സെക്സില്‍ താല്‍പര്യമില്ലേ? കാരണം ഇതാകാം

ദാമ്പത്യബന്ധത്തില്‍ സെക്സിന്റെ പ്രാധാന്യം എത്രയെന്നു ദമ്പതികള്‍ക്ക് അറിയാം. പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും ഓരോരുത്തരുടെയും ജീവിതത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായാലോ? 

സെക്സില്‍ തീരെ താൽപര്യം തോന്നുന്നില്ലെന്നു ചില സ്ത്രീകള്‍ പരാതി പറയാറുണ്ട്‌.  26  മുതല്‍  43% സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സാഹചര്യം അനുഭവിച്ചിട്ടുണ്ട്.  ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാകാം. ശാരീരികവും മാനസികവും എല്ലാം കൂടി കലര്‍ന്നതാകാം ആ കാരണങ്ങള്‍ ..അത് എന്തൊക്കെയെന്നു നോക്കാം .

കുടുംബപശ്ചാത്തലം

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും സെക്സില്‍ താലപര്യം ഇല്ലാതെ വരുന്ന അവസ്ഥയുണ്ട്. വളര്‍ന്നു വന്ന ചുറ്റുപാടുകള്‍ വച്ചു നോക്കുമ്പോള്‍ സെക്സ് എന്തോ പാപം ആണെന്നും ഇതൊന്നും പാടില്ല എന്നുമൊക്കെ ചിന്തകള്‍ ഉണ്ടാകാം. 

ശരീരഘടനയില്‍ അതൃപ്തി 

തന്റെ ശരീരം നല്ലതല്ലെന്നും തനിക്ക് അഴകളവുകള്‍ ഇല്ലെന്നുമൊക്കെ കരുതി മനസ്സുവിഷമിപ്പിക്കുന്ന സ്ത്രീകളുണ്ട്. ഇവര്‍ പലപ്പോഴും തങ്ങളുടെ ഈ കുറവുകള്‍ കാരണം പങ്കാളിക്ക് താൽപര്യം ഉണ്ടാകില്ലെന്നു ചിന്തിച്ച് സെക്സില്‍ താൽപര്യം നഷ്ടമാക്കാറുണ്ട്.

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടാല്‍ 

ഇങ്ങനെയുള്ള അനുഭവങ്ങളുള്ള സ്ത്രീകള്‍ക്ക് പൊതുവേ സെക്സില്‍ താൽപര്യം ഉണ്ടാകില്ല. അവര്‍ അനുഭവിച്ച ദുരനുഭവം പലപ്പോഴും അവരെ വേട്ടയാടും. ഇത്തരക്കാർക്ക് ചികിത്സ ആവശ്യമാണ്.

വേദന

സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്സില്‍ താൽപര്യം കുറയ്ക്കാന്‍ കാരണമാകും. ആര്‍ത്തവവിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാന്‍ കാരണമാകും. അതുപോലെ കീമോ, റേഡിയേഷന്‍ തെറാപ്പി എന്നിവ ചെയ്തവര്‍ക്കും ഇതുണ്ടാകാം.

ഭാരം വര്‍ധിക്കുന്നതും ചില സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദം കൂട്ടുന്നതാണ്. എന്നാല്‍ ഇതിലൊന്നും ഒരു കാര്യവുമില്ല എന്നതാണ് വാസ്തവം. 

ടെസ്റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍

സ്ത്രീ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതും സെക്സില്‍ താല്പര്യം കുറയ്ക്കും.

സ്‌ട്രെസ്

ഇതും ഒരു പ്രധാനഘടകമാണ്. സെക്സില്‍ താല്പര്യം കുറയ്ക്കാന്‍ അമിതമായ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കു സാധിക്കും. എന്നാല്‍ ആരോഗ്യകരമായൊരു ലൈംഗികജീവിതത്തിനു ടെന്‍ഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന കാര്യം മറക്കേണ്ട.

രോഗങ്ങള്‍, മരുന്നുകള്‍ 

പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്സില്‍ മടുപ്പ് ഉണ്ടാക്കും.

ബന്ധങ്ങളിലെ വിള്ളല്‍

ഇതും ഒരു പ്രധാനകാരണം തന്നെയാണ്. ബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ ലൈംഗികജീവിതത്തെയും ബാധിക്കും. ഇതും സെക്സില്‍ മുഷിച്ചില്‍ ഉണ്ടാക്കാം. പങ്കാളിയെ സംശയം, അവിഹിതബന്ധങ്ങള്‍ ഇവയൊക്കെ ബന്ധത്തെ ബാധിക്കും.

Read More : Health and Sex