കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്‌സുകൾ

കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്‌സുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്‌സുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക്   അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്‌സുകൾ നിരവധിയാണ്. ഇപ്പോൾ എടുക്കുന്ന ഒരു തീരുമാനം അവരുടെ ഭാവി നിർണ്ണയിക്കുന്നതിലെ സുപ്രധാന ഘടകവുമാണ്. പലപ്പോഴും മാതാപിതാക്കളുടെ ആഗ്രഹവും നിർബന്ധവും കാരണം ഇഷ്ടമില്ലാത്ത കോഴ്സുകൾ പഠിക്കേണ്ടി വരുന്ന മക്കളുണ്ട്. തങ്ങൾക്ക് കഴിയാതിരുന്ന കാര്യങ്ങൾ മക്കളാൽ സാധിക്കാമെന്ന മാതാപിതാക്കളുടെ ആഗ്രഹങ്ങളാണ് പലപ്പോഴും ഇതിനു പിന്നിൽ. അനുയോജ്യമല്ലാത്ത കോഴ്സുകളെടുത്ത് പഠനം പാതിവഴിയിൽ നിലച്ചതും ഉപക്ഷിച്ചവരുമായ നിരവധി പേരുണ്ട്.

അധികം ആയാസാകാരമല്ലാതെ പഠനംപൂർത്തിയാക്കാനും അതിനു ശേഷം ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണമെങ്കിൽ ഓരോരുത്തർക്കും ഇണങ്ങുന്ന കോഴ്‌സുകൾ തിരെഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതിനായി പ്രത്യേകം വിദ്യാർത്ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിയേണ്ടതും അവരുടെ താൽപ്പര്യങ്ങൾ പ്രത്യേകം മനസ്സിലാക്കേണ്ടതുമുണ്ട്. 

ADVERTISEMENT

മക്കളുടെ  അഭിരുചിയും കഴിവുകളും എന്താണെന്ന ധാരണ മാതാപിതാക്കൾക്കും വേണം. ഒരു പ്രത്യേക വിഷയത്തിലുള്ള കഴിവും താത്പര്യവും അല്ലെങ്കിൽ ആ വിഷയത്തിൽ കഴിവാർജ്ജിക്കാനുള്ള ഒരാളുടെ പ്രത്യേക സ്വഭാവ വിശേഷത്തെയാണ് അഭിരുചി എന്ന് വിളിക്കുന്നത്. ഈ അഭിരുചി ഓരോരുത്തരിലും വ്യത്യസ്തമാണ്. ഒരാളുടെ അഭിരുചി സ്ഥായിയായി നിൽക്കുന്നതാണ്. അത് തനിയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യവുമല്ല. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന സൈക്കോളജിക്കൽ ടെസ്റ്റുകളിലൂടെ ഒരു വിദഗ്ധ കൗൺസിലറുടെ സഹായത്തോടെ നിങ്ങളുടെ കുട്ടിയുടെ  അഭിരുചികൾ മനസ്സിലാക്കാം. 

Representative image. Photo Credit:Songsak C/Shutterstock.com

കുട്ടികളുടെ താല്പര്യങ്ങൾ, കഴിവുകൾ, മൂല്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ എന്നിവ മനസ്സിലാക്കാൻ വേണ്ട വിലയിരുത്തലുകൾ നടത്തണം. അതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അഡ്വാൻസ്‌ഡ് സൈക്കോളജിക്കൽ ടെസ്റ്റുകൾ ഉണ്ട്. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ അഭിരുചി നിർണ്ണയിക്കുന്നതിനായി അഭിരുചി പരീക്ഷകൾ (aptitude test) സഹായിക്കും. അഭിരുചി നിർണ്ണയിക്കാൻ ഓൺലൈനായും ഓഫ് ലൈനായും ഇന്ന് നിരവധി സംവിധാനങ്ങളുണ്ട് എന്നറിയുക.  

