ചവ, ഐസ് . വറ്റല്‍മുളക്, മസാലകള്‍, കായം, ഉള്ളി, സവാള, വെളുത്തുള്ളി, അധികം എരിവ്, ഉപ്പ്, പുളി ചേര്‍ന്നവ. . അലുമിനിയം, ഹിന്റാലിയം, നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്തവ. . മദ്യം, പുകയില, സോപ്പ്, പെര്‍ഫ്യൂം, ടൂത്ത്പേസ്റ്റ്, പൌഡര്‍.

പാചകം ചെയ്യുമ്പോള്‍

. മണ്‍പാത്രങ്ങള്‍, കല്‍ച്ചട്ടി , ഓട്ടുപാത്രങ്ങള്‍, വെളുത്തീയം പൂശിയ ചെമ്പ്, പിച്ചള പാത്രങ്ങള്‍ എന്നിവയുമാവാം. . എരുവിന് -ഇഞ്ചി, പച്ചമുളക് . പുളിക്ക് - മാങ്ങ, തക്കാളി, നെല്ലിക്ക, നാരങ്ങ . മധുരത്തിന് - ശര്‍ക്കര, ചക്കര, തേന്‍, കരിമ്പ് . കുടിക്കാന്‍- ശുദ്ധജലം, തേന്‍വെള്ളം, ഇളനീര്‍, ഞെരിഞ്ഞില്‍, നെല്ലിക്കാവെള്ളം, ജീരകം, ഉലുവ, തുളസി, ചുക്ക്

ഗര്‍ഭത്തിന്‍െറ അവസാന മാസം പൂര്‍ണമായും വേവിക്കാത്ത ആഹാരം മാത്രമാക്കുക, ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറിയും ജ്യൂസും ഏതുമാവാം. ഈയൊരു ജീവിതചര്യ പിന്തുടര്‍ന്നാല്‍ നിങ്ങളാഗ്രഹിക്കുന്നതുപോലെ തന്നെ പൂര്‍ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെയാവും ലഭിക്കുക- തീര്‍ച്ച.

പഴം കഴിക്കുമ്പോള്‍

ഗര്‍ഭിണി പഴങ്ങള്‍ മറ്റു ഭക്ഷണത്തോടൊപ്പം ചേര്‍ത്തു കഴിക്കരുത്. മാത്രമല്ല, മധുരമുള്ള പഴങ്ങളും പുളിപ്പഴങ്ങളും ചേര്‍ത്തു കഴിക്കരുത്. ഉദാ: പൈനാപ്പിള്‍, ഓറഞ്ച്, മൂസംബി തുടങ്ങിയവ പുളിപ്പഴങ്ങളും ചക്ക, സപ്പോര്‍ട്ട, ഈന്തപ്പഴം, വാഴപ്പഴം, പേരയ്ക്ക എന്നിവ മധുരപഴങ്ങളുമാണ്.

_ഡോ എം സി സൌമ്യ ചീഫ് കണ്‍സള്‍ട്ടന്റ് നേച്ചര്‍ ലൈഫ് ഹോസ്പിറ്റല്‍, കോഴിക്കോട്._