ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും

ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു വിധേനയും ശ്രദ്ധാകേന്ദ്രമായി തീരുവാൻ പണിപ്പെടുന്നവരെ കണ്ടിട്ടുണ്ടോ? എപ്പോഴും തങ്ങളെ എല്ലാവരും ശ്രദ്ധിക്കണമെന്ന ആഗ്രഹത്തിനു പുറത്ത് അവർ ചെയ്തു കൂട്ടാത്തതായി ഒന്നുമുണ്ടാവില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ അമിതമായി ശ്രദ്ധാലുവായിരിക്കുക, ആത്മാർഥ അടുപ്പം തോന്നാത്തവരോടു പോലും അടുപ്പമുള്ളതായി ഭാവിക്കുക... ഇങ്ങനെ നീണ്ടു പോകുന്ന പട്ടിക ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ (എച്ച്‌പിഡി) എന്ന മാനസിക വൈകല്യത്തിന്റെ ലക്ഷണങ്ങളാണെന്ന് പലരും തിരിച്ചറിയാറില്ല.

അമിതമായ വൈകാരികത പ്രകടമാക്കൽ, എപ്പോഴും ശ്രദ്ധാകേന്ദ്രമാകണമെന്ന ആഗ്രഹം എന്നിവ വിട്ടുമാറാതെ നിലനിൽക്കുന്ന മാനസികാവസ്ഥയാണ് ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ. സാധാരണയായി കൗമാരത്തിന്റെ അവസാനത്തിലോ പ്രായപൂർത്തിയായതിന്റെ തുടക്കത്തിലോ ആണ് ഇത് ആരംഭിക്കുന്നത്. എപ്പോഴും മറ്റുള്ളവരുടെ അംഗീകാരവും ശ്രദ്ധയും ആഗ്രഹിക്കുന്ന എച്ച്‌പിഡി ബാധിതർ, അമിതമായ കരച്ചിൽ, ശാഠ്യം തുടങ്ങിയ നാടകീയമായ വികാര പ്രകടനങ്ങളാണ് നടത്തുക.  

Representative Image. Photo Credit : Master1305 / iStockPhoto.com
ADVERTISEMENT

ശ്രദ്ധാകേന്ദ്രമല്ലാത്തപ്പോൾ അവർ വിലമതിക്കപ്പെടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും തോന്നിയേക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രകോപനപരമോ ലൈംഗിക സൂചന നൽകുന്നതോ ആയ പെരുമാറ്റത്തിലേക്കു വരെ എച്ച്‌പിഡി ബാധിതർ എത്തിപ്പെട്ടേക്കാമെന്ന് എച്ച്‌പിഡിയെക്കുറിച്ചുള്ള തന്റെ പഠനത്തിൽ ഒക്ടാവ് കാൻഡൽ സൂചിപ്പിക്കുന്നു. അവരുടെ വികാരങ്ങൾ വേഗത്തില്‍ മാറിമറിയും. മറ്റുള്ളവരിൽ നിന്നുള്ള അംഗീകാരവും സാധൂകരണവും ആഗ്രഹിക്കുന്നതിനാൽ, ശ്രദ്ധ കിട്ടാതെയാകുമ്പോൾ അത് ലഭിക്കുവാനായി, പ്രതിബദ്ധത ഇല്ലാത്ത ഉപരിപ്ലവമായ ബന്ധങ്ങൾ ഉണ്ടാക്കുവാൻ പോലും അവർ മടിക്കില്ല. ഈ സ്വഭാവം പലപ്പോഴും മറ്റുള്ളവരുമായി അർത്ഥവത്തായ ബന്ധം നിലനിർത്താനുള്ള അവരുടെ കഴിവിനെ ഗണ്യമായി ദുർബലപ്പെടുത്തും.

ടൈലർ ജെ. ടോറിക്കോ, ജെന്നിഫർ എച്ച്. ഫ്രഞ്ച്, സണ്ണി പി. അസ്ലം, സംഗം ശ്രേഷ്ഠ എന്നിവർ നടത്തിയ ഒരു പഠനം പറയുന്നത്, പുരാതന കാലത്ത് അമിതമായ നാടകീയതയും വൈകാരിക പ്രകടനവും പ്രകടിപ്പിക്കുന്ന വ്യക്തികളെ നിരീക്ഷിച്ചതിലൂടെ ഗ്രീക്ക്, റോമൻ വൈദ്യന്മാർ ഈ രോഗത്തിന്റെ വേരുകൾ കണ്ടെത്തിയെന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ 'ഹിസ്റ്റീരിയ' എന്ന ആശയം നിർദ്ദേശിക്കുന്നതിനിടയിൽ സിഗ്മണ്ട് ഫ്രോയിഡ്, എച്ച്‌പിഡിയുടെ ഭാവിപഠനത്തിനു സഹായകമാകുന്ന സംഭാവന നൽകി. മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിന്റെ 1980ലെ പതിപ്പിൽ ഉൾപ്പെടുത്തിയതോടെയാണ് ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ ഒരു രോഗാവസ്ഥയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.

Representative image. Photo Credit: yacobchuk-istockphoto.com
ADVERTISEMENT

ജനിതകവും ജൈവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. എച്ച്‌പിഡിയ്ക്കൊപ്പം മയക്കുമരുന്ന്, മദ്യപാനം, വിഷാദം, ഭക്ഷണ ക്രമക്കേടുകൾ എന്നിവ വന്നാൽ അവസ്ഥ വളരെ ഗുരുതരമാകും. അവഗണന അല്ലെങ്കിൽ ആഘാതം പോലെയുള്ള ബാല്യകാല അനുഭവങ്ങളും എച്ച്‌പിഡി ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കും. 

എച്ച്‌പിഡി രോഗനിർണയത്തിന് ഒരു മാനസികാരോഗ്യ പ്രൊഫഷണലിന്റെ സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ്. എച്ച്‌പിഡിയുള്ള വ്യക്തികൾ പലപ്പോഴും അവരുടെ അസുഖം തിരിച്ചറിയില്ലെന്നു മാത്രമല്ല ചികിത്സയെ എതിർക്കുകയും ചെയ്യും. നിരീക്ഷണം സുഗമമാക്കാനും ചികിത്സാപ്രക്രിയയെ പിന്തുണയ്ക്കാനും രോഗിയുടെ കുടുംബത്തെ ഉൾപ്പെടുത്തുന്നത് മികച്ച ഫലം നല്‍കും. സൈക്കോതെറാപ്പി, പ്രത്യേകിച്ച് കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പിയാണ് (സിബിടി) സാധാരണയായി എച്ച്പിഡി ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. നെഗറ്റീവ് ചിന്താരീതികളെ തിരിച്ചറിയാനും വെല്ലുവിളിക്കാനും ആരോഗ്യകരമായ കോപ്പിംഗ് സംവിധാനങ്ങൾ വികസിപ്പിക്കാനും കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (സിബിടി) സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ മരുന്നുകളും നൽകപെടാറുണ്ട്.

English Summary:

Is Someone You Know Overly Dramatic? Histrionic Personality Disorder Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT