ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്

ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ് കണ്ടെത്താനാവുക എന്ന യാഥാർഥ്യം പലരും മനസ്സിലാക്കുന്നില്ല.

ഒരു മനുഷ്യന്റെ ജീവിതവിജയത്തിന്റെ അളവുകോലായി സമൂഹം ധരിച്ചുവച്ചിരിക്കുന്നത് അയാളുടെ സമ്പാദ്യത്തെയാണ്. എന്നാൽ 'ഉള്ളത്കൊണ്ട് ഓണംപോലെ' എന്ന ചൊല്ല് എത്രയോ അർത്ഥവത്താണ്. ആവശ്യത്തിൽ കൂടുതൽ സമ്പാദ്യമുണ്ടായിട്ടേ നന്നായി ജീവിക്കൂ എന്ന് പറയുന്നതിനേക്കാൾ വലിയ മണ്ടത്തരം വേറെയില്ല.

ADVERTISEMENT

'നിങ്ങൾ നിങ്ങൾക്കു വേണ്ടിയല്ല ജീവിക്കുന്നതെങ്കിൽ നിങ്ങൾ ഒരിക്കൽ പോലും മറ്റുള്ളവർക്കു വേണ്ടിയും ജീവിക്കുന്നില്ല.' ജീവിതത്തിൽ നമുക്ക് നമ്മളോട് തന്നെയാണ് ഏറ്റവും വലിയ ഉത്തരവാദിത്തം ഉള്ളത്. ആ ഉത്തരവാദിത്തം നമ്മൾ നിറവേറ്റുമ്പോൾ മാത്രമാണ് നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടേയും ജീവിതം ആനന്ദകരമാകുന്നത്.
എത്രപേരാണ് കോടികളുടെ സ്വത്ത് സമ്പാദിച്ചും, അക്കൗണ്ടിൽ ലക്ഷകണക്കിന് രൂപ സ്വരൂപിച്ചു വച്ചും മരണമടയുന്നത്. സമ്പാദിക്കാനായി ഓടി ആരോഗ്യം കളഞ്ഞ്, അവസാനം ആരോഗ്യം നിലനിർത്താൻ വേണ്ടി തന്റെ സമ്പാദ്യം മുഴുവനും ഉപയോഗപ്പെടുത്തേണ്ടി വരുന്ന ദുരവസ്ഥയിലാണ് പലരും ജീവിക്കുന്നത്.

പണത്തിനു പുറകെയോടി ജീവിക്കാൻ മറന്നവരാണ് നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം മനുഷ്യരും എന്നതൊരു നഗ്ന സത്യമാണ്. ഉള്ളതിൽ തൃപ്തിപ്പെടാനും ആസ്വദിക്കാനും നാം പഠിക്കേണ്ടതുണ്ട്. യഥാർത്ഥ ആഡംബരം ഏറ്റവും പുതിയ ഗാഡ്ജറ്റുകളിലോ അത്യാകർഷകമായ വാഹനങ്ങളിലോ വീടുകളിലോ മാത്രം അല്ല, മറിച്ച് അവ ജീവിതത്തിന്റെ ലളിതമായ നിമിഷങ്ങളിൽ എല്ലാം തന്നെ നാം കണ്ടെത്തേണ്ട ഒന്നാണ്. അതുകൊണ്ടു തന്നെ നമ്മൾ സമ്പാദിക്കാൻ പരിശ്രമിക്കുന്നതോടൊപ്പം തന്നെ നന്നായി  ജീവിക്കാനും പരിശ്രമിക്കേണ്ടതുണ്ട്. മാത്രമല്ല ഉള്ളതിനെ തൃപ്തിപ്പെടാനും അതിനെ വേണ്ട രീതിയിൽ ആസ്വദിക്കാനും നാം പഠിക്കേണ്ടതുമുണ്ട്.

മനുഷ്യരുടെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ കുറിച്ച് പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനം വളരെ പ്രധാനപ്പെട്ട ചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. നമ്മൾ ആശങ്കപ്പെടുന്ന കാര്യങ്ങളിൽ 91% വും ഒരിക്കലും സംഭവിക്കുന്നില്ല എന്നതാണ് ഈ പഠനത്തിന്റെ ഏറ്റവും വലിയ കണ്ടെത്തൽ. ബാക്കി വരുന്ന 9% കാര്യങ്ങൾ പോലും നമ്മൾ വിചാരിക്കുന്നത് പോലെ ഗുരുതരമായിരിക്കില്ല എന്നും ഈ പഠനം പറയുന്നു. 

