വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ

വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട്, ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചു. കഴിഞ്ഞമാസം മുതൽ അടിവയർ വലുതായി കൊണ്ടിരിക്കുകയാണ്. ഗ്യാസ് ആണെന്ന് കരുതി സമാധാനിച്ചു കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം മുതൽ വയറ്റിനുള്ളിൽ അനക്കം ശ്രദ്ധിച്ചത്. നാലു മക്കളെ പ്രസവിച്ച തനിക്ക് ഞെട്ടലോടെ ആ സത്യം മനസ്സിലായി, ഗ്യാസ് അല്ല ഒരു കുഞ്ഞാണ് തന്റെ വയറ്റിൽ വളർന്നു വരുന്നതെന്ന്. ഭർത്താവിനോട് പോലും കാര്യം പറയാതെ, അദ്ദേഹത്തെ പുറത്ത് നിർത്തിയിട്ടാണ്  അവർ ഈ വിവരം എന്നോട് പറഞ്ഞത്.

65 വയസ്സുള്ള ആ അമ്മയ്ക്ക് സ്വാഭാവികമായും ഗർഭധാരണത്തിനുള്ള സാധ്യത ഇല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി വയറ്റിൽ ഇനി എന്തെങ്കിലും വളർച്ച ഉണ്ടോ എന്ന് നോക്കാനായി സ്കാൻ ചെയ്യാൻ പറഞ്ഞു വിട്ടു. കൂടാതെ വൈകിയാണെങ്കിലും പീഡനത്തിന്റെ എന്തെങ്കിലും ലക്ഷണം ഉണ്ടോ എന്നുകൂടി പരിശോധിക്കനായി ഗൈനക്കോളജിസ്റ്റിന്റെ സഹായവും തേടി.

ADVERTISEMENT

“നിങ്ങൾ ഊഹിച്ചത് ശരിയാണ്” ഗർഭത്തിന്റെ ഒരു ലക്ഷണവും ഇല്ലെന്നു മാത്രമല്ല സ്കാനിംഗിൽ മറ്റൊന്നും കണ്ടെത്താനുമായില്ല. എന്നാൽ തന്നെ അയൽപക്കത്തെ ഒരാൾ പീഡിപ്പിച്ചു എന്ന് പറയുന്നിടത്ത് അത് നിസ്സാരമായി തള്ളിക്കളയാൻ പറ്റുകയില്ലല്ലോ. തന്നെയുമല്ല നിയമനടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. മക്കളെല്ലാവരും വിദൂരതയിലുള്ള, ഭർത്താവിന് ഒപ്പം കഴിയുന്ന സ്ത്രീ, തന്നെ അയൽവാസി പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണം എന്നെ വിഷമവൃത്തത്തിലാക്കി. ഭർത്താവിനോട് ചോദിക്കാൻ അവരൊട്ടു സമ്മതിക്കുന്നുമില്ല.

സ്കാൻ കഴിഞ്ഞ ഉടനെ ഞാൻ ഈ അമ്മയെ വിളിച്ച് ഗർഭം ഒന്നുമില്ല എന്ന് അറിയിച്ചപ്പോഴാണ് അവരുടെ പെരുമാറ്റത്തിലെ വ്യതിയാനം ശ്രദ്ധിച്ചത്. അതുവരെ സങ്കടപ്പെട്ടിരുന്ന അവർ പെട്ടെന്ന് കോപാകുലയായി. ഡോക്ടറും കൂടി ചേർന്ന് നടത്തുന്ന ഒരു ചതിയാണോ ഇത് എന്നാണ് എന്നോട് ചോദിച്ചത്. "നിങ്ങളുടെ സ്കാനിംഗിൽ തെളിഞ്ഞില്ല എന്ന് വെറുതെ പറഞ്ഞിട്ട്,  ഞാൻ പറയുന്നതും അനുഭവിച്ചതും ഇപ്പോൾ അനുഭവിക്കുന്നതും ഒന്നും ശരിയല്ലന്നാണോ പറയുന്നത്."  
"ആ മനുഷ്യന്റെ സ്പർശം ഞാൻ അനുഭവിച്ചതാണ്. ഗന്ധം വരെ എനിക്ക് ഓർത്തെടുക്കാൻ കഴിയും. ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസമില്ലാത്തതിന് ഞാനെന്തു ചെയ്യാനാണ്." ഞാൻ അവരെ ഒരുവിധം സമാധാനിപ്പിച്ചു.  ഇതേക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടിയെടുക്കാം എന്ന് ഉറപ്പ് നൽകി. അടുത്തദിവസം നാട്ടിലുള്ള മകനെ കൂട്ടി വരുവാനും പറഞ്ഞു. 

