കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവരുണ്ട്. ഇതിനു പിന്നിലെ കാരണങ്ങൾ പലതാണ്. മാനസിക അടുപ്പമില്ലായ്മ മുതൽ പല രോഗങ്ങൾ വരെ ലൈംഗിക തളർച്ചയിലേക്കു നയിക്കും. കാരണം കണ്ടെത്തി ചികിത്സിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുമുള്ളു. ലൈംഗികത തളരുന്നതിനു പിന്നിലെ ചില കാരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവരുണ്ട്. ഇതിനു പിന്നിലെ കാരണങ്ങൾ പലതാണ്. മാനസിക അടുപ്പമില്ലായ്മ മുതൽ പല രോഗങ്ങൾ വരെ ലൈംഗിക തളർച്ചയിലേക്കു നയിക്കും. കാരണം കണ്ടെത്തി ചികിത്സിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുമുള്ളു. ലൈംഗികത തളരുന്നതിനു പിന്നിലെ ചില കാരണങ്ങൾ മനസ്സിലാക്കാം.

വിഷാദം

ADVERTISEMENT

ലൈംഗികപ്രശ്നമുള്ള 40 ശതമാനം പേരിലെയും യഥാർഥ വില്ലൻ വിഷാദമാണ്. ഇത് ലൈംഗിക താൽപര്യക്കുറവിലേക്കു നയിക്കുകയും ഒടുവിൽ ശേഷിക്കുറവായി മാറുകയും ചെയ്യും. 

ഉത്കണ്ഠ

പലരിലും ഉണ്ടകുന്ന ഒരു പ്രശ്നമാണ് ഈ ഉത്കണ്ഠ. ലൈംഗികതയെ കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയും അതിന്റെ വകഭേദമായ പെർഫോമൻസ് ആങ്സൈറ്റിയും ലൈംഗികതയെ തളർത്തിക്കളയാനേ ഉപകരിക്കൂ.

ബൈപോളാർ ഡിസോർഡർ

ADVERTISEMENT

ഈ മാനസിക പ്രശ്നമുള്ളവരിലെ മാനിയ എന്ന അമിതലൈംഗിക സ്വഭാവരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

സ്കീസോഫ്രീനിയ

മാനസിക പ്രശ്നങ്ങൾക്കും മനോരോഗങ്ങൾക്കും യഥാസമയം ചികിത്സ തേടിയാൽ അവ മൂലമുള്ള ലൈംഗികപ്രശ്നങ്ങൾ ഒരളവോളം പ്രതിരോധിക്കാൻ കഴിയും. സ്കീസോഫ്രീനിയ എന്ന മനോരോഗബാധ ലൈംഗികതയെ മരവിപ്പിക്കും. രോഗചികിത്സയ്ക്കൊപ്പം ഇവിടെ ലൈംഗിക ചികിത്സയും വേണം.

ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ

ADVERTISEMENT

ഈ വ്യക്തിത്വ വൈകല്യം ലൈംഗികാതിക്രമങ്ങൾക്കു കാരണമാകാറുണ്ട്.

പുകവലിയും മദ്യപാനവും

പതിവായി പുകവലിക്കുന്ന നാലിലൊരാൾക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാം. അതുപോലെ പതിവായ മദ്യപാനം ലൈംഗികശേഷിയിൽ 50 ശതമാനം വരെ കുറവു വരുത്തും. മദ്യപാനവും പുകവലിയും ഒരുമിച്ചു ചേർന്നാൽ ലൈംഗികതയെ വേഗത്തിൽതന്നെ തളർത്തിക്കളയും. 

പ്രമേഹം

ലൈംഗികതയെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹം നിയന്ത്രണവിധേയമാകാതെ പോയാൽ ഇത് ലൈംഗികതയെ സാരമായി ബാധിക്കും. ചിലരിൽ ഉദ്ധാരണംവരെ നഷ്ടമായെന്നും വരാം.

കരൾ രോഗങ്ങൾ

കരൾ രോഗങ്ങൾ മൂലം സെക്സ് ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങൾ താൽപര്യനഷ്ടത്തിനു കാരണമായി മാറും.

English Summary: Reasons Behind Sexual Dysfunction