Representative image. Photo Credit: Mindful Media/istockphoto.com

നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന മിക്ക ആശങ്കകളും, സ്ട്രെസ്സും, ടെൻഷനും ഒക്കെ നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ്. പലപ്പോഴും ഭാവിയെ കുറിച്ചുള്ള അനാവശ്യമായ പേടിയും ആശങ്കയും ആണ് നമ്മുടെ മനസ്സിന്റെ സമാധാനം കെടുത്തുന്നത്. അതുകൊണ്ട് തന്നെ നിലവിലെ നിമിഷത്തിൽ ജീവിക്കാൻ പഠിക്കുകയും, പ്രശ്നങ്ങളെ വലുതാക്കി കാണാതിരിക്കുകയും ചെയ്യണം. പോസിറ്റീവ് ആയി ചിന്തിക്കാനും, നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചാൽ മാനസിക സമ്മർദ്ദം വളരെയധികം കുറയ്ക്കാൻ സാധിക്കും. ഇത്തരം ചിന്താഗതി ജീവിതത്തെ കൂടുതൽ ആസ്വദിക്കാനും സഹായിക്കും.
ജീവിതത്തിലെ യഥാർത്ഥ ആഡംബരങ്ങൾ
യഥാർത്ഥ ആഡംബരം നമ്മുടെ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളിൽ കണ്ടെത്തുന്നത് എങ്ങനെയെന്ന്  നമുക്ക് നോക്കാം:

ADVERTISEMENT

1. പ്രഭാത സൗന്ദര്യം
ചൂടുള്ള കാപ്പിയുമായി പതുക്കെ ഉണരുന്ന രാവിലെകൾ. പ്രകൃതിയുടെ സൗന്ദര്യവും പ്രഭാതത്തിന്റെ ശാന്തതയും ആസ്വദിക്കാനുള്ള സമയം. 
ഇതിലും വലിയ ആഡംബരം മറ്റെന്തുണ്ട് എന്നാണ് നിങ്ങൾ കരുതുന്നത്..?
നമ്മുടെ ജീവിതത്തിലെ യഥാർത്ഥ ആഡംബരങ്ങൾ പലപ്പോഴും നാം കാണാതെ പോകുന്ന ചെറിയ നിമിഷങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. പ്രഭാതത്തിൽ ചൂടുള്ള കാപ്പിയുമായി ഇരിക്കുന്നത്, മുറ്റത്തിരുന്ന് പക്ഷികളുടെ കലപില കേൾക്കുമ്പോൾ, കുടുംബത്തോടൊപ്പം സമാധാനത്തോടെ ഭക്ഷണം കഴിക്കുമ്പോൾ - ഇതെല്ലാം നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളാണ്.

2. ആത്മീയ വിശ്രമം
രാത്രികാലങ്ങളിൽ മഴയുടെ ശബ്ദത്തിൽ സുഖമായി ഉറങ്ങുമ്പോഴോ, ഒരു നല്ല പുസ്തകവുമായി സമയം ചെലവഴിക്കുമ്പോഴോ, കുട്ടികളോടൊപ്പം കഥ പറഞ്ഞ് ഉറങ്ങുമ്പോഴോ നമ്മൾ അനുഭവിക്കുന്ന സംതൃപ്തിയും  സന്തോഷവും വിലമതിക്കാനാവാത്തതാണ്.
നമ്മുടെ മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുന്ന സുഖകരമായ രാത്രികൾ. ആരോഗ്യകരമായ ഉറക്കം നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിക്ഷേപമാണ്.

Representative Image. Photo Credit : Atstock Productions / iStockPhoto.com

3. സ്വാതന്ത്ര്യത്തിന്റെ മൂല്യം
നമ്മുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസൃതമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം. ഇത് പണം കൊണ്ട് വാങ്ങാൻ കഴിയാത്ത വിലമതിക്കാനാവാത്ത ആഡംബരം തന്നെയാണെന്ന് നിങ്ങൾക്കൊരിക്കലും തോന്നിയിട്ടില്ലേ ?
സ്വന്തം താല്പര്യപ്രകാരം ഒരു ജോലി തെരഞ്ഞെടുക്കാനും ജീവിതപങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനും  തന്റെ കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള അവസരം നൽകാനും കഴിയുമ്പോൾ,  നമ്മുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ തുടങ്ങി നമ്മുടെ സ്വന്തം താൽപര്യപ്രകാരം ജീവിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്നത് ഒരു വലിയ ആഡംബരം തന്നെയല്ലേ ?.

