ബോധ, അബോധ മനസ്സുകൾക്കിടയിലെ രാജവീഥിയാണ് സ്വപ്‌നങ്ങൾ എന്നു പറഞ്ഞതു സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌, ആ രാജവീഥിയിൽ, ലൈംഗികതയ്ക്കു വലിയ ഇടമാണുള്ളത്. ഒരാൾ ആഗ്രഹിക്കുന്ന ലൈംഗികതയും ജീവിതത്തിൽ അനുഭവിക്കുന്ന ലൈംഗികതയും തമ്മിലുള്ള അന്തരമാണ് പല ലൈംഗിക സ്വപ്നങ്ങളുടെയും ആധാരമെന്നു വാദമുണ്ട്. ലൈംഗിക ജീവിതത്തിൽ

ബോധ, അബോധ മനസ്സുകൾക്കിടയിലെ രാജവീഥിയാണ് സ്വപ്‌നങ്ങൾ എന്നു പറഞ്ഞതു സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌, ആ രാജവീഥിയിൽ, ലൈംഗികതയ്ക്കു വലിയ ഇടമാണുള്ളത്. ഒരാൾ ആഗ്രഹിക്കുന്ന ലൈംഗികതയും ജീവിതത്തിൽ അനുഭവിക്കുന്ന ലൈംഗികതയും തമ്മിലുള്ള അന്തരമാണ് പല ലൈംഗിക സ്വപ്നങ്ങളുടെയും ആധാരമെന്നു വാദമുണ്ട്. ലൈംഗിക ജീവിതത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോധ, അബോധ മനസ്സുകൾക്കിടയിലെ രാജവീഥിയാണ് സ്വപ്‌നങ്ങൾ എന്നു പറഞ്ഞതു സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌, ആ രാജവീഥിയിൽ, ലൈംഗികതയ്ക്കു വലിയ ഇടമാണുള്ളത്. ഒരാൾ ആഗ്രഹിക്കുന്ന ലൈംഗികതയും ജീവിതത്തിൽ അനുഭവിക്കുന്ന ലൈംഗികതയും തമ്മിലുള്ള അന്തരമാണ് പല ലൈംഗിക സ്വപ്നങ്ങളുടെയും ആധാരമെന്നു വാദമുണ്ട്. ലൈംഗിക ജീവിതത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോധ, അബോധ മനസ്സുകൾക്കിടയിലെ രാജവീഥിയാണ് സ്വപ്‌നങ്ങൾ എന്നു പറഞ്ഞതു സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌, ആ രാജവീഥിയിൽ, ലൈംഗികതയ്ക്കു വലിയ ഇടമാണുള്ളത്. ഒരാൾ ആഗ്രഹിക്കുന്ന ലൈംഗികതയും ജീവിതത്തിൽ അനുഭവിക്കുന്ന ലൈംഗികതയും തമ്മിലുള്ള അന്തരമാണ് പല ലൈംഗിക സ്വപ്നങ്ങളുടെയും ആധാരമെന്നു വാദമുണ്ട്. ലൈംഗിക ജീവിതത്തിൽ അസാധ്യമായതു പലതും സ്വപ്നങ്ങളിൽ  സാധ്യം. സാക്ഷാത്കരിക്കാൻ സാധിക്കാത്ത ആഗ്രഹങ്ങളുടെ പുറത്തു വരലാണ് സ്വപ്‌നങ്ങൾ എന്നൊരു വ്യാഖ്യാനമുണ്ടുതാനും.

