സ്വന്തം കുഞ്ഞിനെ അപായപ്പെടുത്തുമെന്ന അമ്മയുടെ ഭയം; ഒസിഡി നിസാരമല്ല!
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം ചെക്ക് ചെയ്യുക എന്നെല്ലാമാണ്
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം ചെക്ക് ചെയ്യുക എന്നെല്ലാമാണ്
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം ചെക്ക് ചെയ്യുക എന്നെല്ലാമാണ്
ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ ഉപദ്രവിച്ചാലോ, കൊന്നുകളഞ്ഞാലോ എന്നൊക്കെ ആലോചിക്കുന്ന അവസ്ഥ എത്ര ഭീകരം ആയിരിക്കും അല്ലേ. ഇനി പറയാൻ പോകുന്നത് ഒസിഡി (Obsessive Complusive Disorder) എന്ന മനഃശാസ്ത്ര പ്രശ്നത്തെക്കുറിച്ചാണ്. ഒസിഡിയെ പലപ്പോഴും അമിത വൃത്തി, ആവർത്തിച്ചു ഒരു കാര്യം പരിശോധിക്കുക എന്നെല്ലാമാണ് നമ്മൾ മനസ്സിലാക്കുന്നത്. എന്നാൽ ഇവ മാത്രമല്ലാതെ ഒസിഡി പല വിധത്തിൽ ലക്ഷണങ്ങൾ പ്രകടമാക്കാം. മറ്റൊരാളെ ഞാൻ ഉപദ്രവിക്കുമോ, ദൈവത്തെക്കുറിച്ചു മോശമായി സംസാരിക്കുമോ, ഞാൻ ഹോമോസെക്‌ഷ്വൽ ആണോ എന്നിങ്ങനെ ചിന്തകൾ മനസ്സിലേക്ക് വന്നു വലിയ കുറ്റബോധം ഉണ്ടാക്കുന്ന അവസ്ഥ ഒസിഡി ഉള്ളവരിൽ കാണാൻ കഴിയും.
കുഞ്ഞിനെ താൻ ഉപദ്രവിക്കുമോ എന്ന ഭയന്നുപോകുന്ന ഒരു അമ്മയുടെ സാഹചര്യം നമുക്ക് പരിശോധിക്കാം. കുഞ്ഞിനെ എടുത്തുകൊണ്ട് ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കാൻ ആ അമ്മയ്ക്കു പേടിയാണ്. മറ്റാരും അവിടെ ഇല്ല എങ്കിൽ ഞാൻ എന്റെ കുഞ്ഞിനെ കയ്യിൽ നിന്നും താഴെയിടുമോ, തലയിണ അടുത്തുകണ്ടാൽ ഞാൻ കുഞ്ഞിനെ അതുപയോഗിച്ചു ശ്വാസം മുട്ടിക്കുമോ എന്നെല്ലാം ആ അമ്മ വല്ലാതെ പേടിക്കുകയും വലിയ കുറ്റബോധം അനുഭവിക്കുകയും ചെയ്തു. കുഞ്ഞടുത്തുണ്ടെങ്കിൽ അമ്മയ്ക്ക് ഉറങ്ങാൻ കഴിയാതെയായി. കുഞ്ഞിനെ ഉപദ്രവിക്കാൻ ഉപയോഗിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എല്ലാം വീട്ടിൽ നിന്നും ഒഴിവാക്കണം എന്നവർ അമിത നിർബന്ധം പറയാൻ തുടങ്ങി. കത്തി, തലയിണ, കയർ എന്നിവയൊന്നും വീട്ടിൽ ഉപയോഗിക്കാൻ പാടില്ല എന്നു വാശിപിടിക്കാൻ തുടങ്ങി. തുടർന്ന് വീട്ടിൽ അടുക്കളയിൽ കത്തി കണ്ടാലും എല്ലാം പേടിയായി. വല്ലാത്ത മാനസിക സങ്കർഷത്തിലായി. കുഞ്ഞിന്റെ അരികിൽ ഇരിക്കാനോ കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനോ കഴിയാതെയായി. ഉറക്കവും, വിശപ്പും ഇല്ലാതെയായി. താൻ ഒരു തെറ്റുകാരിയാണ് എന്ന ചിന്തയിൽ സ്വയം ശപിക്കാനും ജീവിക്കാൻപോലും ഇഷ്ടമില്ലാതെയുമായി.
