ഉറയുടെ ഉപയോഗം പുരുഷന്റെ രതിസുഖത്തെ ബാധിക്കുമോ?
ഉറയുടെ സാന്നിധ്യം സ്പർശന സുഖത്തെയും അങ്ങനെ ലൈംഗിക സുഖത്തെയും ബാധിക്കുമെന്നു പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ടു സമ്പർക്കം പുലർത്താത്തതിനാൽ ലൈംഗിക ബന്ധത്തിലുടനീളം ഉദ്ധാരണം നിലനിർത്താനാകുന്നില്ല എന്നതാണു മറ്റൊരു പരാതി. എന്നാൽ മികച്ചയിനം ഉറകൾ (Condom) ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പ്രതിവിധി

ഉറയുടെ സാന്നിധ്യം സ്പർശന സുഖത്തെയും അങ്ങനെ ലൈംഗിക സുഖത്തെയും ബാധിക്കുമെന്നു പൊതുവെ പറയാറുണ്ട്. യോനിയുമായി നേരിട്ടു സമ്പർക്കം പുലർത്താത്തതിനാൽ ലൈംഗിക ബന്ധത്തിലുടനീളം ഉദ്ധാരണം നിലനിർത്താനാകുന്നില്ല എന്നതാണു മറ്റൊരു പരാതി. എന്നാൽ മികച്ചയിനം ഉറകൾ (Condom) ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പ്രതിവിധി കാണാനാകും. വിവിധ ബ്രാൻഡുകൾക്ക് വിവിധ അനുഭവങ്ങളാവും ലഭിക്കുക. ലൈംഗികോത്തേജനം വർധിപ്പിക്കാൻ വിവിധ ഗന്ധങ്ങളിലുള്ള ഉറകളും ഇപ്പോൾ സുലഭമാണ്.
ഉത്കർഷാവേള (Quality Time) എന്താണ്? അതും ലൈംഗികതയുമായി എന്തു ബന്ധമാണ് ഉള്ളത്?
ദമ്പതികൾ എല്ലാ ദിവസവും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ടിവി കാണുകയും കിടപ്പുമുറിയിൽ തലയണമന്ത്രം ഉപദേശിക്കുകയും കേൾക്കുകയും ചെയ്യുന്നതു കൂടാതെ കുറച്ചു സമയം കൂടി കണ്ടെത്തണം. സ്വസ്ഥമായി പരസ്പരം പങ്കുവയ്ക്കാൻ വേണ്ടി മാത്രമാണീ സമയം. കൊച്ചുകൊച്ചു വർത്തമാനം മുതൽ വളരെ ഗൗരവമുള്ള വരെ ഇവിടെ ചർച്ച ചെയ്യാം. ഇത്തരം കൊച്ചുവർത്തമാനവേളകളാണ് ഉത്കർഷവേള എന്ന് ഉദ്ദേശിക്കുന്നത്. ഇതേ തുടർന്നു രതിപൂർവലീലയ്ക്കു തുടക്കം കുറിക്കാം. മനസ്സിലുത്ഭവിക്കുന്ന സ്നേഹത്തിന്റെ ശാരീരികാവിഷ്കാരമായി ലൈംഗിക ബന്ധത്തിൽ താദാത്മ്യം പ്രാപിക്കുമ്പോൾ ഇരുവരും രതിമൂർച്ഛയിലെത്തപ്പെടുന്നതിൽ അതിശയിക്കാനില്ല. മനസ്സു തന്നെയാണ് ഏറ്റവും പ്രധാന ലൈംഗിക പ്രചോദനമെന്നും തിരിച്ചറിയാനാവും.
സ്വയംഭോഗം ചെയ്യുന്നതു ലൈംഗികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ ? പിന്നീട് സംഭോഗസമയം രതിസുഖം ലഭിക്കാതെ വരുമോ?
സ്വയംഭോഗം എന്ന പ്രക്രിയ ഓരോ വ്യക്തിക്കും ലൈംഗികാരോഗ്യം നിലനിറുത്താൻ അനിവാര്യമാണ്. ഓരോ വ്യക്തിയും മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കുന്ന രീതിയാണിത്. എന്നാൽ അത് പരിധിവിടാതെ ശ്രദ്ധിക്കണം. സ്വയം നിയന്ത്രിക്കാനാകാത്തവിധം സ്വയംഭോഗാസക്തിയുണ്ടെങ്കിൽ മാത്രം ചികിത്സ അനിവാര്യമാണ്.
(വിവരങ്ങൾ : ഡോ. ടി. കെ. അലക്സാണ്ടർ, എച്ച്ആർസി സ്പെഷാലിറ്റി ഹോമിയോ ക്ലിനിക് കുറുപ്പന്തറ കോട്ടയം)