കൗമാരപ്രായക്കാരനായ മകനോ മകളോ ഒരു മൊബൈല്‍ഫോണിനായി എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വാങ്ങിക്കൊടുക്കുന്നതിനു മുൻപ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. കഴിയുമെങ്കിൽ വാങ്ങിക്കൊടുക്കാതിരിക്കുകയാണു വേണ്ടത്. കാരണം, കുട്ടികൾക്കു ശാരീരികമായും മാനസികമായും മൊബൈൽ ഫോൺ ദോഷം ചെയ്യും. പക്ഷേ, ചില സാഹ ചര്യങ്ങളിൽ അത് അത്യാവശ്യമാണെന്നു തോന്നിയേക്കാം. ക്ലാസും അതിനെത്തുടർന്നുള്ള ട്യൂഷനുമെല്ലാം കഴിഞ്ഞു വൈകുന്നേരം താമസിച്ചു മാത്രം വീട്ടിലെത്തുന്ന കുട്ടികൾക്ക്–പ്രത്യേകിച്ചും പെൺകുട്ടികൾക്ക്– ചിലപ്പോൾ അത് അത്യാവ ശ്യമായി വരും. വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ താഴെ പ്പറയുന്നതു പോലുള്ള ചില പ്രത്യേക കാര്യങ്ങൾ നിങ്ങളുടെ പരിഗണനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
ആദ്യമായി പരിഗണിക്കേണ്ട കാര്യം നിങ്ങളുടെ കുട്ടിക്ക് അവന്റെ/ അവളുടെ പ്രത്യേക സാഹചര്യത്തിൽ ഒരു മൊബൈൽ ഫോൺ അനിവാര്യമാണോ എന്നുള്ളതാണ്. എന്താണു മൊബൈല്‍ഫോണ്‍ അപ്പോൾ അനിവാര്യമായി ത്തോന്നാനുള്ള കാരണമെന്ന് അന്വേഷിക്കാം. എല്ലാ കുട്ടികളുടെ കയ്യിലും മൊബൈൽ ഫോണുണ്ട്. എനിക്കു മാത്രം ഇല്ല, എന്നതുപോലുള്ള ബാലിശമായ ന്യായങ്ങളാണു കുട്ടികൾ ഉന്നയിക്കുന്നതെങ്കിൽ അവരുടെ ആവശ്യത്തെ കഴിവതും അനുനയരൂപത്തിൽ നിരുത്സാഹപ്പെടുത്തണം. തൽക്കാലം വീട്ടിലെ ലാൻഡ് ഫോണോ അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ തന്നെ മൊബൈൽഫോണോ ഉപയോഗിക്കാമല്ലോ എന്നു പറഞ്ഞു നോക്കാം. സ്കൂൾ ക്യാംപസുകളിൽ കുട്ടികളുടെ മൊബൈൽഫോൺ ഉപയോഗം കർശനമായി നിരോധി ച്ചിട്ടുള്ള കാര്യം പറയുകയും അതു യാതൊരു കാരണവ ശാലും ലംഘിക്കാൻ പാടില്ലെന്നു സൂചിപ്പിക്കുകയും ചെയ്യാം. (അതു കേൾക്കുമ്പോൾത്തന്നെ കുട്ടിയുടെ സെൽഫോൺ വാങ്ങാനുള്ള ആഗ്രഹത്തിന് കടിഞ്ഞാൺ വീണേക്കാം. കാരണം, ഓരോ ദിവസവും പകൽസമയത്ത് കുട്ടികൾ വീട്ടിൽ കഴിയുന്നതിനെക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളിലായിരിക്കുമല്ലോ) മൊബൈൽ ഫോൺ ഒരിക്കലും സ്കൂളിലേക്കു കൊണ്ടു പോകുകയില്ല എന്നതു പോലുള്ള വാഗ്ദാനങ്ങളും കാര്യം നേടാൻ കുട്ടികൾ മുന്നോട്ടു വയ്ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ. അവരുടെ ന്യായവാദ ങ്ങൾ എന്തു തന്നെ ആയാലും കുറേക്കൂടി മുതിർന്ന് ഡിഗ്രി ക്കോ പോസ്റ്റ് ഗ്രാജ്വേഷനോ പഠിക്കുന്ന കാലമാകുമ്പോഴേ ക്കും വാങ്ങിയാൽ പോരേയെന്നു ചോദിക്കുന്നതോടൊപ്പം അതുവരെ കാത്തിരുന്നാൽ ഏറ്റവും മുന്തിയ ഒരെണ്ണം തന്നെ വാങ്ങിക്കൊടുക്കാമെന്നു പ്രലോഭിപ്പിക്കുകയും ചെയ്യാം.
തനിക്കു മാത്രം മൊബൈല്‍ഫോണില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ചിലല്ലേ എന്ന തോന്നലാണു മിക്ക കുട്ടികളെയും ആദ്യമാദ്യം മൊബൈൽ ഫോൺ വാങ്ങാൻ പ്രചോദിപ്പിക്കുന്നതെന്ന കാര്യം മനസ്സിൽ വച്ചു കൊണ്ടുവേണം ഈ വിഷയം അവരോടു ചർച്ച ചെയ്യാൻ. ഇനി ഫോൺ വാങ്ങിക്കൊടുക്കു ന്നതിനു മുൻപേ കുട്ടിയുടെ പ്രധാന ഉദ്ദേശ്യം വോയ്സ് കോളു കൾ മാത്രമാണോ എസ്എംഎസ് ആണോ അതോ മൾട്ടിമീ ഡിയ സൗകര്യം ഉപയോഗിക്കലാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിയണം.
സെൽഫോൺ എന്ന അനുഗ്രഹം
ദുരുപയോഗം ചെയ്യാത്തിടത്തോളം കാലം സെൽഫോൺ ഏറ്റവും നല്ല ഉപകാരിയാണെന്ന കാര്യത്തിൽ സംശയമില്ല. കുട്ടികൾ എവിടെയായിരുന്നാലും അവരുമായി ബന്ധപ്പെടാനും എന്തെങ്കിലും അടിയന്തര വിവരങ്ങളെത്തിക്കാനും സഹായമെ ത്തിക്കാനും സെൽഫോണുകൾ ഉപയോഗിക്കാമല്ലോ. അവരു ടെ നീക്കങ്ങൾ അവർക്ക് അലോഹ്യമില്ലാത്ത വിധത്തിൽ എപ്പോഴും പിന്തുടർന്നു നിരീക്ഷിക്കാനും സെൽഫോൺ വഴി സാധ്യമാണ്. സ്റ്റഡി ടൂറുകൾക്കും പിക്നിക്കുകൾക്കും മറ്റും കുട്ടികൾ പോകുമ്പോൾ അവരുടെ കയ്യിൽ ഒരു സെൽഫോ ണുണ്ടായിരിക്കുന്നതു രക്ഷിതാക്കൾക്കു വലിയ മനസ്സമാധാനം നൽകും. വായനയുടെ മുഷിപ്പൊഴിവാക്കാൻ പാഠഭാഗങ്ങൾ റിക്കോഡ് ചെയ്തു കേൾക്കാനും വോയ്സ് റിക്കോഡിങ് സൗകര്യമുള്ള സെൽഫോണിലാകുമ്പോൾ വളരെ സൗകര്യമാ യിരിക്കും. ഇങ്ങനെ ഒരു നൂറു കൂട്ടം ഉപകാരങ്ങൾ സെൽഫോ ണുകൾക്കുള്ളതിനാൽ ആ സൗകര്യം ഏറ്റവും പ്രയോജനക്ഷ മമായ വിധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയു മെന്നു സാധനം വാങ്ങുന്നതിനു മുന്‍പു കുട്ടികളുമായി ചർച്ച ചെയ്യുന്നതു നന്നായിരിക്കും. ഇപ്പറഞ്ഞ കാര്യങ്ങൾക്കല്ലാതെ, മറ്റെന്തു തരത്തിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുകയാ ണെങ്കിലും നിങ്ങളുടെ സമ്മതം മുൻകൂർ വാങ്ങിയിരിക്കണ മെന്നു നിർദേശിക്കാം. മാത്രമല്ല, അത്തരം കണ്ടീഷനുകൾ എപ്പോഴെങ്കിലും ലംഘിക്കപ്പെട്ടാൽ മൊബൈൽ ഫോൺ തിരിച്ചു വാങ്ങുമെന്നു മൃദുവായ, എന്നാൽ ശക്തമായ ഭാഷ യിൽ, മുന്നറിയിപ്പു കൊടുക്കാനും മടിക്കരുത്.
