ലൈംഗികത എന്നാല്‍ ആസ്വദിക്കാനുള്ളതാണ്. സ്ത്രീയും പുരുഷനും അത് ഒരുപോലെ ആസ്വദിച്ചാല്‍ മാത്രമേ ലൈംഗികത പൂര്‍ണതയില്‍ എത്തുകയുള്ളൂ. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. അതെ, അങ്ങനെയൊരു വശം കൂടിയുണ്ട് ലൈംഗികതയ്ക്ക്.
സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില സംഗതികള്‍ കൂടിയുണ്ട്. നിസ്സാരമെന്നു കരുതുന്ന അത് ചിലപ്പോള്‍ നല്‍കുക എട്ടിന്റെ പണിയുമാകും. അത് എന്തൊക്കെയെന്നു നോക്കാം.
ചെറിയ മുറിവുകള്‍
ലൈംഗികബന്ധത്തിനിടയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒന്നാണ് ഈ മുറിവുകള്‍. ഇത് സ്ത്രീക്കും പുരുഷനും സംഭവിക്കാം. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളില്‍ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ലിംഗത്തിന് ഒടിവ്
സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും.
പുകച്ചില്‍
ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലര്‍ക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ് ഫോര്‍പ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏര്‍പെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.
ലിംഗത്തിലെ ചുവപ്പ് പാടുകള്‍
ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മ്മാര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന capillary hemorrhaging ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്.
Read More : Health and Sex