ഉദ്ധാരണക്കുറവ് അകറ്റാൻ നട്സ് ശീലമാക്കൂ
പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ് അല്ലെങ്കില്‍ ഇറക്ടൈൽ ഡിസ്ഫങ്ഷൻ. ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇതിനു സാധിക്കും. എന്നാല്‍ എന്താണ് മിക്കപ്പോഴും ഈ പ്രശ്നത്തിനു കാരണം ? ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ നന്നായി ബാധിക്കാറുണ്ട്. ശാരീരികപ്രശ്നങ്ങളും

പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ് അല്ലെങ്കില്‍ ഇറക്ടൈൽ ഡിസ്ഫങ്ഷൻ. ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇതിനു സാധിക്കും. എന്നാല്‍ എന്താണ് മിക്കപ്പോഴും ഈ പ്രശ്നത്തിനു കാരണം ?
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ നന്നായി ബാധിക്കാറുണ്ട്. ശാരീരികപ്രശ്നങ്ങളും കാരണമാകാറുണ്ട്. എന്നാല്‍ ഇതിനു വീട്ടില്‍തന്നെ പ്രതിവിധി ഉണ്ടെന്ന് അറിയാമോ ?
നട്സ് കഴിക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരമേകും എന്നാണ് പുതിയ പഠനം. 60 ഗ്രാം നട്സ് കഴിച്ചാല്‍തന്നെ അത് ലൈംഗികബന്ധത്തിന് സഹായിക്കുമെന്നാണ് പറയുന്നത്. ന്യൂട്രിയന്റ്സ് എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു.
40 വയസ്സിനിടയില്‍ രണ്ടു ശതമാനം പുരുഷൻമാരെയും 40-70 വയസ്സിനിടയില്‍ 52 % പുരുഷന്മാരെയും 80 കഴിഞ്ഞാല്‍ 85 % പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്. പുകവലി, വ്യായാമം ഇല്ലായ്മ, ഡയറ്റിലെ അപാകതകള്‍ എന്നിവ ഇതിനു കാരണമാകുന്നുണ്ട്. 83 പുരുഷന്മാരില്‍ അടുത്തിടെ ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇവരെ രണ്ടായി തിരിച്ച് ഒരുകൂട്ടര്‍ക്ക് അനിമല്‍ ഫാറ്റ് കൂടുതല്‍ അടങ്ങിയ ആഹാരവും രണ്ടാമത്തെ കൂട്ടര്‍ക്ക് വാള്‍നട്സ്, ഹസല്‍നട്സ്, ആല്‍മണ്ട് എന്നിവ അടങ്ങിയ ഡയറ്റും നിർദേശിച്ചു. പതിനാല് ആഴ്ചകളാണ് ഇവരെ നിരീക്ഷിച്ചത്. നട്സ് കൂടുതല്‍ കഴിച്ചവര്‍ക്ക് അവരുടെ ലൈംഗികജീവിതം കൂടുതല്‍ മെച്ചപ്പെട്ടതായി അനുഭവപെട്ടു. ഇതാണ് നട്സ് കഴിക്കുന്നത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ലൈംഗികപ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ഗവേഷകര്‍ പറയാന്‍ കാരണം.
English summary: Eating nuts can be beneficial for sexual and erectile dysfunction