ഉറക്കത്തിൽ സ്വയം അറിയാതെ ലൈംഗിക പ്രവർത്തനം? നിസ്സാരമല്ല പ്രശ്നം
ഉറക്കത്തിനിടയിൽ എഴുന്നേറ്റ് നടക്കുന്നതു പോലെ ഉറക്കവുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന മറ്റൊരു നിദ്രാവൈകല്യമാണ് നിദ്രാരതി. ഉറക്കത്തിനിടയിൽ സ്വയം അറിയാതെ വിവിധ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് ഈ വൈകല്യം

ഉറക്കത്തിനിടയിൽ എഴുന്നേറ്റ് നടക്കുന്നതു പോലെ ഉറക്കവുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന മറ്റൊരു നിദ്രാവൈകല്യമാണ് നിദ്രാരതി. ഉറക്കത്തിനിടയിൽ സ്വയം അറിയാതെ വിവിധ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് ഈ വൈകല്യം. സ്വയംഭോഗം മുതൽ പൂർണമായ ലൈംഗിക ബന്ധം വരെ നിദ്രാരതിയുടെ ഭാഗമായി ഉണ്ടായെന്നു വരാം. ചിലപ്പോൾ ലൈംഗിക പ്രവര്‍ത്തനങ്ങൾക്കിടയിൽ ഇണയെ ദേഹോപദ്രവം ഏൽപ്പിക്കാനും സാധ്യതയുണ്ട്. നേത്രദ്രുത ചലന നിദ്രാവേളയിലാണ് നിദ്രാരതി സംഭവിക്കാറുള്ളത്.
ഉറക്കത്തിനിടയിൽ നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തിക്ക് പിന്നീട് ഓർമയുണ്ടായെന്നു വരികയില്ല. ലൈംഗികവേഴ്ചയ്ക്കിടയിൽ ഉണർന്നുപോകുകയാണെങ്കിൽ സ്ഥലകാലബോധമില്ലാതെ പരിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചെന്നും വരാം.
നിദ്രാടനം പോലെ തലച്ചോറിന്റെ ഉണർവിന്റെ കേന്ദ്രങ്ങളിൽ സംഭവിക്കുന്ന തകരാറുകളാണ് നിദ്രാരതിയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. മറ്റ് നിദ്രാവൈകല്യങ്ങളായ ഉറക്കത്തിലെ ശ്വാസതടസ്സം, നിദ്രാടനം, കിടക്കയിൽ മൂത്ര മൊഴിക്കൽ, ദുഃസ്വപ്നങ്ങൾ എന്നിവയോടൊപ്പവും നിദ്രാരതി പ്രകടമായെന്നു വരാം. മാനസിക പിരിമുറുക്കം, സമ്മർദങ്ങൾ, ഉറക്കക്കുറവ്, മദ്യപാനം എന്നിവയൊക്കെ നിദ്രാരതിക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്.
നിദ്രാരതിക്ക് ഇരയാകേണ്ടി വരുന്നവർക്ക് ശാരീരികവും മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാറുണ്ട്. സ്വയം അറിയാതെ ഉറക്കത്തിനിടയിൽ നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങള്‍ വ്യക്തികളിൽ കുറ്റബോധവും നാണക്കേടും നിരാശയും ഉണ്ടാക്കിയെന്നു വരാം. പെരുമാറ്റ ചികിത്സ ഉൾപ്പെടെയുള്ള മനഃശാസ്ത്ര സമീപനങ്ങൾ പ്രശ്നത്തെ കൂടുതൽ യാഥാർഥ്യ ബോധത്തോടെ സമീപിക്കുവാൻ സഹായിക്കും. ഒപ്പം പ്രത്യേകം രണ്ട് മുറികളിലായോ രണ്ട് കിടക്കയിലോ കിടക്കുന്നതുൾപ്പെടെയുള്ള ഭൗതിക ക്രമീകരണങ്ങളും പ്രയോജനപ്പെടും. ഔഷധചികിത്സയും തലച്ചോറിന്റെ വികലമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായകമാകും.
(കൂടുതൽ വായനയ്ക്ക് : ‘ഇനി നന്നായി ഉറങ്ങാം’)