പലപ്പോഴും പല രക്ഷിതാക്കളും തന്റെ കുട്ടിയുടെ അഡ്മിഷന് വേണ്ടി ലക്ഷങ്ങൾ മുടക്കാൻ തയ്യാറാണെങ്കിലും കരിയർ കൗൺസലിംഗ്, അഭിരുചി നിർണ്ണയം എന്നിവയ്ക്ക് വേണ്ടി പണം മുടക്കാനോ  സമയം ചിലവാക്കാണോ തയ്യാറല്ല. രക്ഷിതാക്കളുടെ ദുരഭിമാനത്തിനു വേണ്ടി പഠിക്കേണ്ടി വരുന്നത് അഡ്വാൻസ്ഡ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകൾ ലഭ്യമായ ആധുനിക കാലത്തും തുടരുന്നു. ഇത് നിർത്തേണ്ടതുണ്ട്. “അഭിരുചിയും മനോഭാവവും ഉള്ള ഒരു മേഖലയിൽ മാത്രമേ ഒരുകുട്ടിക്ക് ഒരു വിഷയം ആസ്വദിച്ചു പഠിക്കാനും ഭാവിയിൽ ആ മേഖലയിൽ  അയാളുടെ ജോലി വളരെ ആസ്വദിച്ചു ചെയ്യാനും, ആ മേഖലയിൽ നന്നായി തിളങ്ങാനും കഴിയൂ” അക്കാര്യത്തിൽ സംശയമില്ല. വിവിധ കോഴ്‌സുകളെയും കരിയറുകളെയും കുറിച്ച് നന്നായി പഠിച്ചു വിദ്യാർത്ഥികളെ ഗൈഡ് ചെയ്യാൻ കഴിയുന്ന പ്രൊഫഷണൽ കരിയർ കൗൺസലർമാരുടെയും, സൈക്കോളജിസ്റ്റുകളുടെയും സേവനം തേടേണ്ടതുണ്ട്. കുട്ടിക്ക് പ്രത്യേകം അഭിരുചി പരീക്ഷകൾ പേഴ്സണാലിറ്റി ടെസ്റ്റുകൾ എന്നിവ നടത്തി അവൻറെ താല്പര്യങ്ങളും, കഴിവുകളും വ്യക്തിത്വ സവിശേഷതകളും മുൻനിർത്തി അവനു ചേരുന്ന ഒരു കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കാൻ ഇത്തരം പ്രൊഫെഷണലുകൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇത് കുട്ടിയുടെ വിവിധ വിഷയങ്ങളിലും, തൊഴിൽ മേഖലകളിലും ഉള്ള താൽപ്പര്യം വിലയിരുത്താനും വളരെയധികം സഹായിക്കും.

representative image (Photo Credit : kieferpix‌/istock)

ഒരു വ്യക്തിയുടെ സ്വാഭാവിക കഴിവുകളും വ്യത്യസ്ത മേഖലകളിലെ സാധ്യതകളും അളക്കാൻ പ്രതേകം രൂപകൽപ്പന ചെയ്ത സൈക്കോളജിക്കൽ ടെസ്റ്റ്കൾ ആണിവ.“അഭിരുചി പരിശോധനക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടിട്ടുള്ള  ഈ ടെസ്റ്റ്കൾ നിങ്ങൾ നേടിയ അറിവോ പഠിച്ച കഴിവുകളോ അളക്കുന്നതല്ല”, മറിച്ച് സ്വതസിദ്ധമായ കഴിവുകളും താല്പര്യങ്ങളും ചായ്‌വുകളും തിരിച്ചറിയാൻ സഹായിക്കുന്നു. ഹൈസ്കൂളിന് ശേഷമുള്ള തീരുമാനമെടുക്കൽ എളുപ്പമാക്കുന്നതിനും  മാതാപിതാക്കൾക്കും കൗമാരക്കാർക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ വളരെ നിർണായകമായ ഒന്നാണ്. “വ്യക്തിയുടെ താൽപ്പര്യങ്ങൾ, കഴിവുകൾ, വ്യക്തിത്വം എന്നിവ വിലയിരുത്താൻ സഹായിക്കുന്ന ഈ ടെസ്റ്റ് പത്താം തരം, പ്ലസ്ടു പരീക്ഷകൾക്ക് ശേഷം കരിയർ തിരഞ്ഞെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ്”.

ADVERTISEMENT

നാച്ചുറൽ എബിലിറ്റി, സർഗ്ഗാത്മകത ആശയവിനിമയ കഴിവുകൾ തുടങ്ങി വിവിധ മേഖലകളിലെ ഒരു വ്യക്തിയുടെ സ്വാഭാവിക കഴിവുകൾ, സാധ്യതകൾ എന്നിവ വിലയിരുത്തുന്നതിനുകൂടിയാണ്  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്‍. പരമ്പരാഗത അക്കാദമിക് വിലയിരുത്തലുകളിൽ നിന്ന് വ്യത്യസ്തമായി, അഭിരുചി പരിശോധനകൾ ഒരു കുട്ടിയുടെ സ്വതസിദ്ധമായ കഴിവുകളെയും മുൻഗണനകളെകുറിച്ചും താല്പര്യങ്ങളെക്കുറിച്ചും തിരിച്ചറിവുണ്ടാക്കാനും സഹായിക്കുന്നു, ഇത് അക്കാദമിക് പ്രകടനത്തിനപ്പുറം കുട്ടിയുടെ സാധ്യതയുള്ള കരിയർ പാതകൾ മനസിലാക്കിതരുന്നു.  

ഓരോ വിഷയത്തോടും തൊഴിലുകളോടും ഉള്ള താൽപ്പര്യത്തിന്റെ തീവ്രത അളക്കുകയും പഠനശേഷി, യുക്തിസഹമായ ചിന്ത, ഭാഷാപ്രാവീണ്യം തുടങ്ങിയ കഴിവുകൾ പരിശോധിക്കുകയും ഓരോ കഴിവിലും ഉള്ള വ്യക്തിയുടെ നിലവാരം നിർണ്ണയിക്കുകയും ചെയുന്നു  (Kuder Preference Record, Strong Interest Inventory, Differential Aptitude Test, Scholastic Aptitude Test) എന്നീ ടെസ്റ്റുകൾ ഉദാഹരണമാണ്.

വ്യക്തിത്വ പരിശോധനകളും ഇതിൽ ഉൾപ്പെടുന്നു. അന്തർമുഖൻ / ബഹിർമുഖൻ, സംഘാടകൻ / നേതാവ് തുടങ്ങിയ വ്യക്തിത്വ സവിശേഷതകൾ വിലയിരുത്തുന്ന പരിശോധനകളും ഉൾപ്പെടുന്നു എന്നുള്ളതാണ്. കൂടാതെ വ്യക്തിയുടെ ജോലി സംതൃപ്തിയും, കരിയർ വിജയവും പ്രവചിക്കാനും സഹായകമാകും. ഉദാഹരണം: Myers-Briggs Type Indicator, NEO Personality Inventory തുടങ്ങിയവ ഇതിൽ പെടുന്നു.

ഇത്തരം അഭിരുചി പരീക്ഷകൾ നടത്തുന്ന രീതി പലപ്പോഴും ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, വാചകം പൂരിപ്പിക്കൽ, പ്രായോഗിക ജോലികൾ ടാസ്കുകൾ നൽകൽ എന്നിങ്ങനെ നല്കിയായിരിക്കും നടത്തുക. അഭിരുചി പരിശോധനകൾ വ്യത്യസ്ത തരത്തിലുള്ള യുക്തിസഹമായ ചിന്തകളെ വിലയിരുത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഓരോ തരം യുക്തിസഹമായ ചിന്തയും ഒരു പ്രത്യേക കഴിവിനെ  സൂചിപ്പിക്കുന്നവയാണ്, അത് മനസ്സിലാക്കുന്നത് വിവിധ തൊഴിലുകളിൽ വിജയം നേടാൻ കുട്ടികളെ സഹായിക്കും. ഇനി ഓരോ യുക്തിസഹമായ ചിന്തയും ഏതൊക്കെ തൊഴിലുകളിൽ പ്രധാനപ്പെട്ടതാണെന്ന് ചില ഉദാഹരണങ്ങൾ നോക്കാം.

ADVERTISEMENT

ന്യൂമെറിക്കൽ റീസണിംഗ് (Numerical Reasoning): സംഖ്യാ യുക്തി അഥവാ സംഖ്യകളുമായി പ്രവർത്തിക്കാനും ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ന്യൂമെറിക്കൽ റീസണിംഗ് ഉള്ള ഒരു കുട്ടിക്ക് എഞ്ചിനീയർ, അക്കൗണ്ടൻറ്, ഡാറ്റാ സയന്റിസ്റ്റ് എന്നീ മേഖലകൾ തിരഞ്ഞെടുക്കുന്നത് വളരെ ഉചിതമായിരിക്കും

സ്പേഷ്യൽ റീസണിംഗ് (Spatial Reasoning): സ്ഥല യുക്തി അഥവാ വസ്തുക്കളുടെ സ്ഥാനം, ദിശ, ഘടന എന്നിവ മനസ്സിലാക്കാനും ദൃശ്യവൽക്കരിക്കാനുമുള്ള കഴിവ്. സ്പേഷ്യൽ റീസണിംഗ് (Spatial Reasoning) ഉള്ളൊരാൾക്ക് ആർക്കിടെക്റ്റ്, പൈലറ്റ്, സർജൻ എന്നിങ്ങനെ മേഖലകളായിരിക്കും തിളങ്ങാൻ കഴിയുക. 

