പരുഷമായി പെരുമാറുന്ന ഒരാളോട് എങ്ങനെ പ്രതികരിക്കാം? ബന്ധങ്ങൾ നിലനിർത്താൻ ഇവ ശ്രദ്ധിക്കാം
ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട്

ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട് തിരിച്ചും പരുഷമായി പെരുമാറണം എന്നല്ല ഇതിനർഥം.
അവരുടെ നിലയിലേക്ക് താഴ്ന്നു പോകാതെ തന്നെ പരുഷമായ സ്വഭാവത്തെ നേരിടുന്നത് മനഃസമാധാനം നൽകും.
∙ദയാവായ്പോടെ പെരുമാറാം
മോശമായി പെരുമാറുന്നതിൽ നിന്ന് ഒരാളെ മറ്റുള്ളവർക്ക് തടയാനാവില്ല. എന്നാൽ എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ താൽപര്യമാണ്. ഉടനടി മറുപടി കൊടുക്കാതെ ശ്വാസമെടുത്ത് ശാന്തമാകുക. തുടർന്ന് ദയയോടെ പ്രതികരിക്കുക.
∙പ്രകടിപ്പിക്കാം സഹാനുഭൂതി
ഏറ്റവും വിലമതിക്കുന്ന സാമൂഹ്യഗുണങ്ങളിലൊന്നാണ് മറ്റുള്ളവരെ മനസ്സിലാക്കുക എന്നത്. സഹാനുഭൂതി പ്രകടിപ്പിക്കുന്നത് അവരെ സുരക്ഷിതരും തങ്ങളെ പരിഗണിക്കുന്നു എന്ന തോന്നലും ഉണ്ടാക്കും. പരുഷമായി പെരുമാറുന്ന ഒരാളോട് സൗമ്യമായി ഇടപെടുന്നത് ഇരുകൂട്ടർക്കും ഗുണം ചെയ്യും.
∙സ്ഥിതിഗതികൾ വഷളാക്കാതിരിക്കുക
പരുഷമായി പെരുമാറുന്ന ഒരാളോട് തിരിച്ചും പരുഷമായി പെരുമാറുന്നത് അന്തരീക്ഷം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. അതുകൊണ്ട് ആ സന്ദർഭത്തെ വഷളാക്കാതെ ശ്രദ്ധിക്കാം.
∙പിന്‍മാറാം
പരുഷമായി പെരുമാറുന്ന വ്യക്തിയോട് പ്രതികരിക്കാൻ നിൽക്കാതെ അകന്നു പോകുന്നതാണ് ചിലയിടങ്ങളിലെങ്കിലും ഫലപ്രദം. വലിയ ഒരു കൂട്ടം ആളുകൾക്കിടയ്ക്കാണ് നിങ്ങളെങ്കിൽ ഇത്തരം ആളുകളുമായി സംസാരിക്കാതിരിക്കുക. സംസാരിക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക.
∙ശാന്തരായിരിക്കാം
ഒട്ടും പ്രഫഷനൽ അല്ലാത്ത പെരുമാറ്റം നേരിടാൻ ഉള്ള മാർഗം ശാന്തരായിരിക്കുക എന്നതാണ്. മനസ്സിനെ ശാന്തമാക്കി വയ്ക്കുന്നതിലൂടെ ഇത്തരം അസുഖകരമായ പെരുമാറ്റങ്ങളെ നേരിടാൻ സാധിക്കും.
∙പരിഹരിക്കാൻ ശ്രമിക്കാം
ഒരാൾ പരുഷമായി പെരുമാറിയാൽ അത് അയാൾ സമ്മർദത്തിലാണെന്നും എന്തോ പ്രശ്നമുണ്ടെന്നും ആണെന്നർഥം. എല്ലാം ഓകെ ആണോ എന്ന് അവനോട് / അവളോട് ചോദിക്കാം. ഇത് സംഭാഷണത്തെയാകെ മാറ്റും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അയാൾ / അവൾ അത് തുറന്നു സംസാരിക്കും.
∙വ്യക്തിപരമായി എടുക്കാതിരിക്കുക
സംശയങ്ങൾ ഉണ്ടെങ്കിൽപോലും പരുഷമായ പെരുമാറ്റത്തെ വ്യക്തിപരമായി എടുക്കാതിരിക്കുക. കാരണം ഓരോ അവസ്ഥകളാണ് ഓരോ മനുഷ്യന്റെയും മനോനിലയെയും സ്വഭാവത്തെയും സ്വാധീനിക്കുന്നത്.
∙ഉൾപ്പെടുത്താം നർമം
അസന്തുഷ്ടനായ ഒരു വ്യക്തിക്ക് അവനവനുതന്നെയും ചുറ്റുമുള്ളവരിലേക്കും സമ്മർദവും ഉത്കണ്ഠയും പകരാനാവും. അവർ കടന്നു പോകുന്ന അവസ്ഥകളാകാം പരുക്കനായും പരുഷമായും പെരുമാറാൻ അവരെ നിർബന്ധിതരാക്കുന്നത്. ശ്രദ്ധ തിരിക്കാനും സ്ട്രെസ് അകറ്റാനും നർമ സംഭാഷണങ്ങളിലൂടെ എല്ലാവരെയും ചിരിപ്പിക്കുക വഴി സാധിക്കും.