കിടപ്പറയിലെ ഈ ശീലങ്ങള്‍ നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും

ദമ്പതികള്‍ക്കിടയില്‍ ചില വഴക്കുകളൊക്കെ സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍ ആ സൗന്ദര്യപിണക്കങ്ങള്‍ വലിയ കലഹങ്ങള്‍ക്ക് വഴിതുറക്കുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. കിടപ്പറയിലെ കലഹങ്ങളാണ് മിക്കപ്പോഴും വിവാഹമോചനത്തിനു വരെ കാരണമാകുന്നത്. 

കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും ചില ചെറിയ കാര്യങ്ങള്‍ മതി നിങ്ങളുടെ കുടുംബജീവിതത്തിന്റെ താളംതെറ്റിക്കാന്‍..അവ ഏതൊക്കെയെന്നു നോക്കാം.

കൂര്‍ക്കംവലി 

കൂര്‍ക്കംവലിയോ എന്നു ചോദിക്കാന്‍  വരട്ടെ.. ഇതത്ര നിസ്സാരക്കാരനല്ല. പല കലഹങ്ങള്‍ക്കും കാരണമായ വില്ലനാണ് ഈ കൂര്‍ക്കം വലി. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ കൂര്‍ക്കംവലി നിമിത്തം വിവാഹബന്ധം തന്നെ വേണ്ടെന്നുവച്ച സംഭവങ്ങളുണ്ട്. രാത്രി മുഴുവന്‍ പങ്കാളിയുടെ കൂര്‍ക്കംവലി സഹിച്ചു മറ്റെയാള്‍ ഉറങ്ങേണ്ടി വരിക അസ്സഹനീയമാണ്. കൂര്‍ക്കംവലി ഉള്ളവര്‍ ഒരു ഡോക്ടറുടെ സഹായം തേടുക ഉത്തമമാണ്.

എസി 

അതേ എസിയുമൊരു വില്ലന്‍ തന്നെ. ചിലപ്പോള്‍ പങ്കാളികളില്‍ ഒരാള്‍ക്ക് എസി ഉപയോഗിക്കുന്നത് ഇഷ്ടമാകണമെന്നില്ല. മറ്റെയാള്‍ ആകട്ടെ എസി ഇല്ലാതെ ഉറങ്ങില്ല എന്നതാകും അവസ്ഥ. ഒരു കലഹം തുടങ്ങാന്‍ കാരണം വേറെ വേണോ?

വായ്‌നാറ്റം 

എത്രയോ ബന്ധങ്ങളെ ഇല്ലായ്മ ചെയ്തതിലെ മുഖ്യപങ്കുകാരനാണ് ഈ വായ്നാറ്റം എന്നറിയാമോ ? കിടപ്പറയില്‍ എത്തും മുന്‍പ് ബ്രഷ് ചെയ്യുക എന്നത് അത്യാവശ്യമാണ്. ഉള്ളി, സവാള എന്നിവ കഴിച്ച ശേഷം കിടപ്പറയിലേക്ക് പോകാതിരിക്കുക. 

Read More : Health and Wellbeing