'ഇനിയെങ്കിലും ഒന്ന് പൊട്ടിക്കരഞ്ഞൂടേ'?; വികാരങ്ങൾ പ്രകടിപ്പിക്കൂ, പുരുഷന്മാരുടെ മാനസികാരോഗ്യം പ്രധാനം
മനുഷ്യരെല്ലാവരും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂെട കടന്നു പോകുന്നവരാണ്. പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും അവർക്ക് പിന്തുണയേകാനുമായി ജൂൺ മാസം പുരുഷന്മാരുടെ മാനസികാരോഗ്യമാസമായി ആചരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഇന്ന്

മനുഷ്യരെല്ലാവരും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂെട കടന്നു പോകുന്നവരാണ്. പുരുഷന്മാർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും അവർക്ക് പിന്തുണയേകാനുമായി ജൂൺ മാസം പുരുഷന്മാരുടെ മാനസികാരോഗ്യമാസമായി ആചരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഇന്ന് മിക്കവരും തയാറാകുന്നുണ്ടെങ്കിലും ആണുങ്ങളായാല്‍ കരയാൻ പാടില്ല എന്ന മനോഭാവം വച്ചു പുലർത്തുന്നവരും ധാരാളമുണ്ട്. പുരുഷന്മാരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ പലപ്പോഴും അത്ര കാര്യമായെടുക്കാതെയും അവർക്ക് വേണ്ട പിന്തുണ ലഭിക്കാതെയും പോകുന്നുണ്ട്.
ലോകത്തെല്ലായിടത്തും പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. സാമൂഹ്യവും സാംസ്ക്കാരികവുമായ ഘടകങ്ങളാണ് ഇതിനു കാരണം. ചെറുപ്രായം മുതലേ ധൈര്യവാൻ എന്ന ഒരു ഇമേജ് ആൺകുട്ടിക്ക് സമൂഹം ചാർത്തി നൽകുന്നു. വൈകാരികമായി ബുദ്ധിമുട്ടുന്ന സന്ദർഭങ്ങളിൽ പോലും ഇങ്ങനെ പറയുമ്പോൾ അവർ യഥാർഥ വികാരങ്ങളെ മറച്ചു വയ്ക്കാൻ നിർബന്ധിതരായി തീരുന്നു. അവരുടെ വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം ഇതു തന്നെ തുടരുന്നു. മുതിരുമ്പോഴും വിഷമഘട്ടങ്ങളിൽ ‘മുതിർന്ന ആൾ’ പരിവേഷം ലഭിക്കുന്നു. ഒരു പുരുഷന്റെ വൈകാരികമായ സൗഖ്യത്തെ മാനസികമായി, ആഴത്തിൽ ഇത് ബാധിക്കുന്നു എന്ന കാര്യം ആളുകൾ തിരിച്ചറിയുന്നില്ല. വികാരങ്ങളെ അടക്കിവയ്ക്കാൻ സമൂഹം അവന് ഇങ്ങനെ അനുമതി നൽകുകയാണ്.
എന്നാൽ പുരുഷന് അവന്റെ വികാരങ്ങൾ എന്തായാലും അത് പ്രകടിപ്പിക്കാൻ ഇനിയും ഒട്ടും വൈകിക്കൂടാ. പുരുഷന്മാർ കരയുന്നത് നല്ലതാണ്.
വൈകാരികമായ കരച്ചിൽ ഓക്സിടോസിൻ എന്ന ഹോർമോണിനെയും എൻഡോജീനസ് ഓപ്പിയോയ്ഡ്സ് അഥവാ എൻഡോർഫിനുകളെയും പുറന്തള്ളുന്നു. ഇത് തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളാണ്. ഇവ വൈകാരികമായ വേദനയെ ഇല്ലാതാക്കുന്നു എന്ന് മാനസികാരോഗ്യവിദഗ്ധർ പറയുന്നു.
വികാരങ്ങളെ അടക്കിവയ്ക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഇതു മൂലം രോഗപ്രതിരോധ ശക്തി കുറയുകയും ഹൃദയസംബന്ധമായ രോഗങ്ങൾ ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം, മാനസികാരോഗ്യ പ്രശ്നങ്ങൾ ഇവ ഉണ്ടാവുകയും ചെയ്യും.
പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പഴകിയ ചിന്തകള്‍ എങ്ങനെ മാറ്റാം?
∙കരയുന്നത് ശരിയാണെന്നും അത് മോശം കാര്യമല്ലെന്നും ആണ്‍കുട്ടികളെ പഠിപ്പിക്കുക.
∙വികാരങ്ങളെ അടക്കിപ്പിടിക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
∙മുറിവുകൾ സുഖപ്പെടാൻ (heal) അവനെ പഠിപ്പിക്കുക. അവരോട് തന്നെ ദയയുള്ളവരായിരിക്കാൻ പഠിപ്പിക്കാം. ഉത്തരവാദിത്തങ്ങൾ വിഭജിക്കാൻ പഠിപ്പിക്കാം.
എല്ലാ മനുഷ്യനും ദുഃഖവും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട്. ഇത് തുറന്നു പ്രകടിപ്പിക്കുന്നത് പൂർണമായും ശരിയാണ്. കരയുന്നതുകൊണ്ട് നിങ്ങൾ ചെറുതാകുന്നില്ല. പകരം അത് വെല്ലുവിളികളെ തുറന്ന മനസ്സോടെ നേടാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത് എന്ന് ആൺകുട്ടികളെ പഠിപ്പിക്കാം.
സ്ട്രെസ് അകറ്റാൻ മൂന്ന് വഴികൾ: വിഡിയോ