കിടപ്പറ എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യയിടമാണ്. അവര്‍ക്കിടയില്‍ അവിടെ മതിലുകളില്ല. മനസ്സും ശരീരവും പരസ്പരം പങ്കുവയ്ക്കാനുള്ള ഒരിടമാണ് കിടപ്പറ.
ശാരീരികബന്ധത്തിന്റെ വേളയില്‍ പങ്കാളികള്‍ പരസ്പരം ഇഷടമുള്ള പേരുകള്‍ വിളിക്കുക സാധാരണമാണ്. ആ നിമിഷം തമ്മില്‍ തോന്നുന്നതെന്തോ അതാണ് ആ നിമിഷത്തെ മനോഹരമാക്കുക.
കിടപ്പറയില്‍ പങ്കാളിയെ 'ഡാഡി' എന്ന് സംബോധന ചെയ്യുന്ന ശീലമുണ്ട് ചില സ്ത്രീകള്‍ക്ക്. കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നെറ്റിചുളിയുമെങ്കില്‍ ഇതില്‍ വലിയ അസ്വഭാവികഥകള്‍ ഇല്ലെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. പുരുഷനില്‍ നിന്നും സ്ത്രീ ആഗ്രഹിക്കുന്നത് സ്നേഹവും പരിഗണനയുമാണ്.
റോള്‍ പ്ലേയുടെ ഭാഗമായി പങ്കാളിയെ ഡാഡി എന്ന് സ്ത്രീകള്‍ വിളിക്കുന്നതിനു പിന്നിലും ഇതാകാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല ഇത് ദാമ്പതികള്‍ക്കിടയിലെ വൈകാരികഅടുപ്പത്തെയും സൂചിപ്പിക്കുണ്ട്.
പിന്തുണ, ലാളനം എന്നിവയാണ് പിതാവില്‍ നിന്നും സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്. ഈ വൈകാരികത തന്നെയാകാം പങ്കാളിയെയും ഇത്തരത്തില്‍ വിളിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
Read More : Health and Sex