പല്ലിലെ മഞ്ഞക്കറ എളുപ്പത്തിൽ അകറ്റാം

teeth-care
SHARE

എത്ര സുന്ദരമായ ചിരിയായാലും ശരി പല്ലിനു ഭംഗി ഇല്ലെങ്കില്‍ തീര്‍ന്നില്ലേ. പല്ലുകളുടെ സൗന്ദര്യം കെടുത്തുന്ന മഞ്ഞനിറം മിക്കവരുടെയും ഉറക്കം കെടുത്തുന്ന സംഭവമാണ്. എന്നാൽ ഇത് എളുപ്പത്തിൽ മാറ്റാവുന്നതേയുള്ളു. 

ചെറുചനവിത്ത്‌ (Flax seeds)

ഒരു ടേബിള്‍ സ്പൂണ്‍ ചെറുചനവിത്ത് വായിലിട്ടു ചവയ്ക്കുക. വിഴുങ്ങാതെ സൂക്ഷിക്കുക. ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ചു ഇത് വായിലിട്ടു കൊണ്ട് ബ്രഷ് ചെയ്യുക. വായ്‌ നന്നായി കഴുകുക. അപ്പോള്‍ തന്നെ സംഭവം ഗുണകരമായോ അല്ലയോ എന്ന് കണ്ടറിയാം. പല്ലിലെ മഞ്ഞകറ നീക്കി പല്ലിനെ പോളിഷ് ചെയ്യാന്‍ ഉത്തമമാണ് ചെറുചന വിത്തുകള്‍.

ഉപ്പ്

ഒരല്‍പം ഉപ്പു കൊണ്ട് ദിവസവും പല്ലൊന്നു തേച്ചുനോക്കൂ. ഇതുവളരെ ഫലം നല്‍കുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഇത് ആവര്‍ത്തിക്കണം. പ്രകൃതിദത്തമായ മൗത്ത്‌വാഷ്‌ കൂടിയാണ് ഇത്. വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പു അലിയിച്ചു വായകഴുകുന്നത് വായ്‌നാറ്റം അകറ്റാനും സഹായിക്കും.  പല്ലിനു പോളിഷ് നല്‍കാനും ഇത് ഉപകരിക്കും.

എല്ലാത്തിനും ഉപരിയായി വായുടെ ആരോഗ്യം സംരക്ഷിക്കേണ്ടത്‌ നമ്മുടെ കടമയാണ്. ആഹാരം കഴിച്ചാല്‍ വായ നന്നായി വൃത്തിയാക്കുക, രാവിലെയും വൈകിട്ടും ബ്രഷ് ചെയ്യുക. ആറുമാസത്തില്‍ ഒരിക്കല്‍ ഒരു ദന്തരോഗവിദഗ്ധനെ കണ്ട് പല്ലിന്റെ ആരോഗ്യം പരിപാലിക്കുക.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA