കുഞ്ഞ് ആണോ പെണ്ണോ? ഇതാണ് കുഞ്ഞുണ്ടായി എന്നറിഞ്ഞാൽ ആദ്യത്തെ ചോദ്യം? കുഞ്ഞ് ആരെപ്പോലെയിരിക്കുന്നു? അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ? പഴയ ഒരു ചലചിത്ര ഗാനം പാടുന്നത് ആദ്യത്തെ കൺമണി അച്ഛനെപ്പോലെയിരിക്കണം എന്നാണ്.
കുട്ടി അച്ഛനെപ്പോലെയാണ് കാഴ്ചയിൽ എങ്കിൽ ആരോഗ്യവാനായിരിക്കും എന്നാണ് ന്യൂയോർക്കിലെ ബ്രിഘാംടൺ സർവകലാശാല ഗവേഷകരും പറയുന്നത്. അച്ഛന്റെ രൂപസാദൃശ്യമുള്ള കുട്ടികൾ ഒന്നാം പിറന്നാൾ ആകുമ്പോഴേക്കും കൂടുതൽ ആരോഗ്യവാന്മാരായിരിക്കും. കുഞ്ഞ് അച്ഛനൊപ്പം കൂടുതൽ നേരം ചെലവിടുമെന്നും പഠനം പറയുന്നു.
കുഞ്ഞുങ്ങളെ വിട്ട് ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന അച്ഛന്മാർ മാസത്തിൽ രണ്ടര ദിവസം അധികം കുഞ്ഞുങ്ങളോടൊപ്പം ചെലവിടുമത്രേ.
അച്ഛനും കുഞ്ഞുമായുള്ള വർധിച്ച അടുപ്പമാണ് കുഞ്ഞിനെ ആരോഗ്യവാനാക്കുന്നത്. അച്ഛന്റെ സാമിപ്യം കൊണ്ട് ഇനിയും ഏറെ ഗുണങ്ങൾ ഉണ്ട്. ആശുപത്രിവാസമോ ആടിയന്തിര ഘട്ടങ്ങളോ ആസ്മയോ ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കുമത്രേ.
കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛന്റെ പങ്ക് വളരെ പ്രധാനമാണ്. അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ ഗുണകരവുമാണ് ഗവേഷകർ പറയുന്നു.
കുഞ്ഞിന് അച്ഛന്റെ രൂപസാദൃശ്യം ഉള്ള, അമ്മയുടെ ഒപ്പം താമസിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള, 715 കുടുംബങ്ങളെ പഠനവിധേയരാക്കി. ഒരു വർഷക്കാലം നീണ്ട പഠനത്തിൽ അച്ഛനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യം കൂടുതൽ ഉണ്ടെന്ന് തെളിഞ്ഞതായി ഹെൽത്ത് എക്കണോമിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Read More : Health and Wellbeing