ഒസിഡി കാരണം ഇങ്ങനെ ഒക്കെ ചിന്തിച്ചുപോകുന്ന അമ്മമാർ ഇത്തരം ക്രൂര പ്രവർത്തികൾ ഒരിക്കലും ചെയ്യാൻ സാധ്യതതയുള്ള സ്വഭാവക്കാർ ആയിരിക്കില്ല. എന്നാൽ അവരുടെ സ്വയം വിലയില്ലായ്മയും, സ്വയം ക്രൂരത നിറഞ്ഞ ഒരു മോശം വ്യക്തിയാണ് താൻ എന്ന തെറ്റായ ധാരണയുമായിരിക്കും ചിന്തകൾക്കെല്ലാം പ്രധാന കാരണം. താൻ ഒരു നല്ല അമ്മയല്ല എന്ന് വിശ്വസിച്ചു സ്വയം ശപിക്കുമെങ്കിലും കുഞ്ഞിനെ അത്രമേൽ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരു നല്ല അമ്മയായിരിക്കും യഥാർത്ഥ ജീവിതത്തിൽ അവർ.
പൊതുവേ എന്റെ കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല എന്ന നിലയിൽ എല്ലാം പെർഫെക്റ്റ് ആകണം എന്ന് നിർബന്ധമുള്ള അമ്മമാരിൽ ഒസിഡി സാധ്യത കൂടുതലാണ്. ഇങ്ങനെ പെർഫെക്ട് ആകാൻ ശ്രമിക്കുന്നത് മനസ്സിൽ സമ്മർദ്ദം ഉണ്ടാക്കും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഇല്ലാതെ വരുന്നത് ഒസിഡി യുടെ തീവ്രത കൂടാൻ കാരണമാകും.
കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (Cognitive-behavioral therapy –CBT) എന്ന മനഃശാസ്ത്ര ചികിത്സ ഒസിഡി പരിഹരിക്കാൻ വളരെ ഫലപ്രദമാണ്. ചിന്തകളിലെ പ്രശ്നങ്ങളെ കണ്ടെത്തി അവയെ നിയന്ത്രിക്കാനും മാറ്റിയെടുക്കാനും ഇതിലൂടെ സാധിക്കും. ഒരു വ്യക്തിയെന്ന നിലയിൽ സ്വന്തം വില മനസ്സിലാക്കാനും കൂടുതൽ കരുണയോടെ സ്വയം സംസാരിക്കാനും ഉള്ള പരിശീലനം നേടണം. കുറ്റബോധം കാരണമുണ്ടായ വിഷാദത്തെ പരിഹരിക്കാൻ ഇതിലൂടെ കഴിയും. ഒസിഡി ചികിത്സ നൽകാതെ പോകുന്നത് പിന്നീട് വിഷാദരോഗവും ആത്മഹത്യാ ചിന്തകളും ഒക്കെ ആളുകളിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ചികിത്സ തേടുന്ന വ്യക്തികൾ പറയാറുണ്ട് അവർ പല തവണ പറഞ്ഞിട്ടും അവരുടെ അവസ്ഥ മനസ്സിലാക്കി ചികിത്സ തേടാൻ വീട്ടിലുള്ളവർ സമ്മതിച്ചില്ല എന്ന്. മറ്റ് ഏതു ബുദ്ധിമുട്ടുകളെയുംപോലെ ഒസിഡിയും അധികം വഷളാകും മുന്നേ പരിഹരിക്കാൻ ശ്രമം നടത്തണം. അങ്ങനെയെങ്കിൽ അതനുഭവിക്കുന്ന വ്യക്തിയുടെ മനസ്സിന്റെ സമാധാനം വേഗത്തിൽ തിരിച്ചുപിടിക്കാൻ സാധിക്കും. ചികിത്സയ്‌ക്കൊപ്പം തന്നെ കുടുംബത്തിന്റെ പിന്തുണയും വളരെ പ്രധാനമാണ്.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണ്)