പൊക്കിളിന്റെ സൗന്ദര്യം കൂട്ടാന്‍?

ഭംഗിയുള്ള മുഖവും കൈവിരലുകളും മാത്രമല്ല സ്ത്രീസൗന്ദര്യത്തിന്റെ അളവുകോലുകളില്‍ ഭംഗിയുള്ള പൊക്കിളിനും സ്ഥാനമുണ്ട്. പൊക്കിള്‍ അല്ലെങ്കില്‍ ബെല്ലി ബട്ടന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ സ്ത്രീകള്‍ ഇന്ന് ശ്രദ്ധ നല്‍കുന്നുണ്ട്.  

സൗന്ദര്യ–ആരോഗ്യ സംരക്ഷണത്തിന് ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവമാണ് ഇതും.  ഈ അവസരത്തിലാണ് ബെല്ലി ബട്ടന്റെ സൗന്ദര്യം കൂട്ടാന്‍ കോസ്മെറ്റിക് ശാസ്ത്രക്രിയകള്‍ വരെ ആരംഭിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനു വലിയ ഡിമാന്‍ഡ് ആയിരിക്കുകയാണ്. 

കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കോസ്മെറ്റിക് വിദഗ്ധരെ കണ്ടതും ഈ ശസ്ത്രക്രിയക്ക് വേണ്ടിയാണെന്നാണ് കണക്കുകള്‍. പൊക്കിളുകൾ അലങ്കരിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വര്‍ധിച്ചിട്ടുണ്ട്. 

ചിലര്‍ക്ക് പ്രസവശേഷം നഷ്ടമായ പൊക്കിള്‍ സൗന്ദര്യം കൂട്ടാന്‍ ആണ് ശസ്ത്രക്രിയ. എന്നാല്‍ മറ്റു ചിലര്‍ പൊക്കിളിന്റെ ദൃഢത  വര്‍ധിപ്പിക്കാനാണ് സര്‍ജറി ആവശ്യപ്പെടുന്നത്. 

അംബ്ലികോപ്ലാസ്റ്റി  (umbilicoplasty ) എന്നാണ് പൊക്കിള്‍സൗന്ദര്യം കൂട്ടാനുള്ള ഈ ശസ്ത്രക്രിയക്ക് പറയുന്ന പേര്. ഇത് രണ്ടു തരത്തിലുണ്ട്. ഒന്ന് പൊക്കിളിന്റെ ആകൃതി നിലനിര്‍ത്തി കൂടുതല്‍ മനോഹരമാക്കാനും മറ്റൊന്ന് വലിപ്പം വര്‍ധിപ്പിക്കാനും. പൊക്കിളിന്റെ നിറം വര്‍ധിപ്പിക്കാനും ഈ സര്‍ജറി വഴി സാധിക്കും. സങ്കീര്‍ണമായ ശസ്ത്രക്രിയ അല്ലെങ്കില്‍ പോലും അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നത് ഇതില്‍ പ്രധാനമാണ്. 

Read More : Health Magazine