ആദ്യരാത്രിയിൽ ബെഡിൽ റോസാപ്പൂക്കൾ വിതറുന്നതിനു കാരണം?

ആദ്യരാത്രി എന്നു പറയുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പനിനീര്‍ പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടിലിന്റെ ദൃശ്യമാകും. പനിനീര്‍ പൂക്കളുടെ ഇതളുകള്‍ വിതറിയ മെത്തയും മേശപ്പുറത്തെ പഴക്കൂടയും പാല്‍ ഗ്ലാസ്സുമായി വരുന്ന നവവധുവും എല്ലാം ഒരു സിനിമയിലെ രംഗം പോലെ മനസ്സിലേക്ക് വരുന്നുണ്ടോ. എങ്കില്‍ മറ്റൊരു സംഗതി പറയാം. 

ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട് .അത് എന്തൊക്കെയാണെന്നു നോക്കാം. സംഗതി ഒരല്‍പം പൈങ്കിളി ആണെങ്കിലും പനിനീര്‍ പൂക്കളുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. 

കല്യാണദിവസം എന്നാല്‍ ടെന്‍ഷന്റെ കൂടി ദിവസമാണ്. അപ്പോള്‍ ആ ടെന്‍ഷനുകളോടെയാകും വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അവരെ ഒന്ന് റിലാക്സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍.  അതേ പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നാണു പറയുന്നത്.

Read More : ആദ്യരാത്രിയിലെ പാല്‍ഗ്ലാസ്സ് നിസ്സാരക്കാരനല്ല

നല്ല റൊമാന്‍സ് മൂഡ്‌ ഒക്കെ ഒന്ന് വരുത്താന്‍ ഈ പനിനീര്‍ സുഗന്ധം ഉത്തമമാണ്. ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയും. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്. 

പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കും. അതായാത് പാല്‍ ഗ്ലാസ്സിനുള്ള അത്ര പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ടെന്നു സാരം. മാത്രമല്ല ചുവന്നു തുടുത്ത പനിനീര്‍ പൂക്കള്‍ കണ്ടാല്‍ തന്നെ മനസ്സില്‍ ഒരു രോമാഞ്ചം ഒക്കെ വരില്ലേ. പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവന്നറോസാപുഷ്പങ്ങള്‍.

Read More : Health and Sex