മെക്കാനിക്കൽ റീസണിംഗ് (Mechanical Reasoning): യാന്ത്രിക യുക്തി അഥവാ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തനം മനസ്സിലാക്കാനും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഊഹിക്കാനുമുള്ള കഴിവ്. മെക്കാനിക്കൽ റീസണിംഗ് കഴിവ് കൂടുതലുള്ളവർക്ക് മെക്കാനിക്, ടെക്നീഷ്യൻ, എയർ ട്രാഫിക് കൺട്രോളർ എന്നിങ്ങനെ മേഖലകൾ തിരഞ്ഞെടുക്കാം

Representative Image. Photo Credit : Prostock-Studio / iStockPhoto.com

അബ്സ്ട്രാക്ട് റീസണിങ് (Abstract Reasoning): അമൂർത്ത യുക്തി അഥവാ സങ്കീർണ്ണ ആശയങ്ങളും സിദ്ധാന്തങ്ങളും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ്. അബ്സ്ട്രാക്ട് റീസണിങ് മികവ് പുലർത്തുന്നവർക്ക് ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകൾ തിരഞ്ഞെടുത്താൽ നന്നായി ശോഭിക്കാൻ കഴിയും.

വെർബൽ റീസണിങ് (Verbal Reasoning): വാക്കാൽ യുക്തി അഥവാ വാക്കുകൾ, വാക്യങ്ങൾ, ഭാഷ എന്നിവയുമായി പ്രവർത്തിക്കാനും അവയുടെ അർത്ഥം മനസ്സിലാക്കാനുമുള്ള കഴിവുകൾ എന്നിവയാണത്. വെർബൽ റീസണിങ് കഴിവുള്ളവർക്കാകട്ടെ  എഴുത്തുകാരൻ, അധ്യാപകൻ, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ മേഖലകളാകും ഉചിതം.

ഓരോ കുട്ടിയും ഓരോ യുക്തിസഹമായ ചിന്തയിലും വ്യത്യസ്തമായ നിലവാരവും കാണിക്കും. ഇത്തരം പരിശോധന ഫലങ്ങൾ നിങ്ങളുടെ കുട്ടികളുടെ ശക്തമായ യുക്തിസഹമായ ചിന്തകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സഹായിക്കും. ഇത്തരം വിവരങ്ങൾ ശാസ്ത്രീയമായി ടെസ്റ്റുകളിലൂടെ പരിശോധിക്കുന്നത് കുട്ടിയുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ കരിയർ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ താൽപര്യങ്ങളെയും കഴിവുകളെയും കണ്ടെത്താനും തങ്ങൾക്കനുയോജ്യമായ കരിയർ പാതകൾ തിരഞ്ഞെടുക്കാനും കഴിയും എന്നതാണ് പ്രധാനം.

രക്ഷിതാക്കൾ കുട്ടികളെ ഈ പരീക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുകയും അവർക്ക് സമ്മർദ്ദം സൃഷ്ടിക്കാതിരിക്കുകയും പരീക്ഷാഫലങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ സംസാരിക്കുകയും ചെയ്യണം. കരിയർ തിരഞ്ഞെടുക്കുന്നതിൽ കൗൺസിലർമാരുടെ സഹായം വളരെ പ്രധാനപ്പെട്ടതാണ്.  ഈ പരീക്ഷകളെ ഒരു വഴികാട്ടിയായി മാത്രമേ കാണാവൂ. അവസാനതീരുമാനം എടുക്കുന്നതിനുമുമ്പ് വിവിധ മാർഗ്ഗങ്ങൾ പരിശോധിക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് വളരെ നിർണ്ണായകമാണ്.

“സൈക്കോളജിക്കൽ ടെസ്റ്റിംഗ് സെർവിസസ്, ലൈസെൻസ്ഡ് സൈക്കോളജിസ്റ്റ്, സൈക്കോമെട്രിഷ്യൻ എന്നിവരാണ് അഭിരുചി പരീക്ഷകൾ നടത്തുന്ന പ്രധാന പ്രൊഫഷണലുകൾ” 

സൈക്കോളജിക്കൽ ടെസ്റ്റിംഗ് സെർവിസസ്: വിദഗ്ധ മനഃശാസ്ത്ര പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ അടങ്ങുന്ന സ്ഥാപനങ്ങളോ ക്ലിനിക്കുകളോ ആണ് ഇവ. ഇത്തരം ക്ലിനിക്കുകളിൽ അഭിരുചി പരീക്ഷകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള മനഃശാസ്ത്ര പരിശോധനകൾ നടത്തുന്നു. ഇവർ ഫലങ്ങൾ വിശകലനം ചെയ്യുകയും വിശദമായ കരിയർ കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു.

ലൈസെൻസ്ഡ് സൈക്കോളജിസ്റ്റ്: മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻസും നേടിയ വ്യക്തികളാണ് ഇവർ. അഭിരുചി പരീക്ഷകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള മനഃശാസ്ത്ര വിലയിരുത്തലുകൾ നടത്താൻ അർഹതയുണ്ട്. ഫലങ്ങൾ വിശകലനം ചെയ്യുകയും കരിയർ കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു.

സൈക്കോമെട്രിഷ്യൻ: അഭിരുചി പരീക്ഷകൾ, കഴിവ് പരിശോധനകൾ, വ്യക്തിത്വ പരിശോധനകൾ എന്നിവയിൽ വിദഗ്ധരായ മനഃശാസ്ത്രജ്ഞരാണ് ഇവർ. ഈ പരിശോധനകൾ നടത്തുകയും ഫലങ്ങൾ വിശകലനം ചെയ്യുകയും കരിയർ കൗൺസിലിംഗ് നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
കുട്ടികളെ പരിശോധനയെക്കുറിച്ച് ബോധവൽക്കരിക്കുക, പരിശോധനയുടെ ലക്ഷ്യം, പ്രാധാന്യം എന്നിവ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അവരുടെ പൂർണ്ണ പിന്തുണയോടുകൂടി മാത്രം ടെസ്റ്റ് എടുക്കുക 

കുട്ടികൾക്ക് സമ്മർദ്ദം ചെലുത്താതെ, പരിശോധനയെ സാധാരണമായി കാണാൻ പ്രോത്സാഹിപ്പിക്കുക.

ഫലങ്ങളെക്കുറിച്ച് അമിത പ്രതീക്ഷകളും മുന്വിധിയും വച്ചുപുലർത്താതെ, യാഥാർത്ഥ്യബോധത്തോടെ തന്നെ അവരോട് സംസാരിക്കുക.

ഭാഷ, ലോജിക്കൽ-മാത്തമാറ്റിക്കൽ, സ്പേഷ്യൽ, മ്യൂസിക്കൽ, ബോഡിലി-കൈനസ്റ്റെറ്റിക്, ഇന്റർപേഴ്സണൽ, ഇൻട്രാപേഴ്സണൽ, സ്പിരിച്വൽ, നാച്ചുറലിസ്റ്റിക്, എക്സിസ്റ്റൻഷ്യൽ, മോറൽ, സോഷ്യൽ, സെൻസറി-മോട്ടോർ എൻവയോൺമെന്റൽ എന്നിങ്ങനെ കുട്ടികളുടെ വ്യത്യസ്തങ്ങളായ ബുദ്ധിശക്തികൾ വിലയിരുത്തുന്നതിന്ന് വിവിധ തരം  മൾട്ടിപ്ൾ ഇന്റലിജൻസ് ടെസ്റ്റുകൾ ഇന്നുണ്ട്.  

ഇത്തരം പ്രൊഫഷണലുകളെ  തിരഞ്ഞെടുക്കുമ്പോൾ യോഗ്യതയും പരിശീലനവും ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. അനുഭവസമ്പന്നരാണോ എന്ന് അന്വേഷിച്ചു മനസ്സിലാക്കുക.  വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുക. ഫീസ് ഘടന വ്യക്തമായി മുൻകൂട്ടി ചോദിച്ചറിയുക.

(ലേഖകൻ ചൈൽഡ് അഡോളസന്റ് & റിലേഷൻഷിപ് കൗൺസിലർ ആണ്)

English Summary:

Childrens Mental Health