ഉദ്ധാരണക്കുറവ് സ്ത്രീയെയും പുരുഷനെയും ബാധിക്കുന്നത് എങ്ങനെ?
ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാം. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമാകുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക എന്നിങ്ങനെ സെക്സിലെ രസം കെടുത്താന്‍
ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാം. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമാകുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക എന്നിങ്ങനെ സെക്സിലെ രസം കെടുത്താന്‍
ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാം. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമാകുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക എന്നിങ്ങനെ സെക്സിലെ രസം കെടുത്താന്‍
ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാം. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമാകുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക എന്നിങ്ങനെ സെക്സിലെ രസം കെടുത്താന്‍ കാരണമാകുന്ന പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം.
പ്രായഭേദമന്യേ ആര്‍ക്കും ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ നാല്‍പതുവയസ്സ് കഴിഞ്ഞവരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. സെക്‌ഷ്വല്‍ ഡിസ്ഫങ്ഷന്‍ സ്ത്രീയെയും പുരുഷനെയും പല തരത്തിലാണ് ബാധിക്കുക.
പുരുഷന്മാരില്‍ - മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, സ്‌ട്രെസ്സ്, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാം. സെക്സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ്ഫന്ഷന്‍ (erectile dysfunction). ഉദ്ധാരണം സംഭവിക്കുമ്പോള്‍ ശരീരത്തില്‍ മൊത്തം അതിന്റെ പ്രവര്‍ത്തനം സംഭവിക്കുന്നുണ്ട്. തലച്ചോറ്, ഹോര്‍മോണ്‍, രക്തക്കുഴലുകള്‍ എന്നിങ്ങനെ ഒരുപാട് ഭാഗങ്ങളുടെ പ്രവര്‍ത്തനമാണ് ഉദ്ധാരണത്തിലേക്ക് എത്താന്‍ സഹായിക്കുന്നത്. മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, വിഷാദം, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രെസ് എന്നിങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് പുരുഷന്മാരിലെ ഈ പ്രശ്നത്തിന് പിന്നില്‍. ഇത് തുടരുമ്പോള്‍ അത് പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും വിഷാദത്തിനും കാരണമാകും.
ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഈ അവസരത്തില്‍ തേടാം. ലിംഗത്തിലേക്കുള്ള രക്തയോട്ടം കൂടാനുള്ള മരുന്നുകള്‍ കഴിക്കുക വഴി ഉദ്ധാരണക്കുറവ് ഒരുപരിധി വരെ അതിജീവിക്കാം. മസ്സാജ് തെറാപ്പി, അക്യൂപങ്‌ചര്‍, പെല്‍വിക് വ്യായാമങ്ങള്‍ എന്നിവ വഴിയും ഈ പ്രശ്നം പരിഹരിക്കാം. ദുശീലങ്ങള്‍ ഒഴിവാക്കി, നല്ല പോഷകസമ്പന്നമായ ആഹാരം, വ്യായാമം എന്നിവയിലൂടെയും ഉദ്ധാരണപ്രശ്നങ്ങളെ അതിജീവിക്കാം.
സമാനമായ മറ്റൊരു പ്രശ്നമാണ് ശീഘ്രസ്ഖലനം. പങ്കാളി ഉദ്ധാരണത്തിലേക്കു കടക്കും മുന്‍പ് പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്. പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം, നെര്‍വുകളുടെ പ്രശ്നം, മൂത്രത്തില്‍ അണുബാധ, മദ്യപാനം, സ്‌ട്രെസ് എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. പെല്‍വിക് ഫ്ലോര്‍ വ്യായാമങ്ങള്‍, ലൈംഗികബന്ധത്തിന് മുൻപായി സ്വയംഭോഗം ചെയ്യുക, സെക്സില്‍ എന്തെങ്കിലും പുതുമതേടുക എന്നിങ്ങനെ പല രീതികള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാം.
താല്പര്യം ഇല്ലായ്മ (low libido)യും സെക്സിലെ രസം കെടുത്തും. പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിലെ വ്യത്യാസം, സ്‌ട്രെസ്, ഉറക്കക്കുറവ്, ജീവിതചര്യകളിലെ അപാകതകള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 300- 350 ng/dL വന്നാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കും. പലതരം മരുന്നുകളുടെ ഉപയോഗം മുതൽ സ്‌ട്രെസ് കൂടുന്നത് പോലും ഇതിനു കാരണങ്ങള്‍ ആയി പറയാം. വിഷാദരോഗം, മറ്റു രോഗങ്ങള്‍ എന്നിവയുണ്ടായാലും സെക്സില്‍ താൽപര്യം കുറയാം.
സ്ത്രീകളില്‍ - സ്ത്രീകള്‍ക്ക് ഏതു പ്രായത്തില്‍ വേണമെങ്കിലും ഉദ്ധാരണക്കുറവ് ഉണ്ടാകാം. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നതാണ് ഇതില്‍ പ്രധാനം. മെനോപോസ്, പ്രസവം, ശസ്ത്രക്രിയ, റെഡിയേഷന്‍ തെറാപ്പി എന്നിവ നടത്തിയ സ്ത്രീകള്‍ക്ക് ഈ പ്രശ്നം നേരിടാം. ഈസ്ട്രജൻ തെറാപ്പിയാണ് സാധാരണ ഇതിനു പ്രതിവിധിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വജൈനല്‍ ക്രീം, ടാബ്‌ലറ്റുകൾ എന്നിവയും നിര്‍ദേശിക്കാറുണ്ട്. പ്രായക്കൂടുതല്‍, പ്രമേഹം, വിഷാദം, ലൈംഗികബന്ധത്തിലെ താളപ്പിഴ എന്നിവയും ഇതിനു കാരണമാണ്. Dyspareunia എന്നാണു വേദനാജനകമായ സെക്സിനെ വിളിക്കുന്നത്. ലൈംഗികബന്ധത്തിനg മുന്‍പോ ശേഷമോ ഉണ്ടാകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം.