മലമൂത്രവിസര്‍ജ്ജനം വഴി അറിയാം കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിൽ എല്ലാ മാതാപിതാക്കള്‍ക്കും ആശങ്കയാണ്. ഒരു ജലദോഷം വന്നാല്‍ പോലും പിന്നെ അച്ഛനും അമ്മയ്ക്കും ഉറക്കമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചു ആശങ്കപ്പെടുത്തുന്നൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്‌.

കുഞ്ഞു ജനിച്ച ശേഷം ശിശുരോഗവിദഗ്ധർ മാതാപിതാക്കളോട് പറയുന്നൊരു കാര്യമാണ് മലമൂത്രവിസര്‍ജ്ജനം ശരിയായാണോ നടക്കുന്നതെന്ന് പരിശോധിക്കണം എന്നത്. കുഞ്ഞിന്റെ അപ്പിയിലും മൂത്രത്തിലും ഇത്ര പരിശോധിക്കാന്‍ എന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചു ശരിയായി മനസ്സിലാക്കാനും രോഗങ്ങള്‍ ഉണ്ടോ എന്നറിയാനും ഇത് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മലമൂത്രവിസര്‍ജ്ജനത്തിലെ  pH അളവാണ്  ഇത് നിര്‍ണയിക്കുന്നത്. ശരീരത്തിലെ നല്ല ബാക്ടീരിയയുടെ അളവ് ഇതിലൂടെ നിശ്ചയിക്കാന്‍ സാധിക്കും. കൂടാതെ അലര്‍ജി, ആസ്മ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയാനും സാധിക്കും. നെബ്രസ്ക സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍. 

Read More : കുഞ്ഞ് അച്ഛനെപ്പോലെയാണോ? എങ്കിൽ ഇതുകൂടി അറിഞ്ഞോളൂ

pH അളവില്‍ അടുത്തിടെയായി ക്രമാതീതമായി വര്‍ധനവ് ഉണ്ടാകുന്നതായാണ് ഇവര്‍ പറയുന്നത്. 5.0 നിന്നും  6.5 വരെ ഇതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറഞ്ഞ pH  അളവ് അസിഡിക്കും കൂടിയ pH അളവ് അല്‍ക്കലൈന്‍ അംശത്തെയുമാണ്‌ കാണിക്കുന്നത്. 1926 മുതല്‍  2017 വരെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.  

1980 നു ശേഷമാണ് ഈ മാറ്റം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. pH അളവ് പരിശോധിച്ചാല്‍ ഒരാളുടെ ദഹനപ്രക്രിയ ശരിയാണോ അല്ലയോ എന്നു കണ്ടെത്താനും വയറ്റിലെ ബാക്ടീരിയ അളവും കണ്ടെത്താം. Bifidobacterium എന്നാണു ഇതിനെ പറയുന്നത്.

Read More : കുഞ്ഞുങ്ങളോടുള്ള സ്നേഹത്തില്‍ നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി അരുതേ...

കുഞ്ഞുങ്ങളിൽ പാല് ദഹിക്കാന്‍ സഹായിക്കുന്നതും മേല്‍പറഞ്ഞ ബാക്ടീരിയ ആണ്. ഇതിലൂടെ നിര്‍മിക്കുന്ന ആസിഡ് ആണ് ഇവരുടെ മലത്തില്‍ കാണുന്നത്.  B. infantis എന്നാണ് കുഞ്ഞുങ്ങുടെ വയറ്റിലെ ഈ ബാക്ടീരിയയെ പറയുന്നത്. ഇത് ഹെല്‍ത്തി ബാക്ടീരിയ ആണ്. എന്നാല്‍ ഇതിന്റെ അളവ് കുറയുന്നത് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. 

എങ്ങനെയാകും ഈ ബാക്ടീരിയയുടെ അളവ് കുറയുന്നത്?

കുഞ്ഞുങ്ങളുടെ ആഹാരം

പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക്‌ ആറുമാസം വരെ മുലപ്പാല്‍ മാത്രമായിരുന്നു നല്‍കുക.  ഇന്ന് അതിനു പകരം കൃത്രിമമായ ആഹാരങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ഈ ബാക്ടീരിയയെ നശിപ്പിക്കും. കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം അമ്മയില്‍ നിന്നാണ് ഈ നല്ല ബാക്ടീരിയ അവരിലേക്ക്‌ എത്തേണ്ടത്.

ആന്റിബയോടിക്സ്

അമ്മമാര്‍ കഴിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതല്ല. ഇത് ഈ ബാക്ടീരിയകളെ സംഹരിക്കും.

സിസേറിയന്‍

സാധാരണ പ്രസവത്തെക്കാള്‍ ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുക്കാന്‍ ആണ് മിക്കവര്‍ക്കും താൽപര്യം. ഇതും ഈ ബാക്ടീരിയകൾ നശിക്കാന്‍ കാരണമാകുന്നു. 

Read More :  Health and Wellbeing