ന്യൂ ഇയർ തീരുമാനങ്ങൾ വെള്ളത്തിലാകുമോ? പ്രഹസനം നിർത്തിക്കോ, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
എല്ലാ വർഷവും ചില കടുത്ത തീരുമാനങ്ങളോട് കൂടിയായിരിക്കും പുതുവത്സരത്തെ വരവേൽക്കുക. ഇനി എന്നും രാവിലെ എഴുന്നേൽക്കും, പുകവലി നിർത്തും, ഭാരം കുറയ്കക്കും, മാസത്തിൽ ഒരിക്കൽ മാത്രം പുറത്തുനിന്ന് ഭക്ഷണം കഴിക്കും തുടങ്ങി ചില്ലറ തീരുമാനങ്ങളല്ല മനസ്സിൽ ഉറപ്പിക്കുന്നത്. കൂടിപ്പോയാൽ ഒരാഴ്ച, അപ്പോഴേക്കും പലരുടെയും അവസ്ഥ പഴയതുപോലെയാകും. ഈ തുടക്കത്തിൽ കാണിക്കുന്ന ആവേശം എന്തുകൊണ്ടാണ് പിന്നീട് കാണാത്തത്? തീരുമാനങ്ങൾ നന്നായി മുന്നോട്ട് കൊണ്ടുപോകാൻ എന്തൊക്കെ ചെയ്യണം?
ന്യൂ ഇയർ റെസല്യൂഷൻസ് (New Year Resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ടു പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസപ്പൊട്ടേമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുൻപു പുരാതന ബാബിലോണിയക്കാരാണ് പുതുവത്സര തീരുമാനങ്ങൾ ആദ്യമായി എടുത്തത്. ആദ്യമായി പുതുവത്സരാഘോഷങ്ങൾ നടത്തപ്പെട്ടിരുന്നതും മെസപ്പൊട്ടേമിയൻ സംസ്കാരത്തിലാണ്. ഇന്നത്തെ മാർച്ച് മാസത്തിന്റെ മധ്യത്തിൽ ആയിരുന്നു അവരുടെ പുതുവർഷം ആരംഭിച്ചിരുന്നത്. വിളകൾ നട്ടുപിടിപ്പിച്ചിരുന്ന മാസമായിരുന്നു മാർച്ച് മാസം. പുരാതന മെസപ്പൊട്ടേമിയൻ ഭാഷയിൽ അകിതു (Akitu) എന്നറിയപ്പെട്ടിരുന്ന 12 ദിവസത്തെ ആഘോഷവേളയായിരുന്നു അവരുടെ പുതുവത്സരാഘോഷം. ബാബിലോണിയക്കാർ ഈ ആഘോഷദിനങ്ങളിൽ ഒരു പുതിയ രാജാവിനെ കിരീടമണിയിക്കുകയോ അല്ലെങ്കിൽ ഭരിക്കുന്ന രാജാവിനോടുള്ള വിശ്വസ്തത വീണ്ടും ഉറക്കെ പ്രഘോഷണം ചെയ്യുകയോ ചെയ്തു. ദൈവങ്ങളോട് അവർ നടത്തിയ വാഗ്ദാനങ്ങളെ ഉറപ്പിക്കുന്നതും വീട്ടാത്ത കടങ്ങൾ അടുത്ത വർഷം വീട്ടാമെന്ന് ദൈവങ്ങൾക്ക് ഉറപ്പു നൽകുന്നതും എല്ലാം ഈ ആഘോഷവേളയിലാണ്.
മെസപ്പൊട്ടേമിയൻ സംസ്കാരത്തിലെ ആദിമ നാഗരിക ജനത തങ്ങളുടെ ദൈവങ്ങളോടു ചെയ്ത ഈ വാഗ്ദാനങ്ങളെ പുതുവർഷ തീരുമാനങ്ങൾ അല്ലെങ്കിൽ ന്യൂ ഇയർ െറസല്യൂഷൻസിന്റെ മുൻഗാമികളായി കണക്കാക്കാം. തങ്ങൾ ദൈവങ്ങളോടു ചെയ്ത വാഗ്ദാനങ്ങൾ പാലിച്ചാൽ വരുംവർഷത്തേക്ക് ദൈവങ്ങൾ അവരെ അനുഗ്രഹിക്കും. വാഗ്ദാന ലംഘനം നടത്തിയാൽ ദൈവങ്ങളുടെ പ്രീതി അവർക്കു നഷ്ടപ്പെടും. ആരും ദൈവങ്ങളെ പിണക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ ‘അകിതു’ എന്ന പുതുവർഷ ആഘോഷ ദിവസങ്ങളിൽ ദൈവങ്ങളോടു ചെയ്ത വാഗ്ദാനങ്ങളിൽ ഉറച്ചുനിന്നു. സർവ നാഗരികതകളുടെയും അഗ്രഗാമിയാണ് മെസപ്പൊട്ടേമിയൻ നാഗരികത എന്ന ബാബിലോണിയൻ സംസ്കാരം. പുരാതന മെസപ്പൊട്ടേമിയയിൽനിന്ന് ദൈവങ്ങളോടു പുതു വർഷത്തിൽ നടത്തുന്ന വാഗ്ദാനങ്ങളും ആഘോഷവും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു പിടിച്ചു. സംസ്കാരങ്ങളിൽനിന്ന് സംസ്കാരങ്ങളിലേക്കു കൈമറിഞ്ഞ്, ജനതകളിൽനിന്നു ജനതകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ ആചാരങ്ങൾ പുതുവർഷ തീരുമാനങ്ങളുടെയും നവവത്സരാഘോഷങ്ങളുടെയും രൂപമാർജിച്ച്, ആധുനിക ലോകത്ത് ഇന്നും ജീവിക്കുന്നു.
ബിസി 46 ൽ ജൂലിയസ് സീസർ ജനുവരി 1 പുതുവത്സര ദിനമായി പ്രഖ്യാപിച്ചു. ഈ കലണ്ടറാണ് ജൂലിയൻ കലണ്ടർ എന്നറിയപ്പെട്ടത്. ജനുവരിക്ക് ആ പേരു ലഭിച്ചത് ‘ജാനസ്’ ദേവനിൽനിന്നാണ്. രണ്ടു മുഖങ്ങൾ ഉള്ള റോമൻ ദൈവമാണ് ജാനസ്. ഒരു മുഖം ഭാവിയിലേക്കും ഒരു മുഖം ഭൂതകാലത്തിലേക്കും നോക്കുന്നു. ജനുവരി ഒന്നിന് റോമാസാമ്രാജ്യത്തിൽ ഉദ്യോഗസ്ഥർ ചക്രവർത്തിയോട് തങ്ങളുടെ വിശ്വസ്തത ഊട്ടിയുറപ്പിക്കുന്നതിനായി വാഗ്ദാനങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. കോടതികൾ പകുതി ദിവസം അടച്ചിടുകയും പുതുവത്സരദിനം അവധിയായി കണക്കാക്കപ്പെടുകയും ചെയ്തു. പാശ്ചാത്യ സംസ്കാരത്തിന് അടിത്തറ പാകിയത് റോമാസാമ്രാജ്യവും ഗ്രീക്കോ റോമൻ തത്വചിന്തകളുമായിരുന്നു. പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്ത് ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിത്തീരുകയും പുതുവത്സരാഘോഷങ്ങൾ ക്രിസ്ത്യൻ സംസ്കാരത്തിലേക്ക് ഉൾച്ചേർക്കപ്പെടുകയും ചെയ്തു.
പുതിയ ലക്ഷ്യങ്ങളെ സ്ഥാപിക്കാനും പുതുവത്സര തീരുമാനങ്ങൾ എടുക്കാനും ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണ്?
വ്യത്യസ്ത ആളുകൾക്ക് ഉത്തരം വ്യത്യസ്തമായിരിക്കാം. എങ്കിലും പുതുവർഷ തീരുമാനങ്ങൾ എടുക്കുന്നവരുടെ കാര്യത്തിൽ പൊതുവായ ചില ഘടകങ്ങളുണ്ട്. പുതുവർഷ തീരുമാനങ്ങളുടെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ‘ഫ്രഷ് സ്റ്റാർട്ട് എഫക്ട്’ (Fresh Start Effect). ആധുനികലോകത്തിൽ പുതുവർഷത്തെ ഒരു വലിയ ലാൻഡ്മാർക്ക് അല്ലെങ്കിൽ ചരിത്രത്തിലെ സവിശേഷം മുഹൂർത്തം ആയിട്ടാണ് കണക്കാക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തോട് അനുബന്ധിച്ച് തങ്ങളുടെ അഭിലാഷലക്ഷ്യങ്ങൾ പിന്തുടരാൻ ‘ഫ്രഷ് സ്റ്റാർട്ട് എഫക്ട്’ വ്യക്തികളെ പ്രേരിപ്പിക്കുന്നു. പുതുവർഷം പോലെ ഒരു നിർണായകമായ മുഹൂർത്തം പുതിയ മാറ്റങ്ങൾക്കുള്ള സ്വാഭാവിക അവസരമായി ഒരു വ്യക്തി കാണുന്നു.
ലക്ഷ്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക സമയപരിധിയുമായി ലക്ഷ്യങ്ങളെ ബന്ധിപ്പിക്കുന്നത് ലക്ഷ്യപൂർത്തീകരണത്തിനും ലക്ഷ്യത്തിനുവേണ്ടി കൃത്യമായി അധ്വാനം ചെയ്യുന്നതിനും ഒരു വ്യക്തിയുടെ മനസ്സിനെ സന്നദ്ധമാക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൃത്യമായ സമയപരിധി നിശ്ചയിക്കാത്ത ലക്ഷ്യങ്ങളെക്കാൾ കൃത്യമായ സമയപരിധി നിശ്ചയിക്കുന്ന ലക്ഷ്യങ്ങൾ വിജയത്തിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, പുതുവർഷം പോലെയുള്ള ഒരു മുഹൂർത്തവും ഒരു നവവർഷം തങ്ങളുടെ മുൻപിലുണ്ട് എന്ന ബോധ്യവും കൃത്യമായി ലക്ഷ്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കാനും പ്രവർത്തനങ്ങൾ ആരംഭിക്കാനും ഒരു വ്യക്തിയെ തീവ്രമായി പ്രചോദിപ്പിക്കുന്നു. ഇതാണ് ‘ഫ്രഷ് സ്റ്റാർട്ട് എഫക്ട്’ എന്ന മനശാസ്ത്ര പ്രതിഭാസം പുതുവർഷ തീരുമാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന്റെ തത്വം.
തങ്ങളുടെ ജീവിതത്തിന് അർഥം കണ്ടെത്തുക എന്നുള്ളത് അടിസ്ഥാനപരമായ ഒരു മനുഷ്യപ്രകൃതിയാണ്. ലക്ഷ്യങ്ങൾ വ്യക്തിക്ക് ദിശയും പ്രചോദനവും നൽകുന്നു. വ്യക്തിഗതമായ പുരോഗതിക്കും വളർച്ചയ്ക്കും വേണ്ടിയുള്ള അടിസ്ഥാന ആഗ്രഹത്താൽ പ്രചോദിതനായ മനുഷ്യൻ ജീവിതത്തിന് അർഥം കണ്ടെത്താനുള്ള അന്തർലീനമായ പ്രചോദനത്താൽ ആവേശിതനായി ജീവിതത്തിൽ ലക്ഷ്യങ്ങളെ സ്ഥാപിക്കുന്നു. തന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണം തന്റെ സ്വത്വബോധവുമായി മനുഷ്യമനസ്സ് കൂട്ടിയിണക്കുന്നു. ഇത് പുതിയ പുതിയ ലക്ഷ്യങ്ങളെ കണ്ടെത്താനും പ്രചോദിതനായി അതിനെ പിന്തുടരാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു.
ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ലക്ഷ്യ പൂർത്തീകരണത്തിനായി ഒരു ടീമായി പ്രവർത്തിക്കുക ആധുനിക കാലത്തെ സമൂഹങ്ങളുടെ പൊതുസ്വഭാവമാണ്. കൂട്ടായ വിജയത്തിന് പരസ്പരം പങ്കിടുന്ന ലക്ഷ്യങ്ങൾ അത്യന്താപേക്ഷിതമാണ്. ലക്ഷ്യങ്ങളെ നിശ്ചയിക്കുന്നതും അതിനെ പ്രചോദിതമായി പിന്തുടരുന്നതും തലച്ചോറിലെ ആനന്ദകേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ആനന്ദവും ലഹരിയും പകരുന്ന ന്യൂറോ ട്രാൻസ്മിറ്റർ എന്നറിയപ്പെടുന്ന ഡോപ്പമീനാണ് (Dopamine). ഈ ആനന്ദകേന്ദ്രങ്ങളിൽനിന്ന് ഉൽപാദിതമാകുന്നത്. ലക്ഷ്യങ്ങൾ പിന്തുടരുന്നത് നമ്മുടെ വികാരങ്ങളെ നിർണായകമായി സ്വാധീനിക്കുന്നുവെന്ന് ന്യൂറോ സയൻസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷ്യം കൈവരിക്കുന്നതുപോലെ തന്നെ ആനന്ദദായകമാണ് ഒരു ലക്ഷ്യത്തെ പിന്തുടരുന്നത്. അതിനാൽ ലക്ഷ്യത്തെ പിന്തുടരുന്ന വ്യക്തി ഒരുതരം ആനന്ദവും ലഹരിയും പോസിറ്റീവായ ചിന്തകളും ഒക്കെ അനുഭവിക്കുന്നുണ്ട്. ഇതൊക്കെ കൂടിയാണ് പുതുവർഷ തീരുമാനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന മന:ശാസ്ത്രം
‘ഫോർഡ്സ് ഹെൽത്ത്’ അമേരിക്കയിൽ നടത്തിയ ഒരു സർവേ അനുസരിച്ച് ഏറ്റവും കൂടുതലായി എടുക്കപ്പെടുന്ന പുതുവർഷ തീരുമാനം ഫിറ്റ്നസും ശരീരഭാരം കുറയ്ക്കലും ആണ്. 36% പേർ അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. സർവേയിൽ പങ്കെടുത്ത 55 % ആളുകളും അടുത്ത വർഷത്തേക്കുള്ള അവരുടെ തീരുമാനങ്ങളിൽ ശാരീരികക്ഷമതയ്ക്കു തുല്യമായ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകണമെന്ന അഭിപ്രായക്കാരായിരുന്നു. ഈ സർവേയിൽ പങ്കെടുത്ത 60% വ്യക്തികളും ഒരു പുതുവർഷ തീരുമാനം എടുക്കണം എന്ന കാര്യത്തിൽ തങ്ങൾക്ക് ഒരു നിർബന്ധ ബുദ്ധി ഉണ്ട് എന്നും തങ്ങൾ അങ്ങനെയൊരു തീരുമാനമെടുക്കാനായി സമൂഹത്താൽ പ്രചോദിതമായി എന്നും സമ്മതിക്കുന്നു. ഈ സർവേയിൽ പങ്കെടുത്ത 66% പേർ വരാനിരിക്കുന്ന വർഷത്തേക്ക് മൂന്നോ അതിലധികമോ ലക്ഷ്യങ്ങൾ തങ്ങൾക്കുണ്ട് എന്ന കാര്യവും പങ്കുവയ്ക്കുന്നു. അമേരിക്കയിൽ നടന്ന ഒരു സർവേയാണ് എങ്കിലും ഈ സർവേയിലൂടെ പുറത്തുവന്ന ഫലങ്ങൾക്ക് ആഗോള മാനങ്ങളുണ്ട്.
എന്തുകൊണ്ടാണ് പുതുവർഷ തീരുമാനങ്ങൾ പരാജയപ്പെടുന്നത്?
വലിയൊരു ശതമാനം പുതുവർഷ തീരുമാനങ്ങളും ലക്ഷ്യത്തിലെത്താറില്ല. വലിയ ആവേശത്തോടെ എടുക്കുന്ന തീരുമാനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വ്യക്തികൾ പലപ്പോഴും പരാജയപ്പെടുന്നു. എന്തുകൊണ്ടാണ് നമുക്കു പുതുവർഷ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും അതുവഴി നമ്മുടെ ജീവിതത്തെ മാറ്റിത്തീർക്കാനും സാധിക്കാതെ വരുന്നത്?. അമേരിക്കയിൽ നടത്തിയ ചില പഠനങ്ങൾ പറയുന്നത് ഏതാണ്ട് 16 % ആളുകളും തങ്ങളുടെ പുതുവർഷ തീരുമാനങ്ങളിൽ പരാജയപ്പെടുന്നു എന്നാണ്.
പുതുവർഷ തീരുമാനങ്ങൾ കൈവരിക്കുന്നതിൽ വ്യക്തികൾ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ‘ഫാൾസ് ഹോപ്പ് സിൻഡ്രോം’ (False Hope Syndrome) എന്ന് മന :ശാസ്ത്രത്തിൽ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. പലപ്പോഴും വ്യക്തികൾ അവരുടെ തീരുമാനങ്ങളെ സംബന്ധിച്ചിടത്തോളം അമിത ആത്മവിശ്വാസം മനസ്സിൽ വളർത്തിയെടുക്കുകയും തങ്ങളുടെ സാഹചര്യങ്ങളെയും പരിസ്ഥിതിയെയും കുറിച്ച് യാഥാർഥ്യബോധമില്ലാതെ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്യും. തങ്ങൾ ഉദ്ദേശിക്കുന്ന വേഗത്തിൽ ലക്ഷ്യങ്ങളെ പിന്തുടരാൻ കഴിയാതെ വരുമ്പോൾ വ്യക്തികൾ നിരാശയിലേക്കു പതുക്കെപ്പതുക്കെ വഴുതി വീഴുകയും ലക്ഷ്യങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കുകയും അവസാനം തീരുമാനങ്ങളെ പൂർണമായി ഉപേക്ഷിക്കുകയും ചെയ്യും.
ഒരു ലക്ഷ്യത്തെ പിന്തുടരുമ്പോൾ നിഷേധാത്മകമായ ചിന്തകൾ പ്രചോദനത്തെ പിന്നോട്ടു വലിക്കാം. പലപ്പോഴും ഈ നിഷേധാത്മകമായ ചിന്തകൾ സുഹൃത്തുക്കളിൽനിന്നോ, സമൂഹത്തിൽനിന്നോ, ഓൺലൈൻ ലോകത്തു നിന്നോ ഒക്കെ മനസ്സിൽ നുഴഞ്ഞുകയറുകയും ലക്ഷ്യത്തെ പിന്തുടരുന്നതിൽനിന്നും ലക്ഷ്യപ്രാപ്തിയിൽനിന്നും വ്യക്തിയെ തടയുകയും ചെയ്യും.
മാറ്റത്തിന്റെ സമയത്തെയോ മാറ്റത്തിന്റെ ആവശ്യകതയോ കണക്കിലെടുക്കാതെ പുതുവർഷ തീരുമാനങ്ങൾ എടുക്കുന്നത് പലപ്പോഴും പരാജയത്തിൽ കലാശിക്കാറുണ്ട്. ജീവിതം ഒരു മാറ്റം ആവശ്യപ്പെടുന്ന സമയത്തും സാഹചര്യത്തിലും ഉചിതമായ രീതിയിൽ പുതുവർഷ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതു മൂലം വ്യക്തികൾക്ക് പ്രചോദനം ക്രമേണ നഷ്ടപ്പെടുന്നു.
തടസ്സങ്ങൾ പ്രതീക്ഷിക്കാതെ പുതുവർഷ തീരുമാനങ്ങൾ എടുക്കുന്നതും പരാജയത്തിന് മറ്റൊരു കാരണമാണ്. ഏതു ലക്ഷ്യത്തെ പിന്തുടരുമ്പോഴും മുൻകൂട്ടി കാണാത്ത ഒട്ടേറെ തടസ്സങ്ങൾ ഉയർന്നു വന്നേക്കാം. ഈ തടസ്സങ്ങളെ സമയോചിതമായി കൃതഹസ്തതയോടെ പരിഹരിക്കുന്നതിലാണ് ലക്ഷ്യത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. തടസ്സങ്ങളെ പ്രതീക്ഷിക്കാതെ അമിത ആത്മവിശ്വാസത്തോടെ എടുക്കുന്ന തീരുമാനങ്ങൾ വേഗത്തിൽ പരാജയം രുചിക്കാറാണു പതിവ്.
പലപ്പോഴും ഒരു വലിയ ലക്ഷ്യത്തെ മുൻനിർത്തിയെടുക്കുന്ന തീരുമാനങ്ങളെ കൃത്യമായി നടപ്പിൽ വരുത്തുന്നതിൽ വ്യക്തി പരാജയപ്പെടുന്നു. ആസൂത്രണത്തിന്റെ പരാജയം ഇതിൽ വലിയൊരു ഘടകമാണ്. കൃത്യമായി നടപ്പിൽ വരുത്താവുന്ന, കൃത്യമായ സമയപരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന, വ്യത്യസ്ത ഘട്ടങ്ങളായി തങ്ങളുടെ പ്രവർത്തന പദ്ധതികളെ നിർവചിക്കാൻ കഴിയാത്തതും ക്രമാനുഗതമായി ഓരോ പ്രവർത്തന ഘട്ടത്തെയും പൂർത്തിയാക്കാൻ കഴിയാത്തതും ലക്ഷ്യപരാജയത്തിലേക്കു വഴിതെളിക്കുന്നു.
വലിയ ആവേശത്തോടെ പുതുവർഷ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ തങ്ങളുടെ കൈവശമുള്ള വിഭവങ്ങളെക്കുറിച്ചോ സമയത്തെക്കുറിച്ചോ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചോ വസ്തുനിഷ്ഠമായി പലപ്പോഴും വിലയിരുത്താറില്ല. സമയക്കുറവും വിഭവങ്ങളുടെ അഭാവവും പ്രചോദനരാഹിത്യവും പരാജയങ്ങളിലേക്കു നയിക്കുമ്പോൾ വ്യക്തികൾ പലപ്പോഴും നിരാശരാവുകയും തങ്ങളുടെ പുതുവർഷതീരുമാനങ്ങളിൽ നിന്നു പിന്തിരിയുകയും ചെയ്യാറുണ്ട്.
എങ്ങനെ പുതുവർഷ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാം
പുതുവർഷ തീരുമാനങ്ങൾ എടുക്കുന്നത് ഒരിക്കലും അമിതാവേശത്തോടുകൂടി ആകരുത്. വ്യക്തി എന്ന നിലയിൽ തന്റെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് യാഥാർഥ്യബോധത്തോടെ നടപ്പിൽ വരുത്താവുന്ന പുതുവർഷ തീരുമാനങ്ങൾ മാത്രമേ എടുക്കാൻ പാടുള്ളൂ. അമിത ആത്മവിശ്വാസത്തെക്കാൾ പ്രായോഗികതയ്ക്കാണ് ഇവിടെ മുൻതൂക്കം നൽകേണ്ടത്. ഓരോ വ്യക്തിക്കും ലഭ്യമായ സമയവും വിഭവങ്ങളും ചുറ്റുപാടുകളും വ്യത്യസ്തമാണ്. അതിനാൽത്തന്നെ തങ്ങളുടെ സാഹചര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ പുതുവർഷ തീരുമാനങ്ങളെ നിർവചിക്കണം.
ലക്ഷ്യം കൈവരിക്കാൻ ഉള്ള വഴിയിൽ ഒട്ടേറെ തടസ്സങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും അതിനാൽ. തടസ്സങ്ങളെ നേരിടാനുള്ള മാനസിക തയാറെടുപ്പു നടത്തേണ്ടത് ആവശ്യമാണ്. ലക്ഷ്യങ്ങളെ പിന്തുടരുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളെ പ്രായോഗിക ബുദ്ധിയിൽ മുൻകൂട്ടി കാണുകയും പരിഹാരമാർഗങ്ങൾ ആലോചിച്ചുറപ്പിക്കുകയും ചെയ്യണം.
എടുക്കുന്ന പുതുവർഷ തീരുമാനങ്ങളെ നടപ്പിൽ വരുത്തുന്നതിന് കൃത്യമായ ഒരു പദ്ധതി ആസൂത്രണം ചെയ്യണം. ലക്ഷ്യപൂർത്തീകരണത്തിനുള്ള യാത്രയെ വിവിധ ഘട്ടങ്ങളായി തിരിക്കുകയും ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് എന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യണം. ഒരു വലിയ ലക്ഷ്യത്തെ തേടിയുള്ള യാത്ര ഒട്ടേറെ ഘട്ടങ്ങൾ ഉള്ള ഒരു പദ്ധതിയായി മാറുമ്പോൾ പ്രചോദനത്തിന്റെ വിളക്ക് പലപ്പോഴും മനസ്സിൽ കെടാതെ സൂക്ഷിക്കാൻ കഴിയും.
