ലൈംഗികബന്ധത്തിനിടയിലെ രസം കൊല്ലിയാണ് പരിക്കുകള്‍. പലപ്പോഴും ഇതിനെ മിക്കവരും കാര്യമാക്കിയെടുക്കില്ല. എങ്കിലും ചില അവസരങ്ങളില്‍ ഇത് ഗൗരവമുള്ളതായി കാണപ്പെടാറുണ്ട്. നാണം കാരണം ഇതിനു ചികിത്സ തേടാതെ മുള്ളുകൊണ്ട് എടുക്കേണ്ടത് ഒടുവില്‍ സൂചി കൊണ്ട് എടുക്കേണ്ട അവസ്ഥ ഉണ്ടാകാറുമുണ്ട്. സെക്സിനിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകള്‍ എന്തൊക്കെയെന്നു നോക്കാം.
യോനിയിലെ മുറിവുകള്‍
വളരെ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ഇത്. ചിലപ്പോള്‍ ഇത് അണുബാധയ്ക്കും ബ്ലീഡിങിനും കാരണമാകുകയും ചെയ്യും. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുമ്പോഴാണ് ഇത് സംഭവിക്കുക. മിക്കപ്പോഴും ഇത് സ്വാഭാവികമായി ഉണങ്ങാറുമുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പ്രശ്നമായി മാറാറുണ്ട്.
മലദ്വാരത്തില്‍ പോറലുകള്‍
ഇവിടെയും വില്ലന്‍ ആവശ്യമായ ലൂബ്രിക്കേഷന്‍ ഇല്ലാതെ വരുന്നതുതന്നെ. യോനിയിലെ പോലെ ഇവിടെ സ്വാഭാവികമായി ലൂബ്രിക്കേഷന്‍ ഉണ്ടാവാറില്ല. അതിനാല്‍ തന്നെ കൃത്രിമ ലൂബ്രിക്കേഷന്‍ ഉപയോഗിച്ചു വേണം സെക്സില്‍ ഏര്‍പ്പെടാന്‍. യോനിയെ അപേക്ഷിച്ചു മലദ്വാരത്തില്‍ ബാക്ടീരിയ സാന്നിധ്യം കൂടുതലാകും. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകുന്ന മുറിവുകള്‍ ഗൗരവമുള്ളതാണ്.
യോനിയില്‍ ചൊറിച്ചില്‍, വേദന
ഇത് വളരെ സാധാരണമാണ്. ലൈംഗികബന്ധത്തിനു ശേഷം ഇളം ചൂടു വെള്ളത്തില്‍ യോനി കഴുകുന്നത് നല്ലതാണ്. വേദന കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ടു മരുന്നുകള്‍ വാങ്ങാം.
ലിംഗത്തില്‍ ഒടിവ്
ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. ബന്ധപ്പെടുന്ന സമയത്തെ രക്തപ്രവാഹം കൊണ്ടാണ് ലിംഗം വലുതാകുന്നത്. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ ലിംഗം സെക്സ് വേളയില്‍ ഒടിയാറുണ്ട്. സ്ത്രീകള്‍ മുകളില്‍ വരുന്ന പോസിഷനുകളില്‍ ആണ് ഇത് സംഭവിക്കുന്നത്.
സന്ധിവേദന
വളരെയധികം ആയാസം ഉണ്ടാകുന്ന ഒന്നാണ് സെക്സ്. കാലുകള്‍ക്കും തുടയ്ക്കുമാണ് സെക്സ് വേളയില്‍ ഏറ്റവുമധികം ആയാസം. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിനുശേഷം സന്ധി വേദന കാണാറുണ്ട്. ചെറിയ വ്യായാമങ്ങള്‍, നടത്തം എന്നിവ ശീലമാക്കിയാല്‍ ഇതിനു പരിഹാരമാകും. അല്ലെങ്കില്‍ പൊസിഷന്‍ മാറ്റി പരീക്ഷിക്കാം.
ഹൃദയാഘാതം
സെക്സിനിടയില്‍ ഹൃദയാഘാതം സംഭവിച്ച വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. നെഞ്ചു വേദന, എന്തെകിലും അസ്വസ്ഥത എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട ശേഷം മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.
തെന്നി വീഴുക
ദമ്പതികള്‍ ഒന്നിച്ചു കുളിക്കുന്നതിനിടയില്‍ ബാത്ത്റൂമില്‍ തെന്നി വീണുണ്ടാകുന്ന അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഒന്നിച്ചു കുളിക്കാന്‍ ദമ്പതികള്‍ ശ്രമിക്കുമ്പോള്‍ കഴിവതും സോപ്പ് ഉപയോഗിക്കാതെ ഇരിക്കുക. ഒരല്‍പം ശ്രദ്ധ ഇവിടെ പാലിച്ചാല്‍ അപകടം ഒഴിവാക്കാം.
വൃത്തിയില്ലാത്ത സ്ഥലങ്ങളിലെ സെക്സ്
വീട്ടിലെ കാര്‍പെറ്റ്, അടുക്കളമേശ, കാര്‍ എന്നിവിടങ്ങള്‍ സെക്സിന് തിരഞ്ഞെടുക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇവിടെ നിന്നുള്ള അണുക്കള്‍ ചിലപ്പോള്‍ സെക്സിനു ശേഷം നിങ്ങൾക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ചൊറിച്ചില്‍, ചുവന്നു തടിക്കുക എന്നിവ ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ചു സ്വകാര്യഭാഗങ്ങള്‍ കഴുകുക, അല്ലെങ്കില്‍ ഒരു ആന്റിബാക്ടീരിയൽ ക്രീം സ്ഥിരമായി ഉപയോഗിക്കുക.
Read More : Health and Sex