തലച്ചോറിലേക്കു നൂറുകണക്കിനു രതിരൂപകങ്ങളാണ് ദിവസവും എത്തുന്നത്. സ്‌പർശം, ദൃശ്യം, ശബ്‌ദം എന്നിങ്ങനെ രതിരൂപകങ്ങൾ എന്തുമാകാം. അവ തലച്ചോറിൽ കെട്ടിക്കിടക്കുകയും സ്വപ്‌നങ്ങളിൽ തുളുമ്പിപ്പോവുകയും ചെയ്യാം. സ്വപ്‌നം കാണുമ്പോൾ ശരീരം ശാന്തമായ അവസ്ഥയിലായിരിക്കില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ലൈംഗിക സ്വപ്‌നങ്ങളിൽ ലൈംഗികാവയവങ്ങൾ ഉത്തേജിക്കപ്പെടുന്നു. തലച്ചോറിനൊപ്പം ശരീരവും സ്വപ്‌നത്തിൽ സജീവഭാഗമാകുന്നു എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. 

ADVERTISEMENT

സെക്സോളജി എന്ന ശാഖയ്ക്ക് ഇന്ത്യയിൽ മേൽവിലാസമുണ്ടാക്കിക്കൊടുത്ത ഡോ. പ്രകാശ് കോത്താരി സംസാരിക്കുന്നു:

എന്താണ് സ്വപ്‍നം ?

ഉറക്കത്തെ നോൺ റാപ്പിഡ് ഐ മൂവ്മെന്റ് (എൻആർഇഎം) എന്നും റാപ്പിഡ്  ഐ മൂവ്മെന്റ് (ആർഇഎം) എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഇതിൽ എൻആർഇഎം ഉറക്കത്തിൽ നാലു ഘട്ടങ്ങളിലാണ് ഉണ്ടാവുക. കണ്ടതും കേട്ടതും അനുഭവിച്ചതുമായ  കാര്യങ്ങൾ ദീർഘകാല ഓർമശേഖരത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നത് ഇത്തരം ഉറക്കത്തിന്റെ അവസാന ഘട്ടത്തിലാണ്. 

ലൈംഗിക അതൃപ്‌തിക്കു പരിഹാരം തേടി സമീപിക്കുന്നവരോട് അവർ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചു ചോദിക്കാറുണ്ട്.പാമ്പുകളെ സ്വപ്‌നം കാണുന്നവർക്കിടയിൽ തൃപ്‌തിക്കുറവുള്ളതായി എന്റെ ചികിത്സാ അനുഭവങ്ങൾ ചേർത്തു വയ്ക്കുമ്പോൾ തോന്നിയിട്ടുണ്ട്

അതേസമയം, ആർഇഎം ഉറക്കത്തിൽ നേത്രചലനം കൂടുതലായിരിക്കും. ഈ ഘട്ടത്തിലാണ് നാം സ്വപ്‌നങ്ങൾ  കൂടുതലും കാണുന്നത്. വികാരങ്ങൾക്കും വിചാരങ്ങൾക്കും ക്രിയാത്മകതയ്ക്കും കൂടുതൽ പ്രാധാന്യമുള്ള ഘട്ടമാണിത്. പകൽ ആലോചിച്ച പല കാര്യങ്ങൾക്കും ഉത്തരമോ പുതിയ ആശയമോ ഈ ഘട്ടത്തിൽ ലഭിച്ചെന്നിരിക്കും. ആർഇഎം ഉറക്കത്തിന്റെ വേളയിൽ ഒരു വ്യക്തിയിൽ ശാരീരികവും മാനസികവുമായ കാരണങ്ങളെത്തുടർന്നുണ്ടാകുന്ന പ്രകടനങ്ങളാണ് സ്വപ്‌നങ്ങൾ എന്നാണ് ഞാൻ കരുതുന്നത്. 

ADVERTISEMENT

എന്തുകൊണ്ടാണ് ലൈംഗിക സ്വപ്‌നങ്ങൾ കാണുന്നത്?

