ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായി രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത് ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇത് ഒരു പക്ഷേ, അനോര്‍ഗാസ്മിയ എന്ന അവസ്ഥ മൂലമാകാം. 

ADVERTISEMENT

ആവശ്യത്തിന് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും ശേഷവും രതിമൂര്‍ച്ഛ വൈകി വരികയോ, അടിക്കടി സംഭവിക്കാതിരിക്കുകയോ, ഒരിക്കലും വരാതിരിക്കുകയോ, വന്നാല്‍ തന്നെ അതിന് തീവ്രത കുറഞ്ഞിരിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് അനോര്‍ഗാസ്മിയ എന്ന് വിളിക്കുന്നത്. പൊതുവേ സ്ത്രീകളില്‍ കാണുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് ഇത്. രതിമൂര്‍ച്ഛയുടെ തീവ്രതയും ആവൃത്തിയുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ തവണയും വ്യത്യസ്തമായതിനാല്‍ രതിമൂര്‍ച്ഛ ഉണ്ടാകാത്ത സാഹചര്യമെല്ലാം അനോര്‍ഗാസ്മിയ ആണെന്ന് കരുതാനും കഴിയില്ല. 

ADVERTISEMENT

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നത്, ഇടയ്ക്ക് സംഭവിക്കുന്നത്, സാഹചര്യങ്ങൾക്കോ പങ്കാളികള്‍ക്ക് അനുസൃതമായോ സംഭവിക്കുന്നത് എന്നിങ്ങനെ അനോര്‍ഗാസ്മിയ പല തരത്തിലുണ്ട്. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, സാംസ്‌കാരികമായ പ്രശ്‌നങ്ങള്‍, പങ്കാളിയോടുള്ള അടുപ്പം, ശാരീരികമായ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ അനോര്‍ഗാസ്മിയക്ക് കാരണമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്. 

ADVERTISEMENT

മുന്‍കാലത്തുണ്ടായ ലൈംഗിക പീഡനം, ശരീരത്തെ കുറിച്ചുള്ള മോശം കാഴ്ചപ്പാട്, ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പാപബോധം, ലൈംഗിക സുഖത്തെ പറ്റിയുള്ള അറിവില്ലായ്മ എന്നിവയെല്ലാം രതിമൂര്‍ച്ഛയിലെത്താനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായെന്ന് വരാം. ലൈംഗിക പങ്കാളികള്‍ക്കിടയിലുള്ള സ്വരചേര്‍ച്ചയില്ലായ്മ, അടുപ്പമില്ലായ്മ, സംശയങ്ങള്‍ എന്നിവയും രതിമൂര്‍ച്ഛയെ ബാധിക്കാം. പ്രമേഹം, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ഗൈനക്കോളജി ചികിത്സകള്‍, മദ്യപാനം, പുകവലി എന്നിവയെല്ലാം അനോര്‍ഗാസ്മിയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാവുന്ന ഘടകങ്ങളാണ്. 

ഇതിനുള്ള ചികിത്സ എന്ത് കാരണം കൊണ്ടാണ് രതിമൂര്‍ച്ഛ ഉണ്ടാകാതിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ലൈംഗിക ഉത്തേജനത്തെ പറ്റിയുള്ള ബോധവത്ക്കരണം, ലൈംഗിക സുഖം വര്‍ധിപ്പിക്കുന്ന ഉപകരണങ്ങള്‍, തെറാപ്പി, മരുന്നുകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.

Content Summary: Anorgasmia: The condition that stops you from having an orgasm