നിങ്ങളുടേതിനു സമാനമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സുഹൃത്തുക്കളെ കണ്ടെത്തുകയും പരസ്പരം പ്രചോദിപ്പിക്കുകയും ചെയ്യുക എന്നത് നല്ലൊരു ആശയമാണ്. ആധുനിക സമൂഹങ്ങളിൽ ഓൺലൈൻ കൂട്ടായ്മകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത്തരം ഗ്രൂപ്പുകൾ സജീവമാണ്. സമാനമായ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളുകളുമായി തുടർച്ചയായി ബന്ധപ്പെടുന്നത് ഈ ലക്ഷ്യത്തെക്കുറിച്ചുള്ള ധാരണകളെ മനസ്സിൽ ഉറപ്പിക്കുകയും പ്രചോദനത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കുകയും ചെയ്യും.
നിങ്ങൾ എടുക്കുന്ന പുതുവർഷ തീരുമാനങ്ങളെക്കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നത് ഗുണപ്രദമാണ്. നിങ്ങൾ ഒരു പുതുവർഷ തീരുമാനമെടുത്തതായി നിങ്ങളോട് ഏറ്റവുമടുത്ത വ്യക്തികൾ അറിയുന്നു എന്നതുകൊണ്ടുതന്നെ നിങ്ങളുടെ പ്രചോദനം കത്തിജ്വലിക്കും. തങ്ങൾ മറ്റുള്ളവരുടെ മുൻപിൽ വച്ച് പ്രഖ്യാപിച്ച ആശയങ്ങൾ പ്രാവർത്തികമാക്കേണ്ടത് തങ്ങളുടെ കടമയാണ് എന്നുള്ള ചിന്ത മനസ്സിൽ വേരു പിടിക്കും. ഇത് വലിയൊരു ആത്മപ്രചോദനം വ്യക്തികൾക്കു പ്രദാനം ചെയ്യാറുണ്ട് പദ്ധതികളുടെ വിജയത്തെക്കുറിച്ചുള്ള ദൈനംദിന വിലയിരുത്തലും വളരെ പ്രധാനമാണ്. ദിനംപ്രതി ലഭിക്കുന്ന ഒരു ചെറിയ പുരോഗതിപോലും ദീർഘനാളത്തെ കാലയളവിൽ വലിയ മാറ്റങ്ങൾക്കു കാരണമാകും.
പുതുവർഷ തീരുമാനങ്ങളുടെ ചരിത്രവും മന:ശാസ്ത്രവും നാം പരിശോധിച്ചു കഴിഞ്ഞു. നാഗരികതകളുടെ അമ്മയായ മെസപ്പൊട്ടമിയൻ സംസ്കാര കാലത്തുനിന്ന് മതപരമായ വിശ്വാസങ്ങളുടെ പരിവേഷത്തോടുകൂടി ആരംഭിച്ച പുതുവർഷ തീരുമാനങ്ങൾ എടുക്കുന്ന സമ്പ്രദായം ആധുനിക സമൂഹത്തിൽ പുതിയ പരിവേഷങ്ങൾ ആർജിച്ച് ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു. തന്നെത്തന്നെ പുതുക്കിപ്പണിയാനും മാറ്റിത്തീർക്കാനും തന്റെ ജീവിതത്തിന് അർഥം കണ്ടെത്താനും ഒരു ലക്ഷ്യത്തെ പിന്തുടരുമ്പോൾ ഉള്ള ആനന്ദാനുഭൂതി അനുഭവിക്കാനും ഉള്ള മനുഷ്യന്റെ സ്വാഭാവിക വാസനകളാണ് പുതുവർഷ തീരുമാനങ്ങളെ സൃഷ്ടിക്കുന്നത്. ഈ നൈസർഗിക വാസനകളെ ഭാവാത്മകമായി ഉപയോഗിക്കുകയും അതുവഴി ജീവിതപുരോഗതി കൈവരിക്കുകയും ചെയ്യുക എന്നത് ആധുനിക സമൂഹത്തിൽ തന്നെത്തന്നെ അടയാളപ്പെടുത്തുന്നതിന് ഒരു വ്യക്തിയെ പ്രാപ്തനാക്കും.