കിടപ്പറയിൽ സ്ത്രീ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ
ലൈംഗികതയിൽ ഓരോരുത്തർക്കും ഇഷ്ടാനിഷ്ടങ്ങളുണ്ട്. ചിലർ ദീർഘനേരം നീളുന്ന പൂർവകേളികൾ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർക്ക് എല്ലാം വേഗം തീർക്കുന്നതാവും ഇഷ്ടം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാൻ യുകെയിലെ ഒരു പ്രമുഖ സെക്സ് ടോയ് കമ്പനി ഒരു സർവേ നടത്തി ‘സെക്‌ഷ്വൽ

ലൈംഗികതയിൽ ഓരോരുത്തർക്കും ഇഷ്ടാനിഷ്ടങ്ങളുണ്ട്. ചിലർ ദീർഘനേരം നീളുന്ന പൂർവകേളികൾ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർക്ക് എല്ലാം വേഗം തീർക്കുന്നതാവും ഇഷ്ടം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാൻ യുകെയിലെ ഒരു പ്രമുഖ സെക്സ് ടോയ് കമ്പനി ഒരു സർവേ നടത്തി ‘സെക്‌ഷ്വൽ ഹാപ്പിനെസ്സ് സ്റ്റഡി 2019’ എന്നു പേരിട്ട ഈ സർവേയിലെ രസകരങ്ങളായ ചില കണ്ടെത്തലുകളിതാ.
∙ലൈംഗിക ബന്ധത്തിൽ, പുരുഷന്മാരിൽ പത്തിൽ ഒൻപതു പേർക്കും രതിമൂർച്ഛ അനുഭവപ്പെടുമ്പോൾ സ്ത്രീകളിൽ പത്തിൽ ഏഴുപേർക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നത്. യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മൂവായിരം പേരിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
∙ലൈംഗികതയ്ക്കിടയിൽ സെൽഫ് കോൺഷ്യസ് ആകുന്നതിനെ വെറുക്കുന്നു എന്ന് 30 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. അതുപോലെ പൂർവകേളികൾ (foreplay) മതിയാകാത്തതും രതിമൂർച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങൾ വരുന്നതും ഇഷ്ടപ്പെടുന്നില്ല എന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.
∙ പൂർവകേളികൾ മതിയാകാത്തത് സ്ത്രീകളിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പ്രധാനഭക്ഷണത്തിനു മുൻപ് നല്‍കുന്ന ഒരു അപ്പിറ്റൈസർ പോലെയാണത്. ലൈംഗികത സന്തോഷം നിറഞ്ഞതാകാൻ പൂർവകേളികൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്.
∙ഒരു സ്ത്രീക്ക് പ്രസവശേഷം തന്റെ ശരീരത്തെക്കുറിച്ച് അത്ര ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. താൻ എങ്ങനെയാണെന്ന ചിന്ത പലപ്പോഴും ഉണ്ടാകും. ഈ അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനിൽനിന്നു കേൾക്കാൻ ആഗ്രഹിക്കില്ല. പുരുഷൻ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫർട്ടബിൾ ആക്കുകയും എല്ലാ അപൂർണതയോടും കൂടി അവളെ സ്നേഹിക്കുകയും വേണം.
∙ പുരുഷൻ തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക. നിങ്ങൾ കിടപ്പറയിൽ എങ്ങനെയാണെന്നും എത്ര പേരുമായി മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേൾക്കാൻ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല.
∙രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്. സ്ത്രീയുടെ രതിമൂർച്ഛയെപ്പറ്റി നിരവധി കേട്ടുകേൾവികൾ ഉള്ളതിനാൽ, ആകാംക്ഷ കൊണ്ടാവും ചോദിക്കുന്നത്. എന്നാൽ സ്ത്രീയോട് ഇതേക്കുറിച്ച് ആവർത്തിച്ചു ചോദിക്കുന്നത് ഒഴിവാക്കണം.
∙ജി സ്പോട്ടിനു വേണ്ടി ആഴത്തിൽ പരതാതിരിക്കുക. ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്ന അറിവുകൾ വച്ച് ഇതു ചെയ്യുന്നത് ഒഴിവാക്കുക. എത്ര ആഴത്തിൽ ഒരു സ്ത്രീയെ അറിയണം എന്നത് തികച്ചും വ്യക്തിപരമാണ്.
∙ സ്ത്രീശരീരം ഒരു നിലം പോലെ ഉഴുതുമറിക്കുന്നവരുണ്ട്. അവളുടെ ശരീരത്തെ മാത്രമല്ല മറ്റു കഴിവുകളെയും അറിയേണ്ടതാണ് എന്നും മറക്കാതിരിക്കുക.
∙സെക്സിനെക്കുറിച്ചുള്ള പ്രാഥമിക വിവരം പോൺസൈറ്റുകളിൽ നിന്നാണ് മിക്കവർക്കും ലഭിക്കുന്നത്. എന്നാൽ അതിൽ കാണുന്നതെല്ലാം യഥാർഥ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതല്ല എന്നോർക്കുക.