4. സ്നേഹബന്ധങ്ങളുടെ സമ്പന്നത
നമ്മെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നമ്മുടെ ചുറ്റുപാടുകളിൽ ഇവരുടെയൊക്കെ  സാന്നിധ്യം നമ്മുടെ ജീവിതത്തെ എത്രകണ്ട്  സമ്പന്നമാക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും നമ്മുടെ ജീവിതത്തെ വളരെയധികം സമ്പന്നമാക്കുന്നു. അമ്മയുടെ കൈപ്പുണ്യമുള്ള ഭക്ഷണം, പഴയ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, ആഘോഷങ്ങളിലെ ഒത്തുചേരലുകൾ - ഇവയെല്ലാം ജീവിതത്തിന്റെ മധുരമുള്ള നിമിഷങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.

ADVERTISEMENT

5. മാനസിക സമാധാനം
ജീവിതത്തിലെ എല്ലാ കോലാഹലങ്ങൾക്കിടയിലും മനസ്സമാധാനം കണ്ടെത്താനുള്ള കഴിവ് ഏറ്റവും വലിയ സമ്പത്താണ്. കടൽത്തീരത്ത് ഇരുന്ന് തിരമാലകളുടെ ശബ്ദം കേൾക്കുക, പാർക്കിലും പൂന്തോട്ടത്തിലും മറ്റും  സമയം ചെലവഴിക്കുക, പ്രഭാത സവാരിയിൽ സൂര്യോദയം ആസ്വദിക്കുക സായാഹ്നങ്ങളിൽ സൗഹൃദം പങ്കിടുക  - ഇതെല്ലാം നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്ന ലളിതമായ ആഡംബരങ്ങളാണ്. ജീവിതത്തിലെ മറ്റെന്ത് കോലാഹലങ്ങൾക്കിടയിലും മനസ്സമാധാനം കണ്ടെത്താനുള്ള കഴിവിനെ നമുക്ക് ലോകത്തിലെ ഏറ്റവും വിലപ്പെട്ട ആഡംബരമായി കണക്കാക്കാം

indian-family-kids-children-triloks-istock-photo-com

6. നിത്യജീവിതത്തിലെ ശാന്തത
സാധാരണ ദിവസങ്ങളിലെ ചെറിയ നിമിഷങ്ങളിലും സന്തോഷം കണ്ടെത്താനാവുക എന്നതാണ് ഏറ്റവും വലിയ സമ്പത്ത്. വൈകുന്നേരം വീട്ടുമുറ്റത്ത് ഇരുന്നുള്ള വിശ്രമം, കുട്ടികളുടെ കളിയും ചിരിയും, സന്ധ്യാദീപത്തിന്റെ പ്രകാശം, മഴയുടെയും മണ്ണിന്റെയും മണവും തണുപ്പും - ഇവയെല്ലാം ജീവിതത്തിന്റെ മറ്റു യഥാർത്ഥ ആഡംബരങ്ങളാണ്.

ഇങ്ങനെ യഥാർത്ഥ ആഡംബരം നമ്മുടെ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളിൽ തന്നെ നമുക്ക് കണ്ടെത്താം. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ പണം കൊണ്ട് വാങ്ങാൻ കഴിയില്ല എന്ന സത്യം ആദ്യം മനസ്സിലാക്കുക. അവ നമ്മുടെ ഹൃദയത്തിലും ആത്മാവിലും കണ്ടെത്തേണ്ടതാണ്. 
മനസമാധാനം ആണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഈ വാക്കിന് നിരവധി അർത്ഥതലങ്ങൾ ഉണ്ട്. നല്ല ആരോഗ്യം, സന്തോഷകരമായ കുടുംബ പശ്ചാത്തലം, മതിയായ സാമ്പത്തിക സ്ഥിരത, നല്ല കരിയർ - ഇവയെല്ലാം മനസമാധാനത്തിലേക്ക് നയിക്കുന്നു. എന്നാൽ, നിങ്ങൾക്കുള്ളതിൽ സംതൃപ്തി കണ്ടെത്തുക എന്നതാണ് യഥാർത്ഥ രഹസ്യം. നിങ്ങളുടെ നിലവിലെ അനുഗ്രഹങ്ങളിൽ സംതൃപ്തി കണ്ടെത്താൻ പഠിക്കുമ്പോൾ, സന്തോഷവും സമാധാനവും സ്വാഭാവികമായും നിങ്ങളുടെ കൂടെ കൂടുന്നു എന്നുള്ളതാണ്.