ഒരാൾ കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങളും അയാൾക്ക് എത്തിപ്പിടിക്കാനാകാത്ത കാര്യങ്ങളും സ്വപ്‌നങ്ങളുടെ നിർമിതിയിൽ ഘടകങ്ങളാകുന്നു എന്നുവേണം കരുതാൻ. ആഗ്രഹങ്ങളെല്ലാം എത്തിപ്പിടിക്കുക അസാധ്യം. സ്വാഭാവികമായും ലൈംഗികമോഹങ്ങൾ സ്വപ്‌നങ്ങളിൽ ഇടംപിടിക്കും. ഭാവനകൾക്കൊപ്പം ഹോർമോണുകളും ലൈംഗിക സ്വപ്‌നങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കൗമാരക്കാരിൽ സെക്‌സ് ഹോർമോണുകൾ കൂടുതലാണ്. ഭാവനകൾ ചിറകു വിടർത്തുന്ന കാലമാണത്. അതിനാൽ കൗമാരക്കാരത്തിൽ ലൈംഗിക സ്വപ്‌നങ്ങളും കൂടും. ഇരുപതു വയസ്സിനു ശേഷം അത്തരം സ്വപ്‌നങ്ങൾ കുറയും. 

ഡോ. പ്രകാശ് കോത്താരി

ഒരാൾ കാണുന്ന ആകെ സ്വപ്‌നങ്ങളിൽ ലൈംഗിക സ്വപ്‌നങ്ങൾ എത്രമാത്രം വരും?

എളുപ്പം ഉത്തരം കണ്ടെത്താവുന്ന ചോദ്യമല്ല ഇത്. എങ്കിലും, ഒരാളുടെ സ്വപ്‌നങ്ങളിൽ ഏതാണ്ടു  മുപ്പതു ശതമാനത്തോളവും ലൈംഗികതയുമായി ബന്ധമുള്ള സ്വപ്‌നങ്ങളാണെന്നാണ് എന്റെ നിഗമനം. വ്യക്തികളും സാഹചര്യങ്ങളുമനുസരിച്ച് വ്യത്യസ്‌തമാണു സ്വപ്‌നങ്ങളും വിവിധതരം സ്വപ്‌നങ്ങളുടെ തോതും. 

നേരത്തേയുണ്ടാകുന്ന രതിമൂർച്ഛ പ്രധാനപ്പെട്ട വിഷയമാണ്; ജലദോഷം പോലെ സാധാരണമാവുകയാണ്. അതു പരിഹരിക്കാൻ സാമാന്യ ബുദ്ധിയാണ് ആദ്യം വേണ്ടത്

ADVERTISEMENT

ലൈംഗിക സ്വപ്‌നങ്ങൾ ഏതു പ്രായത്തിലാണ് കൂടുതലായി കാണുന്നത്?

നേരത്തേ പറഞ്ഞതുപോലെ കൗമാരപ്രായത്തിലാണ് ഇത്തരം സ്വപ്‌നങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ചെറിയ പ്രായത്തിൽ ശാരീരിക കാരണങ്ങളാകാം ലൈംഗിക സ്വപ്‌നങ്ങളിലേക്കു നയിക്കുക. എന്നാൽ, മുതിർന്ന പ്രായത്തിൽ ശാരീരികമായ കാരണങ്ങളെക്കാൾ മാനസിക കാരണങ്ങളായിരിക്കും ഇത്തരം സ്വപ്‌നങ്ങൾക്കു വഴിയൊരുക്കുക. 45 വയസ്സു കഴിയുമ്പോൾ ലൈംഗിക ഹോർമോണുകൾ കുറഞ്ഞു തുടങ്ങും. മുതിർന്ന ആളുകളിൽ ലൈംഗിക സ്വപ്‌നങ്ങൾ മനോനിലയെ ആശ്രയിച്ചിരിക്കും. വിഷാദം, രോഗങ്ങൾ എന്നിവ ലൈംഗിക താൽപര്യവും  ലൈംഗിക സ്വപ്‌നങ്ങളും കുറയ്ക്കും. 

വര: ഗോപികൃഷ്ണൻ

പുരുഷൻമാർ കാണുന്നതരം ലൈംഗിക സ്വപ്‌നങ്ങൾ തന്നെയാണോ സ്ത്രീകളും കാണുന്നത്?

ലൈംഗിക സ്വപ്‌നങ്ങൾക്കു സ്ത്രീപുരുഷ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, ഉറക്കത്തിലോ, സ്വപ്‌നത്തിലോ ഉള്ള രതിമൂർച്ഛ സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് കൂടുതലായി അനുഭവിക്കാനാവുക. പുരുഷൻമാരിൽ ശാരീരികബന്ധത്തിനുള്ള താൽപര്യം കൂടുതൽ പ്രകടമാണെങ്കിൽ, സ്ത്രീകൾ സ്നേഹവും പ്രണയവും കരുതലുമാണ് കൂടുതൽ ആഗ്രഹിക്കുന്നത്. സെക്‌സിനായി പുരുഷന്മാർ സ്നേഹം നൽകുമ്പോൾ, സ്നേഹത്തിനായി സ്ത്രീകൾ സെക്‌സ് നൽകുന്നു. സ്വപ്നങ്ങളിലെ രതിമൂർച്ഛ ഇരുവരിലും വ്യത്യസ്‌തമായിരിക്കാനുള്ള കാരണം ഇതാണ്. 

ലൈംഗിക തൃപ്‌തിയും ലൈംഗിക സ്വപ്‌നങ്ങളും തമ്മിൽ ബന്ധമുണ്ടോ?

ലൈംഗികതൃപ്‌തി ബോധമനസ്സിൽ ലഭിക്കുന്നതാണ്. ലൈംഗിക സ്വപ്‌നങ്ങൾ ഉപബോധമനസ്സിൽ സംഭവിക്കുന്നതാണ് രണ്ടും തമ്മിൽ നേരിട്ടു ബന്ധമില്ല. രണ്ടും തലച്ചോർ കേന്ദ്രീകരിച്ചാണ് അനുഭവപ്പെടുക എന്നതാണ് അവ തമ്മിലുള്ള സാമ്യം. ലൈംഗിക അതൃപ്‌തിക്കു പരിഹാരം തേടി സമീപിക്കുന്നവരോട് അവർ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചു  ചോദിക്കാറുണ്ട്. പാമ്പുകളെ സ്വപ്‌നം കാണുന്നവർക്കിടയിൽ തൃപ്‌തിക്കുറവുള്ളതായി എന്റെ ചികിത്സാ അനുഭവങ്ങൾ ചേർത്തു വയ്ക്കുമ്പോൾ തോന്നിയിട്ടുണ്ട്. ലൈംഗിക സംതൃപ്‌തിക്കായി ചികിത്സ തേടിയെത്തുന്നവരിൽ പത്തിലൊരാൾ വീതമെങ്കിലും പാമ്പുകളെ സ്വപ്‌നം കാണുന്നതായാണ് അനുഭവം. 

പ്രായമേറിയ ശേഷവും ഇത്തരം സ്വപ്‌നങ്ങൾ കാണുന്നത് ലൈംഗിക തൃപ്‌തിക്കുറവിന്റെ സൂചനയാണോ? 

സിഗ്‌മണ്ട് ഫ്രോയിഡിന്റെ  പഠനങ്ങൾ അങ്ങനെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പുതിയ സിദ്ധാന്തങ്ങൾ ഈ വാദം അംഗീകരിക്കുന്നില്ല. 

ശീഘ്രസ്ഖലനം, സ്വപ്‌നസ്ഖലനം എന്നിവ പാപബോധത്തിനു കരണമാകുന്നുണ്ടോ? അവ മാനസികമായി നമ്മെ ബാധിക്കാറുണ്ടോ?

ശീഘ്രസ്ഖലനം എന്നതു തന്നെ തെറ്റായ പദമാണ്. വേഗത്തിലുണ്ടാകുന്ന രതിമൂർച്ഛയാണത്. നേരത്തേയുണ്ടാകുന്ന രതിമൂർച്ഛ  പ്രധാനപ്പെട്ട വിഷയമാണ്; ജലദോഷം പോലെ സാധാരണമാവുകയാണ്. അതു പരിഹരിക്കാൻ സാമാന്യ ബുദ്ധിയാണ് ആദ്യം വേണ്ടത്. നിർഭാഗ്യവശാൽ, അധികംപേരും ആ വഴിക്കല്ല നീങ്ങുന്നത്. ഈ പ്രശ്‌നം  എളുപ്പം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. പുരുഷശരീരത്തിൽ ഇരുപത്തിനാലു മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ് ശുക്ളോൽപാദനം. മൂത്രം ഒരു പരിധിക്കപ്പുറം പിടിച്ചു വയ്ക്കാൻ കഴിയില്ലെന്നതുപോലെയാണ് ശുക്ലത്തിന്റെ കാര്യവും. സ്വപ്‌നസ്ഖലനം സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. അതൊരു രോഗമോ, പാപമോ അല്ല. 

ഡോ. പ്രകാശ് കോത്താരി

ദാമ്പത്യ ജീവിതത്തിൽ ലൈംഗികത മെച്ചപ്പെടുത്താനായി ബോധപൂർവമായ ലൈംഗിക ഭാവനകൾ പ്രയോജനപ്പെടുത്താമോ ?

കുറ്റബോധം തോന്നുന്നില്ലെങ്കിൽ തീർച്ചയായും ഈ സാധ്യത തേടുന്നതിൽ തെറ്റില്ല. ഫാന്റസി അല്ലെങ്കിൽ വിചിത്രകല്പനകൾ നമ്മുടെ ഉൽക്കണ്ഠകൾ കുറയ്ക്കും. ലൈംഗിക തൃഷ്‌ണ വർധിപ്പിക്കും. ഏറ്റവും സുരക്ഷിതവും ലോകത്ത് ലഭ്യമായതിൽ ഏറ്റവും പണച്ചെലവു കുറഞ്ഞതുമായ സെക്‌സ് ടോണിക് ആണത്.


ഡോ. പ്രകാശ് കോത്താരി 

ലൈംഗിക പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട ചികിത്സാമേഖല വിപുലമല്ലാതിരുന്ന കാലത്താണ് ഡോ. പ്രകാശ് കോത്താരി ആ  രംഗത്ത് എത്തുന്നത്. സെക്സോളജിസ്റ്റ്  എന്ന നിലയിൽ അരനൂറ്റാണ്ടിന്റെ അനുഭവപരിചയം. പത്തു രൂപ കൺസൽട്ടിങ് ഫീസുമായി മുംബൈയിലെ ഗിർഗാവ് ചൗപ്പാട്ടിക്കു സമീപം ആരംഭിച്ച അതേ ക്ലിനിക്കിൽ ഇപ്പോൾ 79-ആം വയസ്സിലും അദ്ദേഹം ചികിത്സ തുടരുന്നു.

മുംബൈ കെഇഎം മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ലൈംഗിക പ്രശ്നങ്ങൾക്ക്  55,000 പേരെയാണു ചികിത്സിച്ചത് ; റെക്കോർഡ് ആയിരിക്കണം ഈ കണക്ക്. പതിറ്റാണ്ടുകളായി എഴുതുന്ന കോളങ്ങൾ മുഖേനയും ലക്ഷക്കണക്കിനു പേരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു അദ്ദേഹം. ഡോ. പ്രകാശ് കോത്താരിയുടെ ജീവിതകഥ ലൈംഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ ചികിത്സാ മേഖലയുടെ കൂടി ചരിത്രമാണ്. 

(ഭാഷാപോഷിണി ഒാൺലൈനായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Content Summary : What does sex in a dream mean? – Interview with Sexologist Dr. Prakash Kothari