മൊബൈൽ ഫോണിന്റെ ദോഷങ്ങൾ
മൊബൈല്‍ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക യാണെങ്കില്‍ അത് ഒരു ഉത്തമ മിത്രമാണെങ്കിലും ഉപയോഗം പരിധിവിട്ടാൽ അത് എല്ലാ നിലയ്ക്കും ഹാനികരമായിത്തീരും. മൊബൈൽ ഫോണുള്ള കുട്ടികൾ രാപകൽ വ്യത്യാസമില്ലാ തെ മണിക്കൂറുകളോളം ചിലപ്പോൾ കൂട്ടുകാരുമായി സല്ലപിച്ചു കൊണ്ട് ഇരുന്നു കളയും. മൊബൈല്‍ ഫോണിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തിന് ഭീഷണിയാണെന്നും തുടർച്ച യായുള്ള ഉപയോഗം കാൻസറിനുവരെ കാരണമാകുമെന്നും അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട ചില റിസർച്ച് റിപ്പോർ ട്ടുകൾ പറയുന്നു. ചില കുട്ടികളുടെ തുടർച്ചയായുള്ള സെൽ ഫോൺ സംസാരം വീട്ടിലെ ഉല്ലാസവേളകളെ കാര്യമായി ബാധിക്കാറുണ്ട്. അച്ഛനമ്മമാരുമായും വീട്ടിലെ മറ്റംഗങ്ങളു മായും ഇടപഴകേണ്ട സമയങ്ങളിൽ ഒരു മൊബൈൽ ഫോണും ചെവിയിൽ ചേർത്തു വച്ചു കുട്ടികൾ ദീർഘ നേരം മാറിയിരിക്കുന്നത് വീട്ടിലെ സന്തോഷകരമായ അന്തരീക്ഷ ത്തെ ബാധിക്കും. വീട്ടുകാരെല്ലാവരും ഒരുമിച്ചിരിക്കുന്ന സ്വകാര്യ നിമിഷങ്ങൾ അവരുടേതുമാത്രമാണെന്നും അന്നേരം കൂട്ടുകാരുമായുള്ള മൊബൈല്‍ ഫോണ്‍ സംസാരം തീർത്തും അരോചകമാണെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്ത ണം.
മുൻ അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകളിലേക്കു കുട്ടികളെ വലവീശിപ്പിടിക്കുന്ന സംഘങ്ങളുടെ മുഖ്യ ആയുധം മൊബൈൽ ഫോൺ ആണെ ന്ന വസ്തുതയാണു മൊബൈൽ ഫോണിന്റെ സകല നന്മക ളെയും നിഷ്പ്രഭമാക്കുന്നത്.
ആദ്യത്തെ മൊബൈൽ ഫോൺ
കുട്ടികൾക്ക് ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സെൽ ഫോൺ വാങ്ങിക്കൊടുക്കാൻ നിർബന്ധിതമാകുന്ന പക്ഷം അത് ഏറ്റവും അടിസ്ഥാനപരമായ ഫങ്ഷനുകൾ മാത്രമുള്ള ഫോണാണെന്ന് ഉറപ്പു വരുത്തണം. എസ്എംഎസ്, ഫോൺ ബുക്ക്, റിമൈൻഡറുകൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതു നല്ലതാണെങ്കിലും ക്യാമറ, മൾട്ടിമീഡിയ, ഇന്റർനെറ്റ് തുടങ്ങി യ സൗകര്യങ്ങൾ കുട്ടികളുടെ ഫോണുകളിൽ അത്യാവശ്യ മില്ല. അത്തരം അധികസൗകര്യങ്ങളാണ് അവർക്കു വേണ്ടി തിന്മയുടെ വാതിലുകൾ തുറന്നിടുന്നതെന്ന് ഓർമ വേണം. ലഘുവായ സൗകര്യങ്ങളോടു കൂടിയ ഫോണാകുമ്പോൾ അത്യാവശ്യകാര്യങ്ങൾ നടന്നുപോകുകയും ഒപ്പം മോഷ്ടിക്ക പ്പെടാനുള്ള സാഹചര്യങ്ങൾ കുറയുകയും ചെയ്യും.
ഉത്തരവാദിത്തമുള്ളവരാക്കുക
നിങ്ങൾ വാങ്ങിച്ചു കൊടുക്കുന്ന ഫോൺ പൂർണമായ ഉത്തര വാദിത്ത ബോധത്തോടുകൂടിയാണ് കുട്ടികൾ ഉപയോഗപ്പെടു ത്തുന്നതെന്ന് ഉറപ്പു വരുത്തണം. തുടക്കം ചെറിയൊരു പ്രീപെയ്ഡ് കണക്ഷനിലാകട്ടെ. ഓരോ മാസവും ഒരു നിശ്ചി ത തുകയ്ക്കു മാത്രം ചാർജ് ചെയ്തു കൊടുക്കുകയും എല്ലാ വിളികളും അതിൽ ഒതുക്കണമെന്ന് നിഷ്കർഷിക്കുകയും വേണം. നിങ്ങളുടെ കീശയുടെ സുരക്ഷിതത്വത്തിന് അത് നന്നായിരിക്കും. മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും അവർ അറിഞ്ഞിരിക്കുകയും അതിന നുസരിച്ച് പെരുമാറുകയും വേണം. ഉദാഹരണത്തിന്, വണ്ടി യോടിക്കുമ്പോൾ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിർദേശം കൊടുക്ക ണം. ഫോണിൽ സംസാരിച്ചു കൊണ്ടു വണ്ടിയോടിക്കുമ്പോൾ ശ്രദ്ധാവ്യതിചലനം കാരണം അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൗമാരക്കാരായ കുട്ടികളിൽ മുതിർന്നവരെക്കാൾ നാലു മടങ്ങു കൂടുതലാണെന്ന് അമേരിക്കയിലെ ഫോഡ് മോട്ടോർ കമ്പനി ഈയിടെ നടത്തിയ ഒരു പഠനം വ്യക്തമാ ക്കുന്നു.
ചില സുരക്ഷാ നിർദേശങ്ങൾ
മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാക്കാൻ ചില നർദേശങ്ങളിതാ:
1. മൊബൈൽഫോണോ സിം കാർഡോ ഒരു കാരണവശാലും അന്യ ആളുകൾക്കോ കൂട്ടുകാർക്കു പോലുമോ കൈമാറരുത്. സ്കൂളിൽ മൊബൈൽ ഫോൺ നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ അടുത്തുള്ള കടകളിലും മറ്റും ഏൽപ്പിച്ചു പോകുന്നത് വൻ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.
2. ബ്ലൂടൂത്ത് സൗകര്യമുള്ള ഫോൺ കഴിവതും ഉപയോഗിക്കാ തിരിക്കുക. ബ്ലൂടൂത്ത് ഉള്ള ഫോണാണെങ്കിൽ ആ സൗകര്യം ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ ഡിസേബിൾ (disable) ചെയ്തിടുക.
3. ആർക്കും മിസ്ഡ് കോൾ നൽകുകയോ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകളോടു പ്രതികരിക്കു കയോ ചെയ്യരുത്.
4. പ്രതികരിക്കാതിരുന്നിട്ടും നിങ്ങളുടെ കുട്ടിയുടെ ഫോണിലേ ക്കു തുടർച്ചയായി ചില നമ്പറുകളിൽ നിന്നും മിസ്ഡ് കോൾ വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് ഗൗരവത്തിലെടുക്കു കയും സൈബർ സെല്ലിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക.
5. കുട്ടികൾ കൈകാര്യം ചെയ്യുന്ന മൊബൈൽഫോണുകളിലെ ഫയലുകളിലും ക്ലിപ്പിങ്ങുകളിലും എപ്പോഴും ഒരു കണ്ണു വേണം. മൊബൈലിലൂടെ അശ്ലീല സന്ദേശങ്ങളോ ചിത്രങ്ങ ളോ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നു കുട്ടികൾക്കു പറഞ്ഞു കൊടുക്കണം. മൊബൈ ലിന്റെ മെമ്മറിയിൽ നിന്നു മായ്ച്ചു കളഞ്ഞ സന്ദേശങ്ങളും ഫയലുകളും പോലും വീണ്ടെടുത്തു പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടു ത്തുക.
6. മൊബൈലിലൂടെ ലഭിക്കുന്ന അപരിചിത മെസേജുകളൊ ന്നും ഫോര്‍വേഡ് ചെയ്യരുതെന്നു പറയുക. കാരണം, അവ ചിലപ്പോൾ എന്തെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വയായേക്കാം.
7. ആവശ്യമെങ്കിൽ കോൾ ബാറിങ് സംവിധാനം ഉപയോഗ പ്പെടുത്തുക. കുട്ടികൾക്ക് അത്യാവശ്യമായി വിളിക്കുകയോ വിളികൾ സ്വീകരിക്കുകയോ ചെയ്യേണ്ടിവരുന്ന നമ്പറുകളൊ ഴിച്ച് ബാക്കിയുള്ള നമ്പറുകൾ നിര്‍വീര്യമാക്കി സെറ്റ് ചെയ്യുന്ന സംവിധാനമാണിത്. ആർക്കും സ്വയം ചെയ്യാൻ കഴിയുന്ന ഒരു സെറ്റിങ് ആണിത്. ഇനി ഇത് സ്വയം ചെയ്യാൻ പ്രയാസം തോന്നുന്ന പക്ഷം ഏതെങ്കിലും ടെക്നീഷ്യന്മാരുടെ സഹായം തേടാം.
വിവരങ്ങൾക്കു കടപ്പാട്: പി. കെ എ റഷീദിന്റെ 'കൗമാരം മാതാപിതാക്കൾ അറിയാൻ' ബുക്ക്