നിങ്ങൾക്ക് ഇല്ലാത്തതിനെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, നിലവിൽ നിങ്ങൾക്കുള്ളതെല്ലാം ഒന്ന് ആലോചിച്ചു നോക്കൂ.. അല്ലെങ്കിൽ അവയെല്ലാം ഒന്ന് എഴുതി നോക്കൂ. ഈ ലളിതമായ പരിശീലനം നിങ്ങളിൽ  സന്തോഷം കൊണ്ടുവരും തീർച്ച.
"മൂന്നു നേരം കഴിക്കാൻ ഭക്ഷണവും, ധരിക്കാൻ മതിയായ വസ്ത്രങ്ങളും, തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയും, സ്നേഹിക്കാൻ ഒരു കുടുംബവും നല്ല സുഹൃത്തുക്കളും ഉണ്ടെങ്കിൽ, നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്" എന്നത് ഒരു വിലപ്പെട്ട ജ്ഞാനമാണ്. പല ആളുകൾക്കും ഈ അടിസ്ഥാന ആവശ്യങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാണ്. എടുക്കുന്നതിനേക്കാൾ കൊടുക്കുന്നതിൽ നിന്നാണ് സമാധാനം വരുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുമുള്ള മനുഷ്യർക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ  - നമ്മുടെ ചുറ്റുമുള്ള മൃഗങ്ങളോടും പ്രകൃതിയോടും സ്നേഹവും കരുതലും കാണിക്കണം. നിങ്ങളുടെ സ്നേഹവും കരുതലും നിങ്ങളിൽ നിന്ന് എല്ലാ ജീവജാലങ്ങളിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിപ്പിക്കുമ്പോൾ, കൂടുതൽ ആഴത്തിലുള്ള സമാധാനവും നിറങ്ങളും സന്തോഷവും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.

നമുക്കുള്ളത് വിലമതിക്കുകയും, മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും, നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവരൂപങ്ങളെയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത്. നമ്മുടെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക എന്ന ഈ സന്തുലിതമായ ജീവിത സമീപനം നിലനിൽക്കുന്ന മനസ്സമാധാനവും സംതൃപ്തിയും സൃഷ്ടിക്കുന്നു.

ലളിതമായ നിമിഷങ്ങളാണ് യഥാർത്ഥ സമ്പന്നത. ഭൗതിക സുഖങ്ങൾക്കപ്പുറം, നമ്മുടെ പാരമ്പര്യവും സംസ്കാരവും ഊന്നൽ നൽകുന്നത് ഈ ജീവിതാനുഭവങ്ങൾക്ക് തന്നെയാണ്. ഇത്തരം ജീവിതാനുഭവങ്ങൾക്ക് മാത്രമാണ് നിങ്ങൾക്ക് നല്ല മാനസികാരോഗ്യം നൽകാൻ കഴിയുക. നല്ല മാനസികാരോഗ്യമുള്ള ഒരാൾക്കു മാത്രമാണ് ആളുകളോട് നന്നായി പെരുമാറാനും ഇടപഴകാനും കഴിയുക. പണമല്ല, പ്രസന്നതയാണ് യഥാർത്ഥ ആഡംബരം എന്ന തിരിച്ചറിവ് നമുക്കോരോരുത്തർക്കുമുണ്ടാവേണ്ടതുണ്ട്. 

വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ കഴിയും, എന്നാൽ ഈ അനുഭവങ്ങളുടെ മധുരം പണം കൊണ്ട് മാത്രം വാങ്ങാനാവില്ല. നമ്മുടെ മുന്നിലുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ പഠിക്കുക. കാരണം, ജീവിതത്തിലെ ഏറ്റവും വലിയ ആഡംബരം ഈ ലളിതമായ നിമിഷങ്ങളുടെ സന്തോഷമാണ് എന്ന് തിരിച്ചറിയുക. അങ്ങനെ ചെറുസന്തോഷങ്ങളുടെ വലിയ ആഡംബരതെ മനസ്സിലാക്കുക.
ഇവയെല്ലാം നിങ്ങൾക്ക് വേണ്ട രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഓർക്കുക നിങ്ങളാണ് ഈ ജീവിതത്തിൽ അതി സമ്പന്നൻ. ഈ നിമിഷം ആസ്വദിച്ചു ജീവിക്കാൻ കഴിയുന്നവരാണ്  ലോകത്തിലെ യഥാർത്ഥ ഭാഗ്യവാന്മാർ.
(ലേഖകൻ  ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ ആണ്.)

English Summary:

The Secret to Happiness? It's Not What You Think.True Wealth is Found in These Simple Joys.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT