കാലാവസ്ഥ മാറുമ്പോൾ മൂഡ് മാറുന്നോ? സീസണൽ അഫക്ടീവ് ഡിസോഡറിനെ ഇങ്ങനെ നിയന്ത്രിക്കാം
ഋതുക്കൾ മാറുന്നതിനനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ഒരിനം വിഷാദരോഗമാണ് സാഡ് (SAD) എന്നു വിളിക്കുന്ന സീസണൽ അഫക്ടീവ് ഡിസോർഡർ. എല്ലാവർഷവും ഒരേസമയത്ത് ഇത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹേമന്തത്തിന്റെ ആരംഭത്തിൽ തുടങ്ങി ശിശിരകാലം മുഴുവൻ തുടരുന്ന സാഡ്, ഊർജമാകെ നഷ്ടപ്പെട്ട് വിഷാദത്തിനടിപ്പെടുന്ന

ഋതുക്കൾ മാറുന്നതിനനുസരിച്ച് ആളുകളിൽ ഉണ്ടാകുന്ന ഒരിനം വിഷാദരോഗമാണ് സാഡ് (SAD) എന്നു വിളിക്കുന്ന സീസണൽ അഫക്ടീവ് ഡിസോർഡർ. എല്ലാവർഷവും ഒരേസമയത്ത് ഇത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹേമന്തത്തിന്റെ ആരംഭത്തിൽ തുടങ്ങി ശിശിരകാലം മുഴുവൻ തുടരുന്ന സാഡ്, ഊർജമാകെ നഷ്ടപ്പെട്ട് വിഷാദത്തിനടിപ്പെടുന്ന അവസ്ഥയിലെത്തുന്നു. ചിലപ്പോളിത് വസന്തകാലത്തും ഗ്രീഷ്മകാലത്തും വരാം.
ആറ് ഋതുക്കളും പ്രകടമാകുന്ന ഇടങ്ങളിലാണ് കൂടുതലും സാഡ് ബാധിക്കുന്നത്. അമേരിക്കയിൽ ഏതാണ്ട് 5 ശതമാനം പേരെ സാഡ് ബാധിക്കുന്നതായി ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. 18 വയസ്സു മുതൽ 30 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇത് ആരംഭിക്കുന്നത്. പുരുഷന്മാരെക്കാളധികം സ്ത്രീകളെയാണ് ഈ വിഷാദം ബാധിക്കുന്നത്.
സാഡിനെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങളുണ്ട്. അവയെന്തൊക്കെ എന്നറിയാം.
∙സൂര്യപ്രകാശം ഏൽക്കാം
മനോനില (mood) മെച്ചപ്പെടുത്തുന്ന ഹോർമോൺ ആയ സെറോടോണിന്റെ അളവ് നിയന്ത്രിക്കാൻ സൂര്യപ്രകാശം സഹായിക്കും. പുറത്തു സമയം ചെലവഴിക്കുന്നത്, പ്രത്യേകിച്ച് രാവിലത്തെ വെയിൽ കൊള്ളുന്നത് ഫലപ്രദമാണ്. വീട്ടിലും ജോലിസ്ഥലത്തും ജനാലയ്ക്കരികിൽ ഇരിക്കുന്നതും ഗുണം ചെയ്യും.
∙പ്രകാശ ചികിത്സ (Light Therapy)
സാഡിന്റെ ലക്ഷണങ്ങളെ കുറയ്ക്കാൻ സൂര്യപ്രകാശം ഏൽക്കുന്നതു പോലെ തന്നെ ഫലപ്രദമാണ് ലൈറ്റ് തെറാപ്പിയും. ദിവസവും രാവിലെ ഇരുപതു മുതൽ മുപ്പതു മിനിറ്റ് ഒരു ലൈറ്റ് ബോക്സ് ഉപയോഗിക്കാം. ഇത് ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുകയും കൂടുതൽ ജാഗ്രതയുള്ളവരാക്കുകയും വിഷാദം കുറയ്ക്കുകയും ചെയ്യും.
∙ആക്ടീവ് ആയിരിക്കാം
മനോനില മെച്ചപ്പെടുത്തുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്ന എൻഡോർഫിൻ ഹോർമോണിനെ ഉൽപാദിപ്പിക്കാൻ വ്യായാമം സഹായിക്കും. നടത്തം, സ്ട്രെച്ചിങ്ങ് തുടങ്ങിയ ലഘു വ്യായാമങ്ങൾ പോലും സാഡിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കും. ആഴ്ചയിൽ ഏതാനും ദിവസം കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും പുറത്ത് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കാം. ഇത് വ്യായാമത്തിന്റെയും സൂര്യപ്രകാശത്തിന്റെയും ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.
∙കൃത്യമായ ദിനചര്യ പിന്തുടരാം
കൃത്യമായ ദിനചര്യ മൂഡ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഉറക്കം നിയന്ത്രിക്കാനും ഊർജനില വർധിപ്പിക്കാനും സഹായിക്കും. ആഴ്ചാവസാനം ഉൾപ്പെടെ എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
∙ആരോഗ്യ ഭക്ഷണം
ഒരാളുടെ മനോനിലയെയും ഊർജത്തെയും ഭക്ഷണം സ്വാധീനിക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവയടങ്ങിയ സമീകൃതഭക്ഷണം ശീലമാക്കാം. ഇവ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകും. പഞ്ചസാര, കഫീൻ ഇവ ഒഴിവാക്കാം. കാരണം ഇവ ഊർജനിലയിൽ മാറ്റം വരുത്തുകയും മൂഡ്സ്വിങ്ങ്സിനു കാരണമാകുകയും ചെയ്യും.
∙ബന്ധങ്ങൾ നിലനിർത്താം
സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കുന്നത് ഒറ്റപ്പെടൽ കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും.
∙പ്രഫഷനൽ സഹായം തേടാം
സാഡി (SAD) ന്റെ ലക്ഷണങ്ങൾ തുടര്‍ന്നാൽ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടണം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഫലപ്രദമാണ്.