AI Generated image
ADVERTISEMENT

പിറ്റേദിവസം മകനോടും ഭർത്താവിനോടും കാര്യങ്ങൾ എല്ലാം വിശദമായി സംസാരിച്ചു. ഇങ്ങനെയൊരു സംഭവം വീട്ടിൽ വച്ച് നടക്കുവാൻ സാധ്യതയില്ലെന്നും മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ സുരക്ഷാ ക്യാമറകൾ ഉണ്ടെന്നും, അത് പലതവണ പരിശോധിച്ചിട്ടും അതിൽ ഈ പറയുന്ന അതിക്രമങ്ങൾ ഒന്നും തന്നെ നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ല എന്നും മകൻ കൂട്ടിച്ചേർത്തു. മിഥ്യാബോധം അഥവാ ഡെല്യൂഷൻ എന്നത് ഒരു വിശ്വാസമാണ്. അചഞ്ചലമായ വിശ്വാസം. നാം അതിനെതിരായി എന്തൊക്കെ തെളിവുകൾ നിരത്തിയാലും അത് തെറ്റാണെന്ന് മനസ്സിലാക്കാനാവാത്ത വിധം വിശ്വാസം അവരെ ഭരിക്കുന്ന അവസ്ഥ. ഈ അമ്മ കള്ളം പറയുകയല്ല പിന്നെയോ അവർ പറയുന്ന കാര്യങ്ങൾ അവർക്ക് അനുഭവ ഭേദ്യമാകയാണ് ചെയ്യുന്നത്.

വയറ്റിലെ ചില മൂളലുകളും മുരൾച്ചകളും ഒക്കെ സാധാരണയായി ഉണ്ടാകുന്നതാണ്. എന്നാൽ ഡെല്യൂഷൻ ഉള്ളവർ ഇത്തരം സാധാരണയായി ഉണ്ടാകുന്ന അനുഭവങ്ങൾക്ക് മറ്റൊരു അർഥം കൊടുക്കുകയാണ് ചെയ്യുന്നത്. അവർ ഉള്ള ഒന്നിനെ തെറ്റായി വ്യാഖ്യാനിക്കുകയും, വിശ്വസിക്കുകയുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. സൈക്കോസിസ് ഇനത്തിൽപ്പെട്ട രോഗങ്ങളുടെ പ്രധാന ലക്ഷണം തന്നെയാണ് ഡെല്യൂഷൻ. ഇതോടൊപ്പം ഉണ്ടായ ഹാലൂസിനേഷനാണ്, മുകളിൽ വിവരിച്ച സംഭവത്തിൽ ആ സ്ത്രീയുടെ അനുഭവത്തിൽ ഉണ്ടായ സ്പർശവും ഗന്ധവും എല്ലാം. ഇത് മാത്രമല്ല വിചിത്രമായ മറ്റ് അനുഭവങ്ങൾ പങ്കുവെച്ചും  രോഗികളെത്താറുണ്ട്. കൊതുകു കുത്തി തിണർത്ത പാടുകാണിച്ച് എന്നെ നശിപ്പിക്കുവാനായി അയൽവാസി എച്ച്ഐവി വൈറസ് കുത്തിവെച്ചു എന്ന അനുമാനത്തിൽ എത്തിയ മറ്റൊരു രോഗിയുടെ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞതുപോലെ 'വിശ്വാസം അതല്ല എല്ലാം' എന്ന് പറഞ്ഞത്.

ADVERTISEMENT

ഇത്തരം രോഗാവസ്ഥ ഉള്ളവർ പോലീസിൽ പരാതിപ്പെട്ടാലുള്ള അവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേപോലെതന്നെ യഥാർത്ഥത്തിൽ പീഡനം നടന്ന ഒരു കേസ് ആണെങ്കിൽ ശരിയാംവണ്ണം നോക്കാതെ അത് മനോരോഗത്തിന്റെ ലക്ഷണമാണ് എന്നു പറഞ്ഞ് അനാവശ്യമായി മരുന്നുകൾ നൽകുന്ന സാഹചര്യവും ഉണ്ടാകാം. അതുകൊണ്ട് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയെ മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ച്, വിശദമായി കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ചെയ്യേണ്ടത്. ക്രൈം കൈകാര്യം ചെയ്യുന്ന പോലീസുകാർക്കും നിയമ നീതിന്യായ വ്യവസ്ഥയ്ക്കും  ഇങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് അറിവില്ലെങ്കിൽ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേർന്നേക്കാം. അനുഭവങ്ങളും വിശ്വാസങ്ങളും ഇഴകീറി പരിശോധിച്ചാൽ മാത്രമേ ഇത് മനസ്സിലാകൂ. ശാസ്ത്രം പുരോഗമിക്കുമ്പോൾ പരമ്പരാഗത രീതികൾ മുറുകെ പിടിക്കാതെ പാശ്ചാത്യ നാടുകളെപ്പോലെ മനോരോഗ വിദഗ്ധരെയും കൂടി ഉൾപ്പെടുത്തി കുറ്റാന്വേഷണം നടത്തുന്ന രീതി നമ്മുടെ നാട്ടിലും അവലംബിക്കുന്നതാണ് അഭികാമ്യം. ഫോറൻസിക് സൈക്യാട്രി എന്നൊരു വിഭാഗം പുതിയതായി പല യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്നുമുണ്ട്. ചുരുക്കത്തിൽ ഒരാളുടെ വിശ്വാസമോ അനുഭവമോ മാത്രം അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ തീരുമാനിക്കാതെ പറയുന്ന ആളിന്റെ മാനസിക നില കൂടി പഠിക്കേണ്ടതുമുണ്ട് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്.
(ലേഖിക കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം) 

English Summary:

The Case That Changed Everything: When Trust Isn't Enough in Medical Diagnosis. Trust Isn't Enough When Delusions Masquerade as Reality in Assault Cases.