നമ്മുടെ ശരീരത്തിന്റെ പൂര്‍ണാവകാശം നമ്മുക്ക് മാത്രമാണ്. സമ്മതിച്ചു. പക്ഷേ സ്വന്തം ശരീരമാണെങ്കില്‍പ്പോലും നമ്മള്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്ത ചിലയിടങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ അങ്ങനെയും ചില സംഗതികള്‍ ഉണ്ട്. മറ്റാരുമല്ല വിദഗ്ധഡോക്ടര്‍മാര്‍ തന്നെയാണ് ഈ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.
ശരീരത്തിലെ ഏഴ് പ്രധാനസ്ഥലങ്ങളില്‍ നമ്മള്‍ കൈകള്‍ കൊണ്ട് തൊടാന്‍ പാടില്ല. അത് ഏതൊക്കയാണെന്നു നോക്കാം.
കണ്ണ്
കണ്ണിന്റെ വില കണ്ണില്ലാത്ത ആളേ അറിയൂ എന്നാണല്ലോ.. കണ്ണില്‍ എന്തെങ്കിലും വീണാലോ ചൊറിച്ചില്‍ തോന്നിയാലോ കണ്ണ് തിരുമ്മി ഒരുപരുവമാക്കുന്നതാണ് നമ്മുടെ ശീലം. ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ അവയവമാണ് കണ്ണ്. കണ്ണിനെ ബാധിക്കുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം കണ്ണിലേക്കു നമ്മുടെ കൈകളില്‍ നിന്നും പകരുന്ന അണുബാധ തന്നെയാണ്.
മുഖം
മുഖത്ത് എപ്പോഴും കൈകൊണ്ട് തൊട്ട് തലോടുന്നത് പലവിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ബാക്ടീരിയകളുടെ സംഗമ കേന്ദ്രമായ കൈവിരലുകളില്‍ നിന്നും ചർമത്തിലേക്ക് വേഗത്തില്‍ അണുബാധ പകരും. മുഖക്കുരുവും മറ്റും വന്നാല്‍ കൈകൊണ്ട് തൊടാന്‍ പാടില്ല എന്ന് പറയാന്‍ കാരണവും ഇതാണ്.
നിതംബം
പലരും പറയാന്‍ മടിക്കുമെങ്കിലും നിതംബത്തില്‍ കൈകൊണ്ടു തൊടുന്നവര്‍ ഉണ്ട്. ഇത് പല വിധത്തിലുള്ള അണുബാധയ്ക്കും കാരണമാകും. കൈകളിലെ അണുക്കള്‍ നിതംബത്തിലേക്ക് പടരാനും അവിടുത്തെ ബാക്ടീരിയകള്‍ കൈകളിലേക്ക് പോകാനും ഇത് കാരണമാകും.
വായ
വായ്ക്കകത്തും കൈ കൊണ്ട് തൊടുന്നവരാണ് മിക്കവരും. കൈകള്‍ എത്ര വൃത്തിയാക്കിയിട്ട് ആയാലും വായില്‍ ഇടാതെ നോക്കുക. ആഹാരസാധനങ്ങള്‍ പല്ലില്‍ കുടുങ്ങിയാല്‍ കൈകൊണ്ട് എടുത്തു കളയുന്ന ശീലം ഉള്ളവര്‍ അതങ്ങ് നിര്‍ത്തിയേക്കുക.
മൂക്കിനുള്ളില്‍
ഇത് തീര്‍ത്തും ഒഴിവാക്കേണ്ട പ്രവണത തന്നെ. മൂക്ക് വൃത്തിയാക്കണമെങ്കില്‍ ഒരു വൃത്തിയുള്ള ടവല്‍ കൊണ്ടോ നനഞ്ഞ പഞ്ഞി കൊണ്ടോ വൃത്തിയാക്കുക.
ചെവി
ചെവിയില്‍ കൈകൊണ്ട് തൊടുന്നത് അണുബാധ ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കും. ഇത് ഇയര്‍ കനാലിന് പ്രശ്‌നങ്ങളുണ്ടാക്കാനും കാരണമാകും.
നഖത്തിനടിവശം
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍. നഖങ്ങള്‍ക്കടിയില്‍ ബാക്ടീരിയകള്‍ നിരവധിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ നഖം കടിക്കുന്ന ശീലവും ഒഴിവാക്കുക.
Read More : Health and Wellbeing