ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയായി പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം. ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയായി പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം. ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത് ലൈംഗിക പങ്കാളിയില്‍ നിരാശയുണ്ടാക്കും. ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛ പ്രധാനമാണെന്നതിനാല്‍ ഇതിന് വരുന്ന കാലതാമസം പങ്കാളികള്‍ക്കിടയിലെ അടുപ്പവും കുറയ്ക്കാനിടയുണ്ട്. പ്രത്യുത്പാദന ശേഷിയെയും വൈകി വരുന്ന സ്ഖലനം ബാധിക്കാം. 

ADVERTISEMENT

ഇനി പറയുന്നവയാണ് വൈകിയുള്ള സ്ഖലനത്തിന് പിന്നിലുള്ള കാരണങ്ങളെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്‍ഡ്രോളജി ആന്‍ഡ് സെക്‌‌ഷ്വല്‍ ഹെല്‍ത്ത് സ്ഥാപകന്‍ ഡോ. ചിരാഗ് ഭണ്ഡാരി പറയുന്നു. 

1. മാനസികമായ പ്രശ്നങ്ങള്‍

ഉത്കണ്ഠ, വിഷാദരോഗം, സമ്മര്‍ദം, ലൈംഗിക ബന്ധത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമോ എന്ന ആശങ്ക, പങ്കാളിയുമായിട്ട് മാനസിക അടുപ്പമില്ലായ്മ, റിലേഷന്‍ഷിപ്പ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം വൈകിയുള്ള സ്ഖലനത്തിന് കാരണമാകാം. 

ADVERTISEMENT

2. ചില തരം രോഗങ്ങള്‍

പ്രമേഹം, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, നട്ടെല്ലിനുണ്ടായ പരുക്ക്, ഹോര്‍മോണല്‍ അസന്തുലനം, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ഖലനത്തെയും രതിമൂര്‍ച്ഛയെയും ബാധിക്കാം. 

ADVERTISEMENT

3. മരുന്നുകളുടെ ഉപയോഗം

ആന്‍റി ഡിപ്രസന്‍റുകള്‍, ആന്‍റി സൈകോട്ടിക്സ്, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവയെല്ലാം സ്ഖലനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. 

4. ലഹരി ഉപയോഗം

അമിതമായ മദ്യപാനം, ലഹരിമരുന്ന് ഉപയോഗം എന്നിവ സ്ഖലനത്തെ മാത്രമല്ല ലൈംഗിക ശേഷിയെ മൊത്തത്തിലും ബാധിക്കാം. 

വൈകിയുള്ള സ്ഖലനത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍ തീരുമാനിക്കുക. കൗണ്‍സിലിങ്, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സെക്സ് തെറാപ്പി എന്നിവയെല്ലാം ഇതിന് ഉപയോഗിക്കാറുണ്ട്. ഏതെങ്കിലും മരുന്നുകളാണ് ഈ അവസ്ഥയ്ക്ക് കാരണമെങ്കില്‍ അവയുടെ ഡോസ് വ്യത്യാസപ്പെടുകയോ പാര്‍ശ്വഫലം കുറഞ്ഞ മറ്റ് മരുന്നുകള്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യാം. ഹോര്‍മോണല്‍ അസന്തുലനമാണ് കാരണമെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പിയും നിര്‍ദ്ദേശിക്കപ്പെടാം. ചികിത്സ പദ്ധതി തയാറാക്കുമ്പോൾ  പങ്കാളിയെയും കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഉപകരണങ്ങള്‍ മൂലമുള്ള വൈബ്രേറ്ററി സ്റ്റിമുലേഷനും ചിലര്‍ക്ക് വേണ്ടി വന്നേക്കാമെന്ന് ഡോ. ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. 

ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ ഡോക്ടര്‍മാരെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യുത്പാദന ശേഷിയെയും സംതൃപ്തകരമായ ലൈംഗിക ബന്ധത്തെയുമെല്ലാം ഇത് ബാധിക്കുമെന്നതിനാല്‍ ചികിത്സ വൈകിപ്പിക്കുന്നത് പ്രതികൂല ഫലമുളവാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  

Content Summary: Delayed ejaculation and Sexual Life