ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തിരിച്ചറിയും എന്നു മാത്രമല്ല. കിടപ്പറയിലെ നിങ്ങളുടെ പെർഫോമൻസ് എത്രമാത്രം എന്നു കണക്കു കൂട്ടാനും കഴിയുന്ന സ്മാർട്ട് കോണ്ടം ഉടൻ വിപണിയിലെത്തും.
ലൈംഗികബന്ധത്തിന് എത്ര കലോറി നിങ്ങൾ കത്തിച്ചു കളഞ്ഞു എന്നും ഈ ഗർഭനിരോധന ഉറ വെളിപ്പെടുത്തും.‘ഐ കോൺ സ്മാർട്ട് കോണ്ടം’ എന്നു പേരിട്ടിരിക്കുന്ന ഇതിന് 80 ഡോളറാണ് വില. ലിംഗത്തിന്റെ അടിയില്‍ ആണിത് വയ്ക്കേണ്ടത്. മറ്റ് സെക്സ് ടോയിസിനെ കാഴ്ചയിൽ അനുകരിക്കുന്ന ഐകൊൺ, വളയത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണമാണ്. സാധാരണ ഗർഭനിരോധന ഉറയോടൊപ്പം ലഭിക്കാവുന്നതാണിത്. ഗൊണോറിയ, ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങളെ കണ്ടുപിടിക്കാനും ഈ സ്മാർട്ട് കോണ്ടത്തിനു കഴിയും. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ( Sexually Transmitted Disease) തിരിച്ചറിഞ്ഞാൽ ഇതിൽ ഒരു പർപ്പിൾ ലൈറ്റ് തെളിയും.
ഭാരം കുറഞ്ഞതും വാട്ടർ റസിസ്റ്റന്റുമായ ഉപകരണമാണിത്. ഇതിൽ ഒരു നാനോപിയും ബ്ലൂടൂത്തും ഉണ്ട്. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകും. ലൈംഗികബന്ധം നീണ്ടു നിൽക്കേണ്ട സമയം, വേഗത എല്ലാം ഇതിൽ ഉൾപ്പെടും.
എല്ലാ വിവരങ്ങളും ഈ ഉപകരണം രേഖപ്പെടുത്തി വയ്ക്കും. ലോകത്തൊടു നിങ്ങൾക്ക് ഇത് പങ്കുവയ്ക്കണമെങ്കിൽ അതുമാവാം. രഹസ്യമായി സൂക്ഷിക്കണമെങ്കിൽ അതുമാവാം.
ഐ കോൺ കോണ്ടം ഈ വർഷമവസാനം വിപണിയിലെത്തും ഇതിനോടകം ഒൻപതു ലക്ഷം പേരുടെ ഓർഡർ ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണ് സ്മാർട്ട് കോണ്ടത്തിന്റെ നിർമാതാക്കൾ.
